For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: പഞ്ചാബ് മണ്ടന്മാരുടെ നിരയോ? ജയിക്കേണ്ട കളി തോല്‍പ്പിച്ചു! പിഴച്ചത് ആ തീരുമാനം

മുലാന്‍പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 23ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 2 റണ്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തോല്‍പ്പിച്ചിരിക്കുകയാണ്. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 9 വിക്കറ്റിന് 182 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബിന് 6 വിക്കറ്റിന് 180 റണ്‍സാണ് നേടാനായത്. പഞ്ചാബ് ജയിക്കേണ്ടിയിരുന്ന മത്സരം ദൗര്‍ഭാഗ്യവശാലാണ് കൈവിട്ടുപോയത്. ശശാങ്ക് സിങ്ങും (46*) അഷുതോഷ് ശര്‍മയും (33*) ഒരുവശത്ത് പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കെത്താന്‍ പഞ്ചാബിനായില്ല.

പഞ്ചാബ് വിജയം അര്‍ഹിച്ചിരുന്നെങ്കിലും ടീമിന്റെ ചില തെറ്റായ തീരുമാനങ്ങള്‍ തോല്‍വിക്ക് കാരണമായെന്ന് പറയാം. ഇതില്‍ പ്രധാനപ്പെട്ടത് ശശാങ്ക് സിങ്ങിന് മുമ്പ് സിക്കന്തര്‍ റാസയെ കളിപ്പിച്ചതാണ്. 183 റണ്‍സ് വിജയ ലക്ഷ്യത്തിലേക്കിറങ്ങിയ പഞ്ചാബിന്റെ തുടക്കം പിഴച്ചു. നായകന്‍ ശിഖര്‍ ധവാന്‍ 16 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജോണി ബെയര്‍സ്‌റ്റോ 3 പന്തില്‍ അക്കൗണ്ട് തുറക്കാതെ മടങ്ങി. പ്രഭ്‌സിംറാന്‍ സിങ് 6 പന്തില്‍ 4 റണ്‍സാണ് നേടിയത്.

4 വിക്കറ്റിന് 58 എന്ന നിലയിലേക്ക് പഞ്ചാബ് തകര്‍ന്നു. പിന്നീട് സാം കറെനും സിക്കന്തര്‍ റാസയും ചേര്‍ന്നാണ് പഞ്ചാബിനായി ഭേദപ്പെട്ട കൂട്ടുകെട്ടോടെ പൊരുതാനുള്ള ഊര്‍ജ്ജം നല്‍കിയത്. എന്നാല്‍ ഇവരാണ് തോല്‍വിക്ക് കാരണമായതെന്ന് പറയാം.

22 പന്തില്‍ 29 റണ്‍സാണ് കറെന്‍ നേടിയത്. 2 ഫോറും സിക്‌സും താരം നേടി. സിക്കന്തര്‍ റാസ 22 പന്തില്‍ 28 റണ്‍സാണ് അടിച്ചെടുത്തത്. 127.77 സ്‌ട്രൈക്ക് റേറ്റിലാണ് റാസ കളിച്ചത്. കറെന്റെ സ്‌ട്രൈക്ക് റേറ്റ് 131.81 ആയിരുന്നു.

റാസക്ക് മുമ്പ് ശശാങ്ക് സിങ്ങിനെ കളിപ്പിച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായി മാറുമായിരുന്നു. ശശാങ്ക് വെടിക്കെട്ട് ഫോമില്‍ കളിക്കുന്ന താരമാണ്. 184ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് ശശാങ്ക് കളിച്ചത്. താരത്തെ പഞ്ചാബ് ഫിനിഷര്‍ റോളിലേക്കായി ഒതുക്കുന്നതാണ് തിരിച്ചടിയാവുന്നത്. ലിയാം ലിവിങ്സ്റ്റണിന് പരിക്കേറ്റതോടെ പഞ്ചാബ് നിരയില്‍ വെടിക്കെട്ട് നടത്തുന്ന താരങ്ങളുടെ അഭാവമുണ്ട്. ഇത് ടീം സ്‌കോറിന്റെ വേഗം കുറക്കുന്നു.

punjab kings

അതുകൊണ്ടുതന്നെ ശശാങ്കിനെ പഞ്ചാബ് ബാറ്റിങ് ഓഡറില്‍ നേരത്തെ ഇറക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഹൈദരാബാദിനെതിരേ ശശാങ്ക്, അഷുതോഷ് എന്നിവരിലൊരാളെ പഞ്ചാബ് നേരത്തെ ബാറ്റുചെയ്യിപ്പിച്ചിരുന്നെങ്കില്‍ മത്സരഫലം മാറാന്‍ സാധ്യത കൂടുതലായിരുന്നു. എന്നാല്‍ സന്ദര്‍ഭത്തിനനുസരിച്ച് ഇത്തരമൊരു മാറ്റം വരുത്താന്‍ പഞ്ചാബ് തയ്യാറാവാതിരുന്നത് ടീമിന് തിരിച്ചടിയായെന്ന് പറയാം. പവര്‍പ്ലേ വേണ്ടവിധം മുതലാക്കാന്‍ പഞ്ചാബിനാവുന്നില്ല.

ധവാന്റെയും ബെയര്‍‌സ്റ്റോയുടേയും മോശം ഫോമാണ് പ്രശ്‌നം. ധവാന്‍ 87.50 സ്‌ട്രൈക്ക് റേറ്റിലാണ് പഞ്ചാബിനെതിരേ കളിച്ചത്. ബെയര്‍‌സ്റ്റോ 3 പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ മടങ്ങി. പഞ്ചാബിന്റെ ഓപ്പണിങ് നിരയില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. ബെയര്‍‌സ്റ്റോയ്ക്ക് പകരം പ്രഭ്‌സിംറാന്‍ സിങ്ങിനെ ഓപ്പണറാക്കണം. അവസാന സീസണിലടക്കം ഓപ്പണര്‍ റോളില്‍ കസറാന്‍ സാധിച്ചിട്ടുള്ള താരമാണ് പ്രഭ്‌സിംറാന്‍ സിങ്.

അതുകൊണ്ടുതന്നെ ഇത്തരമൊരു മാറ്റം പഞ്ചാബ് വരുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സിക്കന്തര്‍ റാസയെ പഞ്ചാബ് ബാറ്റിങ്ങിന് മാത്രമായി ഉപയോഗിക്കുന്നത് വലിയ ഗുണം ചെയ്യുന്ന കാര്യമല്ല. പവര്‍ ഹിറ്ററായ താരമല്ല റാസ.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ റാസക്ക് സാധിക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പഞ്ചാബ് മധ്യനിരയില്‍ ഉപയോഗിക്കുന്നത് ടീമിന് കാര്യമായി ഗുണം ചെയ്യുന്നില്ലെന്നതാണ് വസ്തുത.

നായകനെന്ന നിലയില്‍ ധവാന്‍ മുന്നില്‍ നിന്ന് നയിക്കേണ്ടത് പഞ്ചാബിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ കാര്യമാണ്. എന്നാല്‍ അതിന് ധവാന് സാധിക്കാതെ പോകുന്നത് ടീമിനെ പിന്നോട്ടടിക്കുന്നുണ്ടെന്നതാണ് വസ്തുത.

Story first published: Wednesday, April 10, 2024, 7:24 [IST]
Other articles published on Apr 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+