ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ നിര്‍ണ്ണായകമായ കൂടുമാറ്റത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനും ഇന്ത്യയുടെ സൂപ്പര്‍ താരവുമായ കെ എല്‍ രാഹുല്‍ ആര്‍സിബിയിലേക്ക് കൂടുമാറാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് വിവരം. നേരത്തെ തന്നെ ആര്‍സിബിയിലേക്ക് തിരിച്ചുവരാനുള്ള താല്‍പര്യ രാഹുല്‍ അറിയിച്ചതാണ്. കര്‍ണാടകക്കാരനായ രാഹുലിന്റെ ഹോ ടീമാണ് ആര്‍സിബി.
അതുകൊണ്ടുതന്നെ ആര്‍സിബിയില്‍ കളിക്കാന്‍ രാഹുലിന് വലിയ താല്‍പര്യമുണ്ടെന്നത് അദ്ദേഹം തന്നെ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ രാഹുലിന്റെ കൂടുമാറ്റത്തിന്റെ നീക്കം അണിയറയില്‍ സജീവമാണെന്നാണ് പുറത്തുവരുന്ന വിവരം. ആര്‍സിബിയുടെ നിലവിലെ നായകന്‍ വിദേശ താരമായ ഫഫ് ഡുപ്ലെസിസാണ്. ഇന്ത്യക്കാരനായ നായകനെ പരിഗണിക്കാന്‍ ആര്‍സിബി ശ്രമിക്കുന്നുണ്ടെങ്കിലും അതിന് അനുയോജ്യനായ താരത്തെ ലഭിച്ചിട്ടില്ല.
എന്നാല്‍ രാഹുലിനെ ഒപ്പമെത്തിച്ചാല്‍ ആര്‍സിബിക്ക് ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാവും. അതുകൊണ്ടുതന്നെ ഈ നീക്കം ടീം ശക്തമാക്കിയിട്ടുണ്ട്. രാഹുല്‍ നേരത്തെ ആര്‍സിബിക്കായി കളിച്ചിട്ടുള്ള താരമാണ്. എന്നാല്‍ ഇന്നത്തെ സൂപ്പര്‍ താര പദവിയിലേക്ക് രാഹുല്‍ എത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ഇന്ത്യന്‍ ടീമിലെ സുപ്രധാന താരമാണ്. ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കടക്കം രാഹുല്‍ പരിഗണിക്കപ്പെടുന്നു.
രാഹുലിനെ ഐക്കോണ്‍ എന്ന നിലയില്‍ ഉയര്‍ത്തി കാട്ടാനാവും. അതുകൊണ്ടുതന്നെ ആര്‍സിബിക്കും രാഹുലിനെ സ്വന്തമാക്കാന്‍ വലിയ താല്‍പര്യമുണ്ടാവും. ആര്‍സിബിക്കായി 19 മത്സരത്തില്‍ നിന്ന് 417 റണ്‍സാണ് രാഹുല്‍ നേടിയിട്ടുള്ളത്. പ്രാദേശിക താരത്തെ നായകസ്ഥാനത്തേക്കെത്തിക്കുന്നത് ആര്‍സിബിക്ക് ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ രാഹുലിനെ ആര്‍സിബി ക്യാപ്റ്റനാക്കാനാണ് സാധ്യത കൂടുതല്‍.

നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനാണ് രാഹുല്‍. ഈ സീസണിന് മുമ്പ് ഈ കൂടുമാറ്റം നടക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സീസണിന് ശേഷമാവും ഈ മാറ്റം ഉണ്ടാവുക. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രാഹുലിന്റെ കൂടുമാറ്റ സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ആര്‍സിബി പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്‍ കളിക്കുന്ന ടീമാണ്.
എന്നാല്‍ ഇതുവരെ കപ്പിലേക്കെത്താന്‍ അവര്‍ക്കായിട്ടില്ല. ഇത്തവണ കന്നി കിരീടാണ് ആര്‍സിബി ലക്ഷ്യംവെക്കുന്നത്. വിരാട് കോലി, ഫഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരാണ് ടീമിന്റെ നട്ടെല്ലുകള്‍. എല്ലാ സീസണിലും മോശം ബൗളിങ്ങാണ് ആര്‍സിബിയെ പിന്നോട്ടടിക്കുന്നത്. ഇത്തവണയും ആര്‍സിബിയുടെ ബൗളിങ് നിര അല്‍പ്പം ദുര്‍ബലമാണ്. ഇത്തവണ സജീവ കിരീട പ്രതീക്ഷ ടീമിനുണ്ട്. എന്നാല്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.
മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും കെകെആറും ഇത്തവണ കരുത്തരുടെ നിരയാണ്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ നായകനാക്കിയാണ് മുംബൈ ഇന്ത്യന്‍സ് ഇത്തവണ ഇറങ്ങുന്നത്. എന്നാല്‍ പരിക്കിന്റെ പിടിയിലുള്ള ഹാര്‍ദിക് വരുന്ന സീസണില്‍ കളിക്കുന്ന കാര്യം സംശയമാണ്. സിഎസ്‌കെയെ സംബന്ധിച്ച് മികച്ച താരങ്ങളെ ഇത്തവണ ലേലത്തിലേക്കെത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണയും കിരീടം നിലനിര്‍ത്താന്‍ സാധ്യത കൂടുതലാണെന്ന് പറയാം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് ഗൗതം ഗംഭീര്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇത്തവണ മെന്റര്‍ റോളിലാണ് ഗംഭീറിന്റെ വരവ്. ഗംഭീര്‍ കെകെആറിനെ രണ്ട് തവണ ചാമ്പ്യന്മാരാക്കിയ നായകനാണ്. ഈ മികവ് മെന്ററാവുമ്പോഴും കെകെആറിനെ തുണച്ചേക്കും. മിച്ചല്‍ സ്റ്റാര്‍ക്കിനെ 24.75 കോടിക്കാണ് കെകെആര്‍ സ്വന്തമാക്കിയത്. ഓസീസ് പേസറുടെ സാന്നിധ്യവും ടീമിന് കരുത്തായേക്കും. ഇത്തവണ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം. ആര് കപ്പടിക്കുമെന്നത് കാത്തിരുന്ന് കണ്ടറിയാം.