Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: വിലക്ക് തളര്‍ത്തി, ഷാരൂഖ് ഒരു കാര്യം ഉറപ്പ് നല്‍കി; കപ്പടിച്ചപ്പോള്‍ അതു ചെയ്‌തെന്നും റാണ

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ മൂന്നാം ഐപിഎല്‍ കിരീട വിജയത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് അണ്‍ക്യാപ്ഡ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണ. കെകെആര്‍ ബൗളിങ് നിരയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടു പേരില്‍ ഒരാളുമായിരുന്നു അദ്ദേഹം. 13 മല്‍സരങ്ങളില്‍ നിന്നും 19 വിക്കറ്റുകളാണ് റാണ പോക്കറ്റിലാക്കിയത്. അഗ്രസീവ് ബൗളറായ റാണയ്ക്കു ഇത്തവണ ഒരു കളിയില്‍ വിലക്ക് ലഭിച്ചിരുന്നു. വിക്കറ്റെടുത്ത ശേഷം ബാറ്റര്‍ക്കു ഫ്‌ളൈയിങ് കിസ്സിലൂടെ യാത്രയയപ്പ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്.

വിലക്ക് നേരിട്ട സമയത്തു ഏറെ വിഷമം തോന്നിയിരുന്നതായും അന്നു ടീമുടമയും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാരൂഖ് ഖാന്റെ വാക്കുകളാണ് തനിക്കു ആശ്വാസമായി മാറിയതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് റാണ. ഇന്ത്യന്‍ എക്‌സ്പ്രസിനോടു സംസാരിക്കവെയാണ് വിലക്കിനു ശേഷം ഷാരൂഖ് തനിക്കു നല്‍കിയ ഉറപ്പിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന കലാശപ്പോരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തായിരുന്നു കെകെആറിന്റെ കിരീട വിജയം.

HARSHIT RANA

ഒരു കളിയിയില്‍ വിലക്ക് നേരിട്ടപ്പോള്‍ ഞാന്‍ വളരെയധികം ദുഖിതനായിരുന്നു. അപ്പോഴാണ് ഷാരൂഖ് സാര്‍ എന്റെയടുത്ത് വന്ന് ആശ്വസിപ്പിച്ചത്. നീ ടെന്‍ഷനടിക്കേണ്ട. നമുക്ക് ഈ ആഹ്ലാദ പ്രകടനം (ഫ്‌ളൈയിങ് കിസ്) ട്രോഫിക്കൊപ്പം നടത്താമെന്നു പറഞ്ഞതായി 22കാരനായ റാണ വെളിപ്പെടുത്തി. ട്രോഫിയേറ്റു വാങ്ങിയ ശേഷം കെകെആര്‍ ടീമംഗങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യവെ ഫ്‌ളൈയിങ് കിസ് നടത്താന്‍ താരങ്ങളോടു ഷാരൂഖ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഹൈദരാബാദുമായുള്ള ഫൈനലിലും ഉജ്ജ്വലമായാണ് റാണ ബൗള്‍ ചെയ്തത്. നാലോവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു. ഒരു മെയ്ഡന്‍ ഓവറും ഇക്കൂട്ടത്തിലുണ്ടായിരുന്നു. നേരത്തേ ലീഗ് ഘട്ടത്തില്‍ ഹൈദരാബാദുമായി തന്നെയുള്ള കളിയിലെ ആഹ്ലാദ പ്രകടനമാണ് റാണയെ വിലക്കിലേക്കു നയിച്ചത്. മല്‍സരത്തില്‍ എസ്ആര്‍എച്ച് താരം മായങ്ക് അഗര്‍വാളിനെ പുറത്താക്കിയ ശേഷം ഫ്‌ളൈയിങ് കിസ്സോടെയാണ് റാണ യാത്രയാക്കിയത്.

ഇതേ തുടര്‍ന്നു മല്‍സരശേഷം റാണയെ ശിക്ഷിക്കുകയും ചെയ്തിരുന്നു. മാച്ച് ഫീയുടെ 60 ശതമാനമാണ് പേസര്‍ക്കു പിഴ ചുമത്തിയത്. അതിനു ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിയില്‍ അഭിഷേക് പൊറെലിനെ പുറത്താക്കിയ ശേഷവും റാണ ഇതേ ശൈലിയിലുള്ള ആഹ്ലാദ പ്രകടനം ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് ഒരു മല്‍സരത്തില്‍ നിന്നും യുവ പേസറെ വിലക്കിയത്.

SRK KKR

അതേസമയം, എസ്ആര്‍എച്ചിനെ നിഷ്പ്രഭരാക്കിയാണ് കെകെആര്‍ മൂന്നാം ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. തികച്ചും ഏകപക്ഷീയമായ ഫൈനലില്‍ ഓറഞ്ച് ആര്‍മിയെ ശ്രേയസ് അയ്യരും സംഘവും എട്ടു വിക്കറ്റിനു വാരിക്കളയുകയായിരുന്നു. 10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കൊല്‍ക്കത്ത ഐപിഎല്ലിലെ രാജാക്കന്‍മാരായത്. ഇതിനു മുമ്പ് അവര്‍ കിരീടമണിഞ്ഞത് 2014ലായിരുന്നു.

ഫൈനലില്‍ ടോസിനു ശേഷം ബാറ്റിങിനു ഇറങ്ങിയ എസ്ആര്‍എച്ചിനെ 18.3 ഓവറില്‍ വെറും 113 റണ്‍സില്‍ കെകെആര്‍ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. കെകെആറിനായി ബൗള്‍ ചെയ്ത ആറു പേരും വിക്കറ്റുകള്‍ വീഴ്ത്തി. ആന്ദ്രെ റസ്സല്‍ മൂന്നു വിക്കറ്റുകള്‍ പിഴുതപ്പോള്‍ റാണയും മിച്ചെല്‍ സ്റ്റാര്‍ക്കും രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി. മറുപടിയില്‍ വെങ്കടേഷ് അയ്യരുടെ (26 ബോളില്‍ 52*) സ്‌ഫോടനാത്മക ഫിഫ്റ്റി കെകെആറിനെ വെറും 10.3 ഓവറില്‍ രണ്ടു വിക്കറ്റിനു ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

Story first published: Wednesday, May 29, 2024, 14:33 [IST]
Other articles published on May 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+