For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രാജസ്ഥാന്‍ എട്ട് നിലയില്‍ പൊട്ടും, ഈ ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരമായില്ല! പണികിട്ടും

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. 10 ടീമുകളും തങ്ങള്‍ക്കാവശ്യമുള്ള താരങ്ങളെ തന്ത്രപരമായി ഒപ്പം കൂട്ടിയിരിക്കുകയാണ്. ഇത്തവണ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് കണ്ടിരിക്കുന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക് 24.75 കോടി പോക്കറ്റിലാക്കിയപ്പോള്‍ പാറ്റ് കമ്മിന്‍സിന് 20.50 കോടി രൂപയും പ്രതിഫലം ലഭിച്ചിരിക്കുകയാണ്. അണ്‍ക്യാപ്പഡ് താരങ്ങളും കോടികള്‍ വാരുന്നത് ഇത്തവണത്തെ ലേലത്തില്‍ കണ്ടു.

സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സില്‍ ഇത്തവണയും ആരാധകര്‍ വലിയ പ്രതീക്ഷവെക്കുന്നു. എന്നാല്‍ ലേലത്തില്‍ രാജസ്ഥാന്റെ നീക്കങ്ങള്‍ അത്ര മികച്ചതാണെന്ന് പറയാനാവില്ല. റോവ്മാന്‍ പവലിനായാണ് രാജസ്ഥാന്‍ കൂടുതല്‍ പണം മുടക്കിയത്. 7.4 കോടിയാണ് അദ്ദേഹത്തിന് പ്രതിഫലമായി നല്‍കിയത്. ശുബം ദുബൈയെ 5.80 കോടിക്കും ടോം കോഹ്ലര്‍ കാഡ്‌മോറിനെ 40 ലക്ഷത്തിനും ആബിദ് മുഷ്താഖിനെ 20 ലക്ഷത്തിനും നാന്ദ്രേ ബര്‍ഗറിനെ 50 ലക്ഷത്തിനുമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ പ്രഥമ സീസണിലെ നായകന്മാരാണ്. എന്നാല്‍ പിന്നീടൊരു സീസണിലും കപ്പടിക്കാന്‍ അവര്‍ക്കായിട്ടില്ല. അവസാന സീസണില്‍ രാജസ്ഥാന് പ്ലേ ഓഫിലെത്താനായിട്ടില്ല. ഇത്തവണ രാജസ്ഥാന്‍ കരുത്തരുടെ നിരയാണെന്ന് പറയുമ്പോഴും ചില ദൗര്‍ബല്യങ്ങള്‍ ഇപ്പോഴും രാജസ്ഥാനെ വേട്ടയാടുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ പ്രശ്‌നം പേസ് നിരയിലാണ്. ട്രന്റ് ബോള്‍ട്ടിനൊപ്പം നില്‍ക്കാന്‍ പറ്റുന്ന പേസറെ ഇത്തവണയും ഒപ്പം കൂട്ടാന്‍ രാജസ്ഥാനായിട്ടില്ല.

പ്രസിദ്ധ് കൃഷ്ണ, നവദീപ് സൈനി, സന്ദീപ് ശര്‍മ എന്നിവരെല്ലാമാണ് രാജസ്ഥാന്റെ പ്രധാന പേസര്‍മാര്‍. ഇവരെല്ലാം തല്ലുകൊള്ളികളാണ്. പ്രസിദ്ധ് ഇന്ത്യക്കായി സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം ഫ്‌ളോപ്പായിരുന്നു. ആവേശ് ഖാനെ രാജസ്ഥാന്‍ ടീമിലേക്കെത്തിച്ചതും മണ്ടത്തരം. തല്ലുകൊള്ളിയായ താരമാണ് ആവേശ്. ന്യൂബോളില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ ഇവര്‍ക്ക് സാധിച്ചേക്കും. എന്നാല്‍ റണ്ണൊഴുകുന്ന ഡെത്തോവറില്‍ റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താന്‍ രാജസ്ഥാനൊപ്പം മികച്ച പേസര്‍മാരില്ല.

