Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 202: 14 ബോളില്‍ 20, രാഹുലിന് ഒരു മാറ്റവുമില്ല! ലോകകപ്പ് ടീമില്‍ അടുപ്പിക്കരുത്, രൂക്ഷവിമര്‍ശനം

ബെംഗളൂരു: വീണ്ടുമൊരിക്കല്‍ക്കൂടി ഐപിഎല്ലില്‍ സ്ലോ ബാറ്റിങ് കാഴ്ചവച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനു രൂക്ഷ വിമര്‍ശനം. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള കളിയില്‍ ഓപ്പണറായി കളിച്ച രാഹുല്‍ 20 റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. 14 ബോളുകളാണ് ഇതിനായി അദ്ദേഹത്തിനു വേണ്ടി വന്നത്. രണ്ടു സിക്‌സറുകള്‍ രാഹുലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്കു മല്‍സരരംഗത്തുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് രാഹുല്‍. ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു പ്രഥമ പരിഗണന അദ്ദേഹത്തിനായിരിക്കുമെന്നും നേരത്തേ റിപ്പോര്‍ട്ടുകളും വന്നിരുന്നു അതിനിടെയാണ് ഐപിഎല്ലില്‍ സ്ലോ ഇന്നിങ്‌സുകള്‍ കളിച്ച് രാഹുല്‍ തുടരെ ഫ്‌ളോപ്പായിക്കൊണ്ടിരിക്കുന്നത്.

KL RAHUL

രൂക്ഷവിമര്‍ശനങ്ങളും പരിഹാസവുമാണ്‌ സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ നിന്നും രാഹുല്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. ടി20 ക്രിക്കറ്റില്‍ നിന്നും കെഎല്‍ രാഹുല്‍ വിരമിക്കുന്നതാണ് നല്ലത്. ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിനെക്കൊണ്ടു പറ്റില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു രാഹുലിനെ പരിഗണിക്കാന്‍ പാടില്ലെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.

ഈ സീസണില്‍ ഇതുവരെ കളിച്ചിട്ടുള്ള മൂന്നു മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ 31 ശരാശരിയില്‍ 93 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. സീസണിലെ ആദ്യ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ നേടിയ ഫിഫ്റ്റി മാറ്റിനിര്‍ത്തിയാല്‍ രാഹുലിന്റെ പ്രകടനം ശരാശരിയിലൊതുങ്ങുകയായിരുന്നു. ഇതിനകം കളിച്ച മൂന്നു മല്‍സരങ്ങളിലും അഗ്രസീവായ ബാറ്റിങല്ല അദ്ദേഹം കാഴ്ചവച്ചിട്ടിട്ടുള്ളത്. റോയല്‍സിനെതിരേ 58 റണ്‍സ് നേടിയെങ്കിലും ഇതിനായി 44 ബോളുകള്‍ കളിക്കേണ്ടി വന്നിരുന്നു.

അതിനു ശേഷം പഞ്ചാബ് കിങ്‌സിനെതിരേ ഒമ്പതു ബോളില്‍ 15 റണ്‍സും നേടി രാഹുല്‍ പുറത്താവുകയായിരുന്നു. തന്റെ ഹോം ടീം കൂടിയായ ആര്‍സിബിക്കെതിരേ തകര്‍പ്പനൊരു ഇന്നിങ്‌സ് അദ്ദേഹം കളിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. പക്ഷെ വീണ്ടും റണ്ണെടുക്കാന്‍ പാടുപെടുന്ന രാഹുലിനെയാണ് മല്‍സരത്തില്‍ കണ്ടത്.

ക്രീസിന്റെ മറുഭാഗത്ത് ക്വിന്റണ്‍ ഡികോക്ക് അനായാസം റണ്‍സ് സ്‌കോര്‍ ചെയ്ത് മുന്നേറിയപ്പോള്‍ രാഹുല്‍ തുടക്കം മുതല്‍ താളം കണ്ടെത്താന്‍ പാടുപെട്ടു. റീസ് ടോപ്ലേയെറിഞ്ഞ ആദ്യ ഓവറിലെ ആറു ബോളും നേരിട്ടത് ഡികോക്കായിരുന്നു. മൂന്നു ഫോറുകളടക്കം 12 റണ്‍സും താരം അടിച്ചെടുത്തു.

KL RAHUL

യഷ് ദയാലെറിഞ്ഞ അടുത്ത ഓവറില്‍ സ്‌ട്രൈക്ക് രാഹുലിന്. ആദ്യ ബോളില്‍ അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനായില്ല. അടുത്ത ബോളില്‍ സിംഗിളോടെ അക്കൗണ്ട് തുറന്നു. അഞ്ചാമത്തെ ബോളില്‍ രാഹുല്‍ വീണ്ടുമൊരു സിംഗിള്‍ നേടി. മൂന്നാം ഓവര്‍ മുഹമ്മദ് സിറാജിനായിരുന്നു. 140 കിമി വേഗതയിലുള്ള ആദ്യ ബോളില്‍ രാഹുല്‍ ബീറ്റ് ചെയ്യപ്പെട്ടു. ഡ്രൈവിനു ശ്രമിച്ചെങ്കിലു ബോള്‍ കണക്ടായില്ല.

തുടര്‍ന്നും രാഹുല്‍ സ്ലോ ബാറ്റിങ് തന്നെ തുടര്‍ന്നു. നാലോവറുകള്‍ കഴിഞ്ഞപ്പോള്‍ രാഹുലിനു ഒമ്പതു ബോളില്‍ നേടാനായത് വെറും അഞ്ചു റണ്‍സ്. മറുഭാഗത്ത് ഡികോക്ക് 15 ബോളില്‍ 30 റണ്‍സോടെ മിന്നിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ ടെസ്റ്റ് ഇന്നിങ്‌സ്. അഞ്ചാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ ദയാലിനെതിരേ ആഞ്ഞുവീശിയ രാഹുല്‍ ഒടുവില്‍ ഒരു സിക്‌സര്‍ കണ്ടെത്തി.

അടുത്ത ഓവറില്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെതിരേയും സിക്‌സര്‍ കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍ തൊട്ടടുത്ത ബോളില്‍ വീണ്ടുമൊരു വമ്പന്‍ ഷോട്ടിനു ശ്രമിച്ച് രാഹുല്‍ പുറത്താവുകയായിരുന്നു. ആറാം ഓവറിലെ മൂന്നാമത്തെ ബോളിലായിരുന്നു ഇത്. കവര്‍ ഏരിയയില്‍ മായങ്ക് ഡാഗറാണ് രാഹുലിനെ പിടികൂടിയത്.

Story first published: Tuesday, April 2, 2024, 21:15 [IST]
Other articles published on Apr 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+