ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ അഭിമാനമാണ് സഞ്ജു സാംസണ്‍. ശ്രീശാന്തിന് ശേഷം കേരള ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്കെത്തുകയും വലിയ വളര്‍ച്ച കൈവരിക്കുകയും ചെയ്ത താരമാണ് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ വളര്‍ന്ന സഞ്ജുവിന് ഇന്ന് സാമ്പത്തികമായ വലിയ വളര്‍ച്ചയാണ് നേടാനായത്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജുവിന് ബിസിസി ഐയുടെ കരാറുമുണ്ട്.
സഞ്ജുവിന് ക്രിക്കറ്റ് പോലെ തന്നെ ഇഷ്ടമുള്ള കാര്യങ്ങളിലൊന്നാണ് കാറുകള്‍. വിവാഹത്തിന് മുമ്പുവരെ അധികം യാത്രകള്‍ ചെയ്യാന്‍ സാധിക്കാതിരുന്ന സഞ്ജു ചാരുലതയുമായുള്ള വിവാഹത്തിന് ശേഷം നിരവധി യാത്രകളാണ് ചെയ്യുന്നത്. ഇപ്പോള്‍ ഇടവേള ലഭിക്കുമ്പോള്‍ കൂടുതലും യാത്രകള്‍ ചെയ്യാനാണ് സഞ്ജു താല്‍പര്യം കാട്ടുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം ചില പുതിയ കാറുകളും തന്റെ ശേഖരത്തിലേക്ക് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
സഞ്ജു പുതിയതായി വാങ്ങിയ കാറുകള്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ കാര്‍ ശേഖരത്തിലെ വാഹനങ്ങളെക്കുറിച്ച് അറിയാം. അഞ്ച് കാറുകളാണ് നിലവില്‍ അത്യാഡംഭര വാഹനങ്ങളുടെ ശേഖരമായി സഞ്ജുവിനുള്ളത്. 4.5 കോടിയുടെ ആഡംഭര കാറുകള്‍ സഞ്ജുവിന്റെ ഗ്യാരേജിലുണ്ട്. റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് കാര്‍ സഞ്ജു പുതിയതായി വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുള്ളത്. 1.8 കോടി മുടക്കിയാണ് സഞ്ജു തന്റെ പുതിയ കാര്‍ വാങ്ങിയതെന്നാണ് വിവരം.
ഇപ്പോള്‍ ഭാര്യയോടൊപ്പം സഞ്ജു യാത്ര ചെയ്യാന്‍ ഈ വാഹനമാണ് കൂടുതലായും ഉപയോഗിക്കുന്നത്. നേരത്തെ ബിഎംഡബ്ല്യു 5 സീരിസ് വാഹനം സഞ്ജു സ്വന്തമാക്കിയിരുന്നു. 75 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ വില. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ ശേഷമാണ് സഞ്ജു ഈ വാഹനം സ്വന്തമാക്കിയത്. ഔഡി എ6 വാഹനവും സഞ്ജു സ്വന്തമാക്കിയിരുന്നു. 72 ലക്ഷമാണ് ഈ വാഹനത്തിന്റെ വില. ഇപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് ഉപയോഗിക്കുന്നത് ഈ വാഹനമാണ്.

മെഴ്‌സിഡസ് ബെന്‍സ് സി ക്ലാസ് വാഹനവും സഞ്ജുവിനുണ്ട്. 60 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ വില. സഞ്ജുവിന്റെ തിരക്കുകള്‍ക്കിടയില്‍ വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നത് സഞ്ജുവിന്റെ സഹോദരനാണ്. സമീപകാലത്തായി നിരവധി യാത്രകള്‍ നടത്തിയിട്ടുള്ള സഞ്ജു കൂടുതലും റേഞ്ച് റോവറാണ് ഉപയോഗിക്കുന്നത്. ബൈക്കുകളുടേയും ശേഖരം സഞ്ജുവിനുണ്ട്. നിഞ്ച സീരിസിലെ രണ്ട് വാഹനങ്ങള്‍ സഞ്ജുവിനുണ്ട്.
അദ്ദേഹത്തിന്റെ അനിയനാണ് കൂടുതലും ബൈക്കുകള്‍ ഉപയോഗിച്ചത്. സഹോദരന് സിബിആര്‍ സൂപ്പര്‍ ബൈക്ക് സഞ്ജു സമ്മാനമായി നല്‍കിയിരുന്നു. സഞ്ജുവിന്റെ ആസ്തിയിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 8 ലക്ഷം രൂപക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെ സഞ്ജു ഐപിഎല്ലിലെത്തുന്നത്. 2013ല്‍ രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിനെ വാങ്ങിയത് 1 കോടിക്കാണ്. 2014ല്‍ 4 കോടിയായി അദ്ദേഹത്തിന്റെ പ്രതിഫലം ഉയര്‍ന്നു. 2018 ആയപ്പോള്‍ 8 കോടിയായി അദ്ദേഹത്തിന്റെ പ്രതിഫലം വര്‍ധിച്ചു.
2022ല്‍ 14 കോടിയാണ് രാജസ്ഥാന്‍ സഞ്ജുവിന് പ്രതിഫലം നല്‍കുന്നത്. വരുന്ന സീസണിലും ഇതേ പ്രതിഫലമാണ് സഞ്ജുവിന് ലഭിക്കുന്നത്. നിലവില്‍ 75 കോടിക്ക് മുകളിലാണ് സഞ്ജുവിന്റെ ആസ്തി. ഫാഷന്‍ മേഖലയില്‍ സഞ്ജുവിന് ബിസിനസുമുണ്ട്. സഞ്ജുവിന്റെ ഭാര്യ ചാരുലതയാണ് അദ്ദേഹത്തിന്റെ ബിസിനസുകള്‍ നോക്കിനടത്തുന്നത്. പരസ്യ ചിത്രങ്ങളിലടക്കം അഭിനയിക്കുന്ന സഞ്ജു പല പ്രമുഖ ബ്രാന്റുകളുടേയും അംബാസഡറാണ്.
ഇതിലൂടെയും സഞ്ജുവിന് വലിയ പ്രതിഫലം ലഭിക്കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റിലും സഞ്ജുവിന് നിക്ഷേപമുണ്ട്. അദ്ദേഹത്തിന്റെ പിതാവ് സാംസണ്‍ വിശ്വനാഥാണ് ഇത് കൈകാര്യം ചെയ്യുന്നത്. വിരമിക്കാറാകുമ്പോഴേക്കും സഞ്ജുവിന്റെ ആസ്തി 100 കോടിക്ക് മുകളിലേക്കെത്തുമെന്നുറപ്പാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജുവിനെ ഇന്ത്യ പരിഗണിക്കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. എന്തായാലും കേരള ക്രിക്കറ്റില്‍ നിന്ന് ഇന്ത്യയുടെ അഭിമാന താപമായി വളരാന്‍ സഞ്ജുവിന് സാധിച്ചു.