For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ജിടിയില്‍ നെറ്റ് ബൗളര്‍, ആ ഫോണ്‍ കോള്‍ കെകെആറിലെത്തിച്ചു! ആരാണ് പുതിയ ഹീറോ റാണ?

കൊല്‍ക്കത്ത: സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഐപിഎല്‍ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചതോടെ പുതിയ താരോദയമായിരിക്കുകയാണ് യുവ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണ. കളിയില്‍ കെകെആര്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ചുനിന്നതും അദ്ദേഹമാണ്. നാലോവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് റാണ പിഴുതത്.

20ാം ഓവറിലെ അവിസ്മരണീയ ബൗളിങ് പ്രകടനമാണ് റാണയെ ഹീറോയാക്കി മാറ്റിയത്. ഹൈദരാബാദിനു ജയിക്കാന്‍ അവസാന ഓവറില്‍ 13 റണ്‍സ് വേണമെന്നിരിക്കെ അദ്ദേഹം വെറും എട്ടു റണ്‍സ് മാത്രമേ വിട്ടുനല്‍കിയുള്ളൂ. ഹെന്‍ട്രിച്ച് ക്ലാസെന്‍, ഷഹബാസ് അഹമ്മദ് എന്നിവരെ പുറത്താക്കുകയും ചെയ്തു. ഇതോടെയാണ് കളിയില്‍ കെകെആര്‍ നാലു റണ്‍സിന്റെ നാടകീയ വിജയം പിടിച്ചെടുത്തത്.

HARSHIT RANA

photocredit

ടൂര്‍ണമെന്റിലെ ഇനിയുള്ള മല്‍സരങ്ങളിലും മികവ് തുടര്‍ന്നാല്‍ ഇന്ത്യന്‍ ടീമിലേക്കു വിളിയെത്താന്‍ സാധ്യതയുള്ള താരമാണ് റാണ. ആരാണ് കെകെആറിന്റെ പുതിയ ബൗളിങ് തുറുപ്പുചീട്ടായി മാറിയിരിക്കുന്ന ഈ താരം? ഹര്‍ഷിത് റാണയെക്കുറിച്ച് അടുത്തറിയാം.

ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിയുടെ താരമാണ് 22 കാരനായ പേസര്‍. പക്ഷെ ഡല്‍ഹിക്കായി അധികം മല്‍സരങ്ങളിലൊന്നും റാണ കളിച്ചിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏഴു കളിയില്‍ നിന്നും 28ഉം ലിസ്റ്റ് എയില്‍ 13 മല്‍സരങ്ങളില്‍ നിന്നും 22ഉം ടി20യില്‍ 13 മല്‍സരങ്ങളില്‍ നിന്നും 12ഉം വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഡല്‍ഹിക്കായി ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും റാണ നേടിയിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. കെകെആറിലെ ടീമംഗവും നാട്ടുകാരനുമായ നിതീഷ് റാണ വഴിയാണ് കെകെആര്‍ ടീമിലേക്കു ഹര്‍ഷിതിനു വഴി തുറന്നത്. 2022ലാണ് കെകെആറില്‍ ഹര്‍ഷിത് ട്രയല്‍സില്‍ പങ്കെടുത്തത്. നിതീഷ് റാണയാണ് കെകെആര്‍ ബാറ്റിങ് കോച്ചായ അഭിഷേക് നായരോടു ഹര്‍ഷിതിന്റെ പേര് നിര്‍ദശിച്ചത്.

നിതീഷ് (റാണ) ഭയ്യയാണ് എന്നെ അഭിഷേക് സാറിന്റെ അടുത്തേക്കു ട്രയല്‍സിനു അയച്ചത്. നിനക്കു കെകെആറിനായി കളിക്കാന്‍ കഴിയുമെന്നായിരുന്നു അന്നു ട്രയല്‍സിനു ശേഷം അദ്ദേഹം തന്നോടു പറഞ്ഞതെന്നും ഹര്‍ഷിത് മുമ്പൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 2022ലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെ നെറ്റ് ബൗളറായിരുന്നു റാണ. ഈ സീസണിനിടെ റാസിഖ് സലാമിനു പരിക്കേറ്റതോടെ പകരക്കാരനായി റാണയെ കെകെആര്‍ ടീമിലേക്കു കൊണ്ടുവരികയായിരുന്നു.

HARSHIT- DHONI

റാസിഖിനു പരിക്കേറ്റപ്പോള്‍ പകരക്കാരനായി ഞങ്ങള്‍ക്കു ഒരാളെ ആവശ്യമായിരുന്നു. നിതീഷ് റാണയ്ക്കു ഹര്‍ഷിതിനെ വലിയ ഇഷ്ടമായിരുന്നു. അദ്ദേഹമാണ് അന്നത്തെ കോച്ചായിരുന്ന ബ്രെന്‍ഡന്‍ മക്കെല്ലത്തോടു ഹര്‍ഷിതിനെ ടീമിലെത്തിക്കാമെന്ന അഭിപ്രായം പറഞ്ഞത്. തുടര്‍ന്നു തങ്ങള്‍ അവനെ ടീമിലേക്കു കൊണ്ടു വരികയായിരുന്നുവെന്നും കെകെആറിന്റെ മുന്‍ ഉപദേശകന്‍ ഡേവിഡ് ഹസ്സി തുറന്നു പറഞ്ഞിരുന്നു.

ഞാന്‍ അന്നു ജിടിയില്‍ നെറ്റ് ബൗളറായിരുന്നു. ഒരു ദിവസം എനിക്കു അഭിഷേക് (അഭിഷേക് നായര്‍) സാറിന്റെ ഫോണ്‍ കോള്‍ വന്നു. രാത്രി തന്നെ അവര്‍ എനിക്കു കെകെആറിന്റെ കരാര്‍ അയച്ചു തന്നപ്പോള്‍ അപ്പോഴുണ്ടായ വികാരം വിവരിക്കാന്‍ സാധിക്കില്ല. ഞാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ അധികമൊന്നും കളിച്ചിട്ടില്ല. അണ്ടര്‍ 19, അണ്ടര്‍ 25 തലത്തിലാണ് കൂടുതലും കളിച്ചിട്ടുള്ളതെന്നും റാണ വ്യക്തമാക്കി.

2022ലാണ് കെകെആറിനോടൊപ്പം താരം ഐപിഎല്ലില്‍ അരങ്ങേറിയത്. സീസണില്‍ രണ്ടു മല്‍സരങ്ങളില്‍ കളിച്ച റാണയ്ക്കു ഒരു വിക്കറ്റാണ് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ നിതീഷ് റാണ താല്‍ക്കാലിക ക്യാപ്റ്റനായപ്പോള്‍ അദ്ദേഹത്തിനു കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. അഞ്ചു മല്‍സരങ്ങളില്‍ പന്തെറിഞ്ഞ റാണ ആറു വിക്കറ്റുകളെടുത്തിരുന്നു.

Story first published: Sunday, March 24, 2024, 11:25 [IST]
Other articles published on Mar 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+