Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ആരാവും ആര്‍സിബിയുടെ പുതിയ നായകന്‍? രോഹിത്തല്ല, ടീം നോട്ടമിടുന്നത് ഈ താരത്തെ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് പിന്നാലെ മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇക്കാര്യം ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പല ടീമുകളിലും വലിയ മാറ്റങ്ങള്‍ 17ാം സീസണിന് ശേഷം ഉണ്ടാകുമെന്നുറപ്പ്. പല ടീമുകളും നായകന്മാരെയടക്കം മാറ്റാന്‍ സാധ്യത കൂടുതലാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വലിയ അഴിച്ചുപണി ടീമില്‍ നടത്തുമെന്നുറപ്പാണ്. ടീമിന്റെ നായകസ്ഥാനത്ത് നിലവിലുള്ളത് ഫഫ് ഡുപ്ലെസിസാണ്.

ദക്ഷിണാഫ്രിക്കന്‍ താരത്തിന് കീഴില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ ആര്‍സിബിക്കായിട്ടില്ല. ഈ സാഹചര്യത്തില്‍ വരുന്ന സീസണില്‍ ഡുപ്ലെസിസിനെ ആര്‍സിബി നിലനിര്‍ത്തിയേക്കില്ല. വിരാട് കോലി കളിക്കുന്ന ആര്‍സിബി പുതിയ സീസണില്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഏറ്റവും സാധ്യതയുള്ളത് കെ എല്‍ രാഹുലിനാണ്. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനാണ് രാഹുല്‍.

എന്നാല്‍ തന്റെ മുന്‍ ഫ്രാഞ്ചൈസിയായ ആര്‍സിബിയിലേക്ക് തിരിച്ചെത്താന്‍ രാഹുലിന് താല്‍പര്യമുണ്ടെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ നായകസ്ഥാനത്തേക്ക് രാഹുലിനെത്തന്നെ ആര്‍സിബി പരിഗണിച്ചേക്കും. ക്യാപ്റ്റനെന്ന നിലയില്‍ ഭേദപ്പെട്ട റെക്കോഡ് രാഹുലിന് അവകാശപ്പെടാം. ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളിലൊരാളാണ് രാഹുല്‍. അതുകൊണ്ടുതന്നെ രാഹുലിനെ പരിഗണിക്കുന്നത് ആര്‍സിബിക്ക് ഗുണം ചെയ്യുമെന്ന് തന്നെ വിലയിരുത്താം.

രോഹിത് ശര്‍മയാണ് മറ്റൊരു സാധ്യത. മുംബൈ ഇന്ത്യന്‍സ് നായകനായിരുന്ന രോഹിത്തിനെ 17ാം സീസണിന് മുന്നോടിയായാണ് നായകസ്ഥാനത്ത് നിന്ന് നീക്കിയത്. മുംബൈയെ അഞ്ച് തവണ കിരീടം ചൂടിച്ച രോഹിത് 17ാം സീസണിന് ശേഷം മുംബൈ വിടുമെന്നാണ് വിവരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ രോഹിത്തില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍സിബി നായകസ്ഥാനത്തേക്ക് രോഹിത്തിനെ പരിഗണിക്കാനും സാധ്യതയുണ്ട്.

kl rahul

പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും ഇതുവരെ കിരീടം നേടാന്‍ ആര്‍സിബിക്കായിട്ടില്ല. രോഹിത്തിനെപ്പോലൊരു നായകനെ കൊണ്ടുവന്ന് കന്നി കിരീടം നേടാമെന്നാണ് ആര്‍സിബിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ 17ാം സീസണിലെ രോഹിത്തിന്റെ പ്രകടനം വിലയിരുത്തിയാവും ആര്‍സിബി ഇതിന് നീക്കം നടത്തുക. എയ്ഡന്‍ മാര്‍ക്രമാണ് മറ്റൊരു താരം. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ ഗംഭീര പ്രകടനത്തോടെ മിന്നിക്കുന്ന താരമാണ് മാര്‍ക്രം.

നായകനെന്ന നിലയിലും ശ്രദ്ധേയ പ്രകടനം നടത്താന്‍ കഴിവുള്ള താരം നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണുള്ളത്. ഈ സീസണോടെ മാര്‍ക്രം ഹൈദരാബാദ് വിടാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ആര്‍സിബി നായകസ്ഥാനത്തേക്ക് മാര്‍ക്രത്തെ പരിഗണിക്കാനും സാധ്യതകളേറെയാണ്. ടി20 ഫോര്‍മാറ്റില്‍ മോശമല്ലാത്ത ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ മാര്‍ക്രത്തിന് സാധിക്കും. മറ്റൊരാള്‍ കെയ്ന്‍ വില്യംസനാണ്.

ന്യൂസീലന്‍ഡ് നായകനായ വില്യംസണ്‍ നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്. ഒരു സീസണ്‍ പരിക്കുകൊണ്ടു നഷ്ടമായ വില്യംസണെ ഈ സീസണോടെ ഗുജറാത്ത് ഒഴിവാക്കിയേക്കും. അങ്ങനെ വന്നാല്‍ ആര്‍സിബി നായകസ്ഥാനത്തേക്ക് വില്യംസണെ പരിഗണിച്ചേക്കും. വിരാട് കോലിയുമായി അടുത്ത സൗഹൃദം വില്യംസണുണ്ട്. അണ്ടര്‍ 19 ക്രിക്കറ്റ് മുതല്‍ ഇരുവര്‍ക്കും പരസ്പരം അറിയാം. അതുകൊണ്ടുതന്നെ വില്യംസണ്‍ നായകസ്ഥാനത്തേക്കെത്തിയാല്‍ കോലിക്കും അത് സന്തോഷം നല്‍കും.

17ാം സീസണില്‍ ആര്‍സിബി വലിയ പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. ശക്തമായ താരനിര ആര്‍സിബിക്കുണ്ട്. ഗ്ലെന്‍ മാക്‌സ് വെല്‍, വിരാട് കോലി, ഫഫ് ഡുപ്ലെസിസ്, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ശക്തമായ ബാറ്റിങ് നിരയാണ് ആര്‍സിബിക്കൊപ്പമുള്ളത്. എന്നാല്‍ ആര്‍സിബിയുടെ ബൗളിങ് പതിവ് പോലും ദുര്‍ബലമാണ്. ഇത്തവണ കന്നി കിരീടത്തിലേക്കെത്താന്‍ ടീമിനെ ഭാഗ്യം തുണക്കുമോയെന്നത് കണ്ടറിയാം.

Story first published: Sunday, March 17, 2024, 13:18 [IST]
Other articles published on Mar 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+