sanju samson

അവസാന സീസണിലും ഇതേ പ്രശ്‌നം രാജസ്ഥാനുണ്ടായിരുന്നു. ഇത്തവണയും ഇതേ പ്രശ്‌നം രാജസ്ഥാനെ വേട്ടയാടുകയാണ്. രണ്ടാമത്തെ കാര്യം ജോസ് ബട്‌ലറുടെ ഉത്തമ പകരക്കാരനില്ലെന്നതാണ്. ഇംഗ്ലണ്ട് നായകനായ ബട്‌ലര്‍ക്ക് ടി20യില്‍ ഗംഭീര റെക്കോഡുണ്ട്. ഐപിഎല്ലിലും കസറിയിട്ടുള്ള ബട്‌ലറുടെ സമീപകാല പ്രകടനങ്ങളെല്ലാം ഫ്‌ളോപ്പാണ്. ഏകദിന ലോകകപ്പിലും തുടര്‍ന്ന് ഇംഗ്ലണ്ട് കളിച്ച പരമ്പരകളിലെല്ലാം പ്രതീക്ഷിച്ച മികവ് കാട്ടാന്‍ ബട്‌ലര്‍ക്ക് സാധിച്ചിട്ടില്ല.

അതുകൊണ്ടുതന്നെ ഇത്തവണ ബട്‌ലറുടെ ഉത്തമ പകരക്കാരനെ ഒപ്പം കൂട്ടേണ്ടത് രാജസ്ഥാനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ ഇതിന് ശ്രമിച്ചില്ല. സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍ എന്നിവരുടെ മികവിനെ അമിതമായി ആശ്രയിക്കുന്ന നിരയാണ് രാജസ്ഥാന്‍. അതുകൊണ്ടുതന്നെ മികച്ച ബാറ്റ്‌സ്മാന്‍മാരെ രാജസ്ഥാന്‍ ലേലത്തില്‍ നോട്ടമിടണമായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

സഞ്ജു സാംസണിന്റെ സമീപകാല പ്രകടനങ്ങളും മോശമാണ്. സ്ഥിരതയില്ലാത്ത പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. മൂന്നാമത്തെ കാര്യം മികച്ചൊരു പേസ് ഓള്‍റൗണ്ടറുടെ അഭാവം രാജസ്ഥാനുണ്ട്. ജേസന്‍ ഹോള്‍ഡറെ രാജസ്ഥാന്‍ ഒഴിവാക്കിയപ്പോള്‍ ആ സ്ഥാനത്തേക്ക് മികച്ചൊരു താരത്തെ കൊണ്ടുവരേണ്ടതുണ്ടായിരുന്നു. എന്നാല്‍ റോവ്മാന്‍ പവലിനെയാണ് ആ റോളിലേക്ക് രാജസ്ഥാന്‍ പരിഗണിച്ചത്.

ഇത് മണ്ടന്‍ തീരുമാനമാണ്. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണെങ്കിലും വലിയ സ്ഥിരത അദ്ദേഹത്തിന് അവകാശപ്പെടാനാവില്ല. ഇന്ത്യന്‍ പിച്ചില്‍ പവലിന് അനുഭവസമ്പത്തും കുറവാണ്. ഡല്‍ഹിക്കൊപ്പം ഒരു മികച്ച പ്രകടനം നടത്തിയത് മാറ്റിനിര്‍ത്തിയാല്‍ താരം നിരാശപ്പെടുത്തി. അതുകൊണ്ടുതന്നെ പവലിന്റെ വരവ് രാജസ്ഥാന് കാര്യമായി ഗുണം ചെയ്‌തേക്കില്ല.

Story first published: Wednesday, December 20, 2023, 14:18 [IST]
Other articles published on Dec 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+