For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: റിഷഭിന്റെ പ്ലാന്‍ പാളി! ഈഡനില്‍ അടിതെറ്റി ഡിസി, കെകെആര്‍ വീണ്ടും ട്രാക്കില്‍

കൊല്‍ക്കത്ത: ഐപിഎല്ലില്‍ മികച്ച ഫോമിലുള്ള ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്തു വിട്ടിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മല്‍സരത്തില്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ ഒരു മോശം തീരുമാനമാണ് ഡിസിക്കു വിനയായത്. റണ്‍ചേസ് എളുപ്പമായിരുന്ന ഇവിടുത്തെ പിച്ചില്‍ ടോസ് ലഭിച്ചിട്ടും അദ്ദേഹം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ് നിര ഫ്‌ളോപ്പായതോടെ റിഷഭിന്റെ നീക്കം സമ്പൂര്‍ണ പരാജയമായി മാറുകയും ചെയ്തു.

തൊട്ടുമുമ്പത്തെ കളിയില്‍ ഇതേ ഗ്രൗണ്ടില്‍ കെകെആറിനതിരേ 262 റണ്‍സെന്ന ലോക റെക്കോര്‍ഡ് സ്‌കോര്‍ ചേസ് ചെയ്ത് പഞ്ചാബ് കിങ്‌സ് ചരിത്രം കുറിച്ചിരുന്നു. പക്ഷെ ഇത്തവണ ഡിസിക്കു ഇവിടെ 160 റണ്‍സ് പോലുമെത്താനായില്ല. ഒമ്പതു വിക്കറ്റിനു 153 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. ഈ സ്‌കോര്‍ കെകെആറിനു ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല. 3.3 ഓവറുകളും ഏഴു വിക്കറ്റുകളും ബാക്കിനില്‍ക്കെ കെകെആര്‍ വിജയത്തിലെത്തുകയായിരുന്നു.

VARUN-VENKY

ഓപ്പണിങ് വിക്കറ്റില്‍ ഫില്‍ സാള്‍ട്ട്- സുനില്‍ നരെയ്ന്‍ ജോടി 79 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ തന്നെ മല്‍സരം ഡിസി തോറ്റു കഴിഞ്ഞിരുന്നു. സാള്‍ട്ടിന്റെ (68) തകര്‍പ്പന്‍ ഫിഫ്റ്റിയാണ് കെകെആറിന്റെ വിജയം എളുപ്പമാക്കിയത്. 33 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഏഴു ഫോറും അഞ്ചു സിക്‌സറുമുള്‍പ്പെട്ടിരുന്നു. നായകന്‍ ശ്രേയസ് അയ്യര്‍ (33*), വെങ്കടേഷ് അയ്യര്‍ (26*) എന്നിവരും ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

നേരത്തേ ഡിസി നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി കുറിക്കാന്‍ കഴിഞ്ഞില്ല. വാലറ്റത്ത് സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ പോരാട്ടവീര്യമാണ് അവരെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. ഒമ്പതാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം പുറത്താവാതെ 35 റണ്‍സെടുക്കുകയായിരുന്നു. 26 ബോളുകള്‍ നേരിട്ട കുല്‍ദീപിന്റെം ഇന്നിങ്‌സില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഡിസി നിരയില്‍ മറ്റാരും 30 കടന്നില്ല. 27 റണ്‍സെടുത്ത നായകന്‍ റിഷഭാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 20 ബോളില്‍ അദ്ദേഹം രണ്ടു ഫോറും ഒരു സിക്‌സറുമടിച്ചു.

RISHABH

അഭിഷേക് പൊറെല്‍ (18), അക്ഷര്‍ പട്ടേല്‍ (15), പൃഥ്വി ഷാ (13), ജേക്ക് ഫ്രേസര്‍ മക്യുര്‍ക്ക് (12) എന്നിവരാണ് ഡിസി നിരയില്‍ രണ്ടക്കത്തിലെത്തിയ മറ്റു താരങ്ങള്‍. മൂന്നു വിക്കറ്റുകള്‍ പിഴുത സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ഡിസിയെ തകര്‍ത്തുവിട്ടത്. വൈഭവ് അറോറയും ഹര്‍ഷിത് റാണയും രണ്ടു വിക്കറ്റുകള്‍ വീതവും നേടി. നാലോവറിനുള്ളില്‍ തന്നെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായതോടെ ഡിസി ബാക്ക്ഫൂട്ടിലായിരുന്നു.

നാലാം വിക്കറ്റില്‍ 31 റണ്‍സിന്റെ കൂട്ടുകെട്ടുമായി പൊറേല്‍- റിഷഭ് ജോടി ഡിസിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. എന്നാല്‍ അടുത്ത 43 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ ഡിസി കളഞ്ഞു കുളിച്ചു. ഇതോടെ 15ാം ഓവറില്‍ എട്ടിനു 111ലേക്കു ഡിസി കൂപ്പുകുത്തുകയും ചെയ്തു. 130 റണ്‍സ് പോലും ഡിസി എത്തുമോയെന്നത് സംശയമായിരുന്നു. ഇവിടെയാണ് കുല്‍ദീപിന്റെ പ്രകടനം അവരെ രക്ഷിച്ചത്.

പ്ലെയിങ് ഇലവന്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- സുനില്‍ നരെയ്ന്‍, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിങ്,മിച്ചെല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക്, അഭിഷേക് പോറെല്‍, ഷെയ് ഹോപ്പ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍) ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റാസിക്ക് ദാര്‍ സലാം, ലിസാര്‍ഡ് വില്ല്യംസ്, ഖലീല്‍ അഹമ്മദ്.

Story first published: Monday, April 29, 2024, 14:29 [IST]
Other articles published on Apr 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+