IPL 2024: ഒറ്റ ബോളിന് ഇത്രയും ലക്ഷമോ? സ്റ്റാര്‍ക്കും കമ്മിന്‍സും വേറെ ലെവല്‍, ഞെട്ടിക്കുന്ന തുക
ഐപിഎല്ലിന്റെ താരലേലത്തില്‍ സകല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സൂപ്പര്‍ പേസ് ജോടികളായ പാറ്റ് കമ്മിന്‍സും മിച്ചെല്‍ സ്റ്റാര്‍ക്കും. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ തുകയാണ് ലേലത്തില്‍ രണ്ടു പേര്‍ക്കും ലഭിച്ചത്. 20.4 കോടി രൂപയ്ക്കു കമ്മിന്‍സിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റാഞ്ചിയപ്പോള്‍ സ്റ്റാര്‍ക്കിനെ 24.75 കോടി രൂപയ്ക്കു രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും സ്വന്തമാക്കുകയായിരുന്നു.
ഒരു ഘട്ടത്തില്‍ ഏറ്റവും വില പിടിപ്പുള്ള താരമെന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ കമ്മിന്‍സിനു സ്വന്തമായിരുന്നു. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനു ലഭിച്ച 18.5 കോടി രൂപയെന്ന റെക്കോര്‍ഡ് കമ്മിന്‍സ് പഴങ്കഥയാക്കുകയായിരുന്നു.

പക്ഷെ ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും വില കൂടിയ താരമെന്ന കമ്മിന്‍സിന്റെ റെക്കോഡിന് അധികം ആയുസ്സുണ്ടായില്ല. 2.13നായിരുന്നു കമ്മിന്‍സിനെ റെക്കോര്‍ഡ് തുകയ്ക്കു എസ്ആര്‍എച്ച് വാങ്ങിയത്. എന്നാല്‍ 3.40നു കെകെആര്‍ 24.75 കോടി രൂപയ്ക്കു സ്റ്റാര്‍ക്കിനെ വാങ്ങിയതോടെ ഈ റെക്കോര്‍ഡ് തകര്‍ക്കപ്പെടുകയായിരുന്നു.
നിലവിലെ വമ്പന്‍ പ്രതിഫലത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ സീസണില്‍ സ്റ്റാര്‍ക്കും കമ്മിന്‍സുമെറിയുന്ന ഓരോ ബോളിന്റെയും മൂല്യം എത്രയാണെന്നു നമുക്കു പരിശോധിക്കാം. സീസണില്‍ ലീഗ് ഘട്ടത്തിലെ 18 മല്‍സരങ്ങളലും നാലോവര്‍ ക്വാട്ട വീതം പൂര്‍ത്തിയാക്കുകയാണെങ്കില്‍ സ്റ്റാര്‍ക്കിന്റെ ഒരു ബോളിന്റെ മൂല്യം ഏകദേശം 7.5 ലക്ഷം രൂപയായിരിക്കും. അതായത് വെറും മൂന്നു ബോളുകളെറിയാന്‍ അദ്ദേഹത്തിനായി കെകെആര്‍ നല്‍കുന്നത് 22 ലക്ഷത്തിലധികം രൂപയാണ്.

കമ്മിന്‍സിന്റെ കാര്യമെടുത്താല്‍ പ്രാഥമിക ഘട്ടത്തിലെ എല്ലാ മല്‍സരങ്ങളിലും കളിക്കുകയും നാലോവര്‍ ക്വാട്ട തികയ്ക്കുകയും ചെയ്താല്‍ ഒരു ബോളിന്റെ മൂല്യം ആറു ലക്ഷം രൂപയില്‍ അധികം വരും. അങ്ങനെ വന്നാല്‍ കമ്മിന്‍സിന്റെ ഒരോവറിന്റെ മൂല്യം 36 ലക്ഷം രൂപയില്‍ അധികമാണെന്നും കാണാം.
സ്റ്റാര്‍ക്കിന്റെയും കമ്മിന്‍സിന്റെയും ഐപിഎല്‍ കരിയറെടുത്താല്‍ ഇത്രയും വലിയ തുക ഇരുവരും അര്‍ഹിക്കുന്നുണ്ടോയെന്നു ആരും സംശയിക്കും. കാരണം ടൂര്‍ണമെന്റില്‍ അത്ര ഗംഭീര റെക്കോര്‍ഡൊന്നുമല്ല ഇരുവര്‍ക്കുമുള്ളത്. 2014ല്‍ ഐപിഎല്ലില്‍ അരങ്ങറിയ സ്റ്റാര്‍ക്ക് ആകെ രണ്ടു സീസണുകളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. 2014, 15 സീസണുകളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. 27 മല്‍സരങ്ങളില്‍ നിന്നും സ്റ്റാര്‍ക്കിനു വീഴ്ത്താനായത് 34 വിക്കറ്റുകളാണ്. 7.17 ഇക്കോണമി റേറ്റിലാണിത്.
സ്റ്റാര്‍ക്കിന്റെ അതേ വര്‍ഷം 2014ല്‍ തന്നെയാണ് കമ്മിന്‍സും ഐപിഎല്ലില്‍ അരങ്ങേറിയത്. പക്ഷെ കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. 42 മല്‍സരങ്ങളിലാണ് കമ്മിന്‍സ് ഇതിനകം കളിച്ചത്. ഇവയില്‍ നിന്നും 8.54 ഇക്കോണമി റേറ്റില്‍ 45 വിക്കറ്റുകളെടുക്കുകയും ചെയ്തു. 2014ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമായിരുന്നു കമ്മിന്‍സിന്റെ തുടക്കം. 2017ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലെത്തിയ അദ്ദേഹം പിന്നീട് മൂന്നു സീസണുകള്‍ കളിച്ചില്ല. 2029ല്‍ പഴയ തട്ടകമായ കെകെആറില്‍ തിരിച്ചെത്തിയ കമ്മിന്‍സ് രണ്ടു സീസണുകള്‍ അവര്‍ക്കായി കളിക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ നിന്നും വിട്ടുനിന്ന ഓസീസ് ക്യാപ്റ്റന്‍ ഇത്തവണ വീണ്ടും ലേലത്തിനു രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications