Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സഞ്ജുവിന്റെ പേരിലുള്ള വിലയേറിയ വസ്തുക്കള്‍ എന്തൊക്കെ? കണ്ണുതള്ളരുത്! കണക്കിതാ

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരവും രാജസ്ഥാന്‍ റോയല്‍സിന്റെ നായകനുമായ സഞ്ജു സാംസണ്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലെ തകര്‍പ്പന്‍ സെഞ്ച്വറിയോടെ സഞ്ജുവിന്റെ കരിയര്‍ ഉന്നതിയിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നിര്‍ണ്ണായക മത്സരത്തില്‍ സെഞ്ച്വറി നേടി ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു.

ഇനി അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര വരാന്‍ പോവുകയാണ്. ഇതിലും സഞ്ജുവിന് ഇടം പ്രതീക്ഷിക്കാം. വരാനിരിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന്റെ നായകനായി സഞ്ജു ഉണ്ടാവുമെന്നുറപ്പാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരമെന്ന് വിശേഷിപ്പിക്കാവുന്ന സഞ്ജു സാംസണിന്റെ പേരിലുള്ള വിലയേറിയ വസ്തുക്കള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം?. സഞ്ജുവിന്റെ പ്രധാന ആസ്തി അദ്ദേഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസാണ്.

അദ്ദേഹത്തിന് കേരളത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ആസ്തിയുണ്ട്. സ്ഥലങ്ങള്‍ വാങ്ങിയതിലൂടെ കോടികളുടെ ആസ്തി സഞ്ജുവിന്റെ പേരിലുണ്ട്. 2018ലെ അദ്ദേഹത്തിന്റെ വിവാഹത്തിന് ശേഷമാണ് കൂടുതലും സ്ഥലങ്ങള്‍ വാങ്ങിയിട്ടുള്ളത്. കൊച്ചിയില്‍ സ്വന്തമായി വീടുള്ള സഞ്ജുവിന് മുംബൈയിലും ഹൈദരാബാദിലും സ്വന്തം പേരില്‍ സ്ഥലവുമുണ്ടെന്നാണ് സ്‌പോര്‍ട്‌സ് കീഡയുടെ റിപ്പോര്‍ട്ടിലുള്ളത്. പൊതുവേ ക്രിക്കറ്റ് താരങ്ങളെല്ലാം ബ്രാന്റുകളെ ഇഷ്ടപ്പെടുന്നവരാണ്.

വാച്ചുകളേയും ആഭരണങ്ങളേയും ഇഷ്ടപ്പെടുന്നവരും കൂടുതലാണ്. സഞ്ജുവിനെ സംബന്ധിച്ച് ആഭരണങ്ങളോട് വലിയ താല്‍പര്യമില്ല. എന്നാല്‍ വാച്ചുകളുടെ കളക്ഷന്‍ സഞ്ജുവിനുണ്ട്. രണ്ടര ലക്ഷത്തിന്റേയും 10 ലക്ഷത്തിന്റേയും വാച്ചുകള്‍ സഞ്ജുവിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഷൂസുകളുടേയും വലിയ ശേഖരം സഞ്ജുവിനുണ്ട്. ഷൂ വാങ്ങുന്നതിനോട് സഞ്ജുവിന് വലിയ താല്‍പര്യമാണുള്ളത്.

sanju samson

അതുകൊണ്ടുതന്നെ ഷൂവിന്റെ വലിയ ശേഖരവും അദ്ദേഹത്തിനുണ്ട്. കാറുകളുടെ ശേഖരവും സഞ്ജുവിനുണ്ട്. യാത്രകളോട് അധികം താല്‍പര്യമില്ലായിരുന്ന സഞ്ജു വിവാഹത്തിന് ശേഷമാണ് കൂടുതലും യാത്ര ചെയ്യാന്‍ തുടങ്ങിയത്. ഭാര്യ ചാരുവിനോടൊപ്പം കാര്‍ യാത്ര ചെയ്യുന്നതാണ് ഇപ്പോഴത്തെ പ്രധാന വിനോദങ്ങളിലൊന്നെന്ന് സഞ്ജു തന്നെ പറഞ്ഞിട്ടുണ്ട്. ദി ലക്‌സസ് ഇഎസ് 5 സീരിസാണ് സഞ്ജുവിന്റെ കൈവശമുള്ള വിലപിടിപ്പുള്ള വാഹനം.

70 ലക്ഷമാണ് ഈ കാറിന്റെ വില. മേഴ്‌സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു മോഡലുകളും സഞ്ജുവിന്റെ കൈവശമുണ്ട്. സഞ്ജുവിന്റെ 2023ലെ ആസ്തി 75 കോടിയോളം വരും. ഒരു മാസം ഏകദേശ ഒന്നേകാല്‍ കോടിയോളം വരുമാനം സഞ്ജുവിനുണ്ട്. പ്രതിവര്‍ഷം 17 കോടിയിലധികം സഞ്ജുവിന് ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു കളിക്കുന്നത് 14 കോടിക്കാണ്. ഈ വര്‍ഷവും സഞ്ജുവിന് ലഭിക്കുന്ന പ്രതിഫലം 14 കോടിയാണ്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ സഞ്ജുവിന് ബിസിസി ഐയുടെ കരാറുമുണ്ട്. ഇതിലൂടെ പ്രതിവര്‍ഷം രണ്ട് കോടിയിലധികം പ്രതിഫലം സഞ്ജുവിന് ലഭിക്കുന്നുണ്ട്. സഞ്ജു ബിസിനസിലേക്കും കടന്നിട്ടുണ്ട്. പ്രധാനമായും ഫാഷന്‍ മേഖലയിലാണ് സഞ്ജു നിക്ഷേപം നടത്തിയിരിക്കുന്നത്.

സഞ്ജുവിന്റെ ഭാര്യ ചാരുലതയാണ് അദ്ദേഹത്തിന്റെ ബിസിനസുകള്‍ നോക്കി നടത്തുന്നത്. ഇതിനോടകം വിവിധ ബ്രാന്റുകളുടെ അംബാസഡറാവാനും സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഇതിലൂടെയും വലിയ വരുമാനമാണ് മലയാളി താരത്തിന് ലഭിക്കുന്നത്. കൊക്കാബുറ സ്‌പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, ഹീല്‍ തുടങ്ങിയവയാണ് സഞ്ജുവുമായി കരാറുള്ള പ്രധാന ബ്രാന്റുകള്‍. ആഡംഭര ജീവിതത്തോട് സഞ്ജുവിന് വലിയ താല്‍പര്യമില്ല.

എന്നാല്‍ വലിയ ആസ്തി ഇതിനോടകം സൃഷ്ടിക്കാന്‍ സഞ്ജുവിനായിട്ടുണ്ട്. വിഴിഞ്ഞത്തെ സഞ്ജുവിന്റെ വീടിന്റെ വില അഞ്ച് കോടിക്ക് മുകളിലാണ്. വിരമിക്കുമ്പോഴേക്കും സഞ്ജുവിന്റെ ആസ്തി 100 കോടിക്ക് മുകളിലേക്കെത്തുമെന്ന കാര്യം ഉറപ്പാണ്. കേരളത്തില്‍ നിന്ന് ക്രിക്കറ്റിലൂടെ ഏറ്റവും പ്രശ്‌സ്തിയും ആസ്തിയും നേടിയ താരമാണ് സഞ്ജുവെന്ന് നിസംശയം പറയാം.

Story first published: Sunday, December 24, 2023, 15:37 [IST]
Other articles published on Dec 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+