Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കപ്പുയര്‍ത്തി കെകെആര്‍! മൂന്നാം കിരീടം; നാണംകെട്ട് എസ്ആര്‍എച്ച്

ചെന്നൈ: 17ാമത് ഐപിഎല്‍ സീസണിലെ ഏറ്റവും മികച്ച ടീം തങ്ങളാണെന്നു അടിവരയിട്ടുകൊണ്ട് മൂന്നാം കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന തികച്ചും ഏകപക്ഷീയമായ കലാശക്കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നാണംകെടുത്തിയാണ് കെകെആര്‍ 2014നു ശേഷം ആദ്യ കപ്പുയര്‍ത്തിയത്. ഫൈനലില്‍ കെകെആറിനു പറ്റിയ എതിരാളികളായിരുന്നില്ല ഹൈദരാബാദെന്നു കളി തുടങ്ങി അര മണിക്കൂറിനുള്ളില്‍ തന്നെ തെളിഞ്ഞു. അത്ര മാത്രം ഉജ്ജ്വലമായിരുന്നു അവരുടെ പ്രകടനം.

എസ്ആര്‍എച്ചിന്റെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ വിജയി ആരാണെന്നു എല്ലാവരും ഉറപ്പിച്ചിരുന്നു. കാരണം ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത എസ്ആര്‍എച്ച് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ തീരുമാനം ദുരന്തമായി മാറി. വെറും 113 റണ്‍സില്‍ അവര്‍ കൂടാരത്തിലെത്തി. കെകെആര്‍ എത്ര ഓവറില്‍ ഇതു ചേസ് ചെയ്യുമെന്നു മാത്രമേ അറിയാനുണ്ടായിരുന്നുന്നുള്ളൂ.

KKR

അദ്ഭുതങ്ങളൊന്നും സംഭവിക്കാതിരുന്നപ്പോള്‍ കെകെആര്‍ വെറും 10.3 ഓവറില്‍ രണ്ടു വിക്കറ്റിനു വിജയത്തിലേക്കും കപ്പിലേക്കും കുതിച്ചെത്തുകയായിരുന്നു. സുനില്‍ നരെയ്ന്‍ (6) തുടക്കത്തില്‍ പുറത്തായെങ്കിലും വെങ്കടേഷ് അയ്യരുടെയും (26 ബോളില്‍ 52*) റഹ്മാനുള്ള ഗുര്‍ബാസിന്റെയും (39) അഗ്രസീവ് ഇന്നിങ്‌സുകള്‍ അവരുടെ ജയം വേഗത്തിലാക്കി. വെങ്കടേഷും നായകന്‍ ശ്രേയസും (6*) ചേര്‍ന്നാണ് വിജയറണ്‍സ് കുറിച്ചത്.

നേരത്തേ കെകെആറിന്റെ മാരക ബൗളിങിനു മുന്നില്‍ കെകെആറിനു മറുപടി ഇല്ലായിരുന്നു. 11 ഓവര്‍ ആവുമ്പോഴേക്കും ഹൈദരാബാദിനു പകുതി പേരെയും നഷ്ടമായിരുന്നു. സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് വെറും 62 റണ്‍സ് മാത്രം. ഈ തകര്‍ച്ചയില്‍ പിന്നീടൊരിക്കലും കരയകയറാന്‍ അവര്‍ക്കു സാധിച്ചതുമില്ല. വാലറ്റത്ത് കമ്മിന്‍സിന്റെ (24) പോരാട്ടമാണ് ടീമിനെ 100 കടത്തിയത്. ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹം തന്നെ. 19 ബോളില്‍ കമ്മിന്‍സ് രണ്ടു ഫോറും ഒരു സിക്‌സറുമടിച്ചു.

എയ്ഡന്‍ മാര്‍ക്രം (20), ഹെന്‍ട്രിച്ച് ക്ലാസെന്‍ (16), നിതീഷ് റെഡ്ഡി (13) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുള്ളവര്‍. അഭിഷേക് (2), ട്രാവിസ് ഹെഡ് (0), രാഹുല്‍ ത്രിപാഠി (9), ഷഹബാസ് അഹമ്മദ് (8), അബ്ദുള്‍ സമദ് (4) എന്നിവരെല്ലാം ബാറ്റിങില്‍വ വന്‍ ഫ്‌ളോപ്പായി തീര്‍ന്നു. കെകെആറിനായി ബൗള്‍ ചെയ്ത ആറു പേര്‍ക്കും വിക്കറ്റ് ലഭിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ആന്ദ്രെ റസ്സല്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.

പവര്‍പ്പേയില്‍ സ്റ്റാര്‍ക്ക്- വൈഭവ് അറോറയുടെ തീപ്പൊരി ബൗളിങാണ് എസ്ആര്‍എച്ചിന്റെ മുനയൊടിച്ചത്. ആദ്യ ഓവറിലെ അഞ്ചാമത്തെ ബോളില്‍ തന്നെ അഭിഷേകിനെ ബൗള്‍ഡാക്കി സ്റ്റാര്‍ക്ക് എതിരാളികള്‍ക്കു ആദ്യ ഷോക്ക് നല്‍കിയിരുന്നു. അടുത്ത ഓവറിലെ അവസാന ബോളില്‍ ട്രാവിസ് ഹെഡും ഗോള്‍ഡന്‍ ഡെക്കായതോടെ എസ്ആര്‍എച്ച് വിറച്ചു. എഡ്ജായ ഹെഡിനെ വിക്കറ്റ് കീപ്പര്‍ ഗുര്‍ബാസ് പിടികൂടുകയായിരുന്നു. ത്രിപാഠിയയും ക്രീസില്‍ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. സ്‌കോറിങ് ദുഷ്‌കരമായതോടെ ത്രിപാഠി സ്റ്റാര്‍ക്കിനെ ആക്രമിക്കുകയായിരുന്നു. പക്ഷെ ഇതു ക്യാച്ചിലാണ് കലാശിച്ചത് (21/3).

തുടര്‍ന്നും എസ്ആര്‍എച്ചിനു കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഒരു കൂട്ടുകെട്ടിനെപ്പോലും കെകെആര്‍ ബൗളര്‍മാര്‍ അധികനേരം നിര്‍ത്തിയില്ല. നാലിനു 47ല്‍ നിന്നും വളരെ പെട്ടെന്നാണ് ഹൈദരാബാദ് എട്ടിനു 90ലേക്കു കൂപ്പുകുത്തിയത്. ഇംപക്ട് പ്ലെയറായി സമദിനെ എസ്ആര്‍എച്ച് കൊണ്ടുവന്നെങ്കിലും ഈ നീക്കവും അവരെ രക്ഷിച്ചില്ല. വെറും നാലു റണ്‍സ് മാത്രമാണ് സമദിന്റെ സംഭാവന. തുടര്‍ന്നായിരുന്നു കമ്മിന്‍സിന്റെ രക്ഷാപ്രവര്‍ത്തനം.

പ്ലെയിങ് ഇലവന്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- സുനില്‍ നരയ്ന്‍, റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, രമണ്‍ദീപ്‌സിങ്, മിച്ചെല്‍ സറ്റാര്‍ക്ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിതീഷ് റെഡ്ഡി, ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനാട്കട്ട്, ടി നടരാജന്‍.

Story first published: Sunday, May 26, 2024, 16:43 [IST]
Other articles published on May 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+