Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഈ തോല്‍വി സഹിക്കാനാവുന്നില്ല, കണ്ണീരണിഞ്ഞ് കാവ്യ! വീഡിയോ വൈറല്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടത്തിലേക്കെത്തിയിരിക്കുകയാണ്. 57 പന്ത് ബാക്കിയാക്കി എട്ട് വിക്കറ്റിനാണ് ഹൈദരാബാദിനെ കെകെആര്‍ തകര്‍ത്തുവിട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 113 റണ്‍സിന് കൂടാരം കയറിയപ്പോള്‍ വെറും 10.3 ഓവറില്‍ കെകെആര്‍ വിജയത്തിലേക്കെത്തി. ഏകപക്ഷീയമായ ജയമാണ് കെകെആര്‍ നേടിയെടുത്തത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ ഹൈദരാബാദിന് സാധിച്ചില്ല. ഒന്നാം പ്ലേ ഓഫിലെ ഹൈദരാബാദിന്റെ തോല്‍വി ആവര്‍ത്തിക്കുന്നതാണ് ഫൈനലിലും കണ്ടത്. ആദ്യ ഓവറില്‍ത്തന്നെ ഹൈദരാബാദിന്റെ വിധി കുറിക്കപ്പെട്ടുവെന്ന് പറയാം. ഹൈദരാബാദിന്റെ തോല്‍വിക്ക് പിന്നാലെ ഹൈദരാബാദ് ഉടമയായ കാവ്യ മാരന്‍ കരഞ്ഞു. കണ്ണീരോടെ കാവ്യ ഇരിക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ആദ്യ ഓവര്‍ മുതല്‍ ഹൈദരാബാദ് തകര്‍ന്നിരുന്നു. അപ്പോള്‍ത്തന്നെ കാവ്യയുടെ മുഖം കടുത്ത നിരാശ നിറഞ്ഞതായിരുന്നു. ഒരു താരം പോലും മികവ് കാട്ടാതെ ഹൈദരാബാദ് 113ലേക്ക് ഒതുങ്ങിയപ്പോള്‍ തന്നെ ഹൈദരാബാദിന്റെ വമ്പന്‍ തോല്‍വി ഉറപ്പിച്ചിരുന്നു. ബൗളര്‍മാര്‍ ചെറിയ പോരാട്ടമെങ്കിലും കാഴ്ചവെച്ച് അല്‍പ്പനേരമെങ്കിലും കെകെആറിന് സമ്മര്‍ദ്ദം നല്‍കുമെന്നാണ് കരുതിയത്. എന്നാല്‍ അനായാസം കെകെആര്‍ വിജയത്തിലേക്കെത്തുന്നതാണ് കണ്ടത്.

ഒരുവശത്ത് കെകെആര്‍ ആരാധകരും ഉടമയായ ഷാരൂഖ് ഖാനും വെങ്കി മൈസൂരുമെല്ലാം ആഘോഷിച്ചപ്പോള്‍ കലങ്ങിയ കണ്ണോടെയാണ് കാവ്യ നോക്കി നിന്നത്. ഒന്നാം ക്വാളിഫയറില്‍ കെകെആറിനോട് തോറ്റ ഹൈദരാബാദ് ഫൈനലില്‍ പകരം വീട്ടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തി നാണംകെട്ട തോല്‍വി വഴങ്ങിയതാണ് ആരാധകരെ നിരാശപ്പെടുത്തിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം ഫൈനലാണിതെന്നാണ് ആരാധകര്‍ പറയുന്നത്.

kkr

ടോസ് അനുകൂലമായിട്ടും ഹൈദരാബാദിനത് മുതലാക്കാന്‍ സാധിക്കാതെ പോയി. ഹൈദരാബാദിന്റെ ബാറ്റിങ് നിരയാണ് ടീമിനെ ചതിച്ചത്. അഭിഷേക് ശര്‍മയെ (2) പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്കാണ് ഹൈദരാബാദിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. വമ്പനടിക്കാരനായ ട്രാവിസ് ഹെഡ് ഡെക്കിന് മടങ്ങിയത് ഹൈദരാബാദിന്റെ നടുവൊടിച്ചു. അവസാന നാല് മത്സരത്തില്‍ മൂന്നിലും ഹെഡ് ഡെക്കിനാണ് പുറത്തായത്. രാഹുല്‍ ത്രിപാഠി കാമിയോയിലൂടെ ഹൈദരാബാദിനെ രക്ഷിക്കുമെന്ന് കരുതി. എന്നാല്‍ 13 പന്തില്‍ 9 റണ്‍സോടെ താരം മടങ്ങി.

23 പന്ത് നേരിട്ട് 20 റണ്‍സെടുത്ത് എയ്ഡന്‍ മാര്‍ക്രവും മടങ്ങിയതോടെ ഹൈദരാബാദ് പരുങ്ങി. യുവതാരം നിധീഷ് റെഡ്ഡിക്കും സമ്മര്‍ദ്ദത്തെ മറികടക്കാനായില്ല. 10 പന്തില്‍ 13 റണ്‍സാണ് അദ്ദേഹം നേടിയത്. ഹെന്‍ റിച്ച് ക്ലാസന്‍ ഒരുവശത്ത് പിടിച്ചുനിന്നത് ഹൈദരാബാദിന് നേരിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ 15ാം ഓവറിലെ ആദ്യ പന്തില്‍ ക്ലാസനെ പുറത്താക്കി ഹര്‍ഷിത് റാണ ഹൈദരാബാദിന്റെ തകര്‍ച്ച പൂര്‍ണ്ണമാക്കി. പാറ്റ് കമ്മിന്‍സിന്റെ ക്യാച്ച് മിച്ചല്‍ സ്റ്റാര്‍ക്ക് നഷ്ടപ്പെടുത്തിയിരുന്നു.

അല്ലായിരുന്നെങ്കില്‍ 100നുള്ളില്‍ ഹൈദരാബാദ് ഒതുങ്ങി നാണംകെട്ടേനെ. ആന്‍ഡ്രേ റസല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഹര്‍ഷിത് റാണയും 2 വിക്കറ്റുകളും പങ്കിട്ടു. മറുപടിക്കിറങ്ങിയ കെകെആറിനായി വെങ്കടേഷ് അയ്യരാണ് അതിവേഗം റണ്‍സുയര്‍ത്തിയത്. 26 പന്തില്‍ 4 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 52 റണ്‍സോടെ താരം പുറത്താവാതെ നിന്നു.

കെകെആറിന് മുന്‍തൂക്കം നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും മികച്ചൊരു പോരാട്ടം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതുണ്ടായില്ല. എന്തായാലും കെകെആര്‍ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ മൂന്നാം കിരീടവും ടീം നേടിയെടുത്തു. ഗൗതം ഗംഭീറിന്റെ ഉപദേഷ്ടാവായുള്ള വരവ് കെകെആറിനെ വളരെയധികം സഹായിച്ചു.

Story first published: Monday, May 27, 2024, 7:53 [IST]
Other articles published on May 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+