Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കപ്പില്ല, കോലി ആര്‍സിബി വിടണം! ആ ടീമിനൊപ്പം ചേരൂ; നിര്‍ദേശിച്ച് പീറ്റേഴ്‌സന്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ എലിമിനേറ്ററില്‍ തോറ്റ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പുറത്തായിരിക്കുകയാണ്. നിര്‍ണ്ണായകമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് 4 വിക്കറ്റിനാണ് ആര്‍സിബിയുടെ തോല്‍വി. ഇതോടെ ആര്‍സിബിയുടെ കിരീടത്തിനായുള്ള കാത്തിരിപ്പ് വീണ്ടും നീണ്ടിരിക്കുകയാണ്. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും ഇതുവരെ കിരീടത്തിലേക്കെത്താനുള്ള ഭാഗ്യം ആര്‍സിബിക്ക് ലഭിച്ചില്ല.

ആര്‍സിബിക്ക് കപ്പ് നേടാനായില്ലെന്നതിലുപരിയായി വിരാട് കോലിക്ക് കിരീട ഭാഗ്യമില്ലാതെ പോയതാണ് ആരാധകരെ കൂടുതല്‍ നിരാശപ്പെടുത്തുന്നത്. ഈ സീസണിലും റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് കോലി. എന്നിട്ടും കിരീടത്തിലേക്കെത്താന്‍ കോലിക്ക് സാധിക്കാതെ പോയി. എംഎസ് ധോണിയും രോഹിത് ശര്‍മയും അഞ്ച് തവണ വീതം ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്. എന്നാല്‍ ഇതിഹാസ താരമായിട്ടും ഒരു തവണ പോലും കിരീടത്തിലേക്കെത്താന്‍ കോലിക്ക് സാധിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

ആര്‍സിബിക്കൊപ്പം കോലി ഇനിയും തുടര്‍ന്നാല്‍ കിരീടം നേടാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടാവില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാനിരിക്കെ കോലി ആര്‍സിബി വിടണമെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ കോലി ആര്‍സിബി വിട്ട് ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ആര്‍സിബി താരവും ഇംഗ്ലണ്ട് സൂപ്പര്‍ താരവുമായിരുന്ന കെവിന്‍ പീറ്റേഴ്‌സന്‍.

'ഇതിന് മുമ്പും ഞാന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും പറയുകയാണ്. ടീം മാറി വലിയ നേട്ടങ്ങളിലേക്കെത്തുന്നത് സ്വാഭാവികം മാത്രമാണ്. അവന്‍ വീണ്ടും വീണ്ടും ആര്‍സിബിക്കായി കഠിന പ്രയത്‌നം നടത്തുകയാണ്. വീണ്ടും ഓറഞ്ച് ക്യാപ്പ് നേടാന്‍ കോലിക്ക് സാധിച്ചു. എന്നാല്‍ ടീം വീണ്ടും തോറ്റു. ടീമിന്റെ മൂല്യവും മറ്റ് വികാരങ്ങളും മനസിലാക്കാം. എന്നാല്‍ കോലി കിരീടം അര്‍ഹിക്കുന്നു. കിരീടം നേടാന്‍ പ്രാപ്തിയുള്ള ടീമിലേക്ക് അവന്‍ കൂടുമാറേണ്ടതായുണ്ട്.

virat kohli

കോലി ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോകണമെന്നാണ് ഞാന്‍ ആലോചിക്കുന്നത്. വിരാട് കോലിയുടെ ഹോം ടീമാണത്. കോലിക്ക് ഡല്‍ഹിയിലും വീടുണ്ട്. അതുകൊണ്ട് കൂടുതല്‍ സമയം കോലിക്ക് നാട്ടില്‍ കഴിയുകയും ചെയ്യാം. ഡല്‍ഹി ബംഗളൂരുവില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള ടീമാണ്' കെവിന്‍ പീറ്റേഴ്‌സന്‍ പറഞ്ഞു. പല സീസണുകളിലും പ്ലേ ഓഫിലേക്കുയരാന്‍ ഭാഗ്യമുണ്ടായിട്ടുണ്ടെങ്കിലും കിരീടത്തിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ല.

അതുകൊണ്ടുതന്നെ വരുന്ന സീസണില്‍ കോലി ടീം വിടുന്നതാണ് നല്ലത്. ഡല്‍ഹി ക്യാപിറ്റല്‍സും പ്രഥമ സീസണ്‍ മുതല്‍ കളിക്കുന്ന ടീമാണ്. എന്നാല്‍ ഇതുവരെ കപ്പിലേക്കെത്താന്‍ അവര്‍ക്കുമായിട്ടില്ല. പക്ഷെ ആര്‍സിബിയെക്കാളും കിരീട സാധ്യത കൂടുതലുള്ള ടീം ഡല്‍ഹിയാണ്. റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ടീമിലേക്ക് കോലികൂടിയെത്തിയാല്‍ ടീമിനത് കൂടുതല്‍ കരുത്താവുമെന്നുറപ്പ്. അങ്ങനെ സംഭവിച്ചാല്‍ ഡല്‍ഹി കപ്പിലേക്കെത്താനുള്ള സാധ്യത കൂടുതലാണ്.

ഡല്‍ഹി സ്വദേശിയായ കോലിക്ക് അവിടുത്തെ മൈതാനങ്ങളെല്ലാം നന്നായി അറിയാം. അതുകൊണ്ടുതന്നെ കോലിക്ക് മിന്നല്‍ പ്രകടനം നടത്താനും സാധിക്കും. ഡല്‍ഹിയിലേക്ക് കോലി ചെന്നാല്‍ ടീം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പ്. അടുത്ത സീസണില്‍ വലിയ അഴിച്ചുപണിയാണ് ഡല്‍ഹിയും നടത്താന്‍ പോകുന്നത്. അതുകൊണ്ടുതന്നെ കോലിയുടെ കൂടുമാറ്റമുണ്ടായാല്‍ ഡല്‍ഹി എന്തായാലും നോട്ടമിടുമെന്നുറപ്പ്. ആര്‍സിബി വിട്ടാല്‍ കോലിയുടെ ഇഷ്ട ടീം ഡല്‍ഹിയാണ്.

മറ്റേതെങ്കിലും ടീമിലേക്ക് കോലി കൂടുമാറുമെന്ന് കരുതാനാവില്ല. കോലിയെപ്പോലൊരു വലിയ താരത്തെ സ്വന്തമാക്കാന്‍ വലിയ പ്രതിഫലം നല്‍കേണ്ടതായുണ്ട്. കൂടാതെ കോലിയുടെ താരപ്രഭക്ക് ചേര്‍ന്ന ടീമുകൂടിയാവണം. സര്‍പ്രൈസായി കോലി ആര്‍സിബി വിട്ട് സിഎസ്‌കെയിലേക്കെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഈ സീസണോടെ എംഎസ് ധോണി കളി മതിയാക്കിയെന്ന് തന്നെ വിലയിരുത്താം. നിലവില്‍ സൂപ്പര്‍ താരങ്ങളുടെ അഭാവം സിഎസ്‌കെയിലുണ്ട്. അതുകൊണ്ടുതന്നെ കോലിയെ സിഎസ്‌കെ ഒപ്പം കൂട്ടുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും കിരീട ഭാഗ്യമുണ്ടാവാന്‍ കോലി ആര്‍സിബി വിടുന്നതാണ് നല്ലതെന്ന് പറയാം.

Story first published: Thursday, May 23, 2024, 15:42 [IST]
Other articles published on May 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+