For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മായങ്ക് ശരിക്കും ഞെട്ടിച്ചു, കിടു ബൗളര്‍; പക്ഷെ ലോകകപ്പ് കളിക്കുമോ? റബാഡ പറയുന്നത് ഇങ്ങനെ

ഐപിഎല്ലിന്റെ ഈ സീസണിലെ കണ്ടെത്തലുകളിലൊന്നായി മാറിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ മായങ്ക് യാദവിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സിന്റെ സൗത്താഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡ. താരത്തെ സ്‌പെഷ്യലാക്കി മാറ്റുന്നത് എന്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സീസണില്‍ രണ്ടു മല്‍സരങ്ങളിലാണ് മായങ്ക് കളിച്ചിട്ടുള്ളത്. രണ്ടിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. മൂന്നു വീതം വിക്കറ്റുകളാണ് രണ്ടു കളിയില്‍ നിന്നും മായങ്ക് പോക്കറ്റിലാക്കിയത്. 5.12 എന്ന മികച്ച ഇക്കോണമി റേറ്റിലാണിത്.

കഴിഞ്ഞ ഐപിഎല്ലിലൂടെ മായങ്ക് അരങ്ങേറേണ്ടതായിരുന്നു. പക്ഷെ പരിക്കു കാരണം സീസണ്‍ നഷ്ടമാവുകയായിരുന്നു. ഇത്തവണ പഞ്ചാബ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവരുമായുള്ള മല്‍സരത്തിലാണ് മായങ്ക് കളിച്ചത്. രണ്ടിലും ലഖ്‌നൗ ടീമിന്റെ ഹീറോയായി 21കാരന്‍ മാറുകയും ചെയ്തു. അസാധാരണമായ വേഗതയും ബൗളിങിലെ കണിശതയും കൊണ്ട് അദ്ദേഹം ബാറ്റര്‍മാര്‍ക്കു നിരന്തരം പ്രശ്‌നങ്ങളും സൃഷ്ടിച്ചിരുന്നു.

MAYANK YADAV

പല തവണ 150 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്ത മായങ്ക് മൂന്നു തവണ 155 കിമിക്കു മുകളിലും പന്തെറിഞ്ഞു. 156.7 കിമിയാണ് താരത്തിന്റെ വേഗമേറിയ ബോള്‍. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നാലാമത്തെ ബോള്‍ കൂടിയാണിത്. മായങ്കിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് റബാഡയ്ക്കുള്ളത്.

നിങ്ങള്‍ക്കു ഒരിക്കലും വാങ്ങിക്കാന്‍ സാധിക്കാത്ത ഒരു കാര്യം മായങ്കിന്റെ പക്കലുണ്ട്, അത് വേഗതയാണ്. അതാണ് അവന്‍ മുതലെടുത്തു കൊണ്ടിരിക്കുന്നത്. കളിക്കളത്തില്‍ വളരെ നന്നായിട്ടു തന്നെ മായങ്കിനു അതു സാധിക്കുന്നുണ്ടെന്നും റബാഡ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

വളരെ മികച്ച ലെങ്ത്തിലാണ് മായങ്കിന്റെ ബോളുകള്‍ പതിക്കുന്നത്. അവന്റെ പ്ലാന്‍ വളരെ ക്ലിയറാണ്. മായങ്കിനു എന്തൊക്കെ സാധിക്കുമെന്നു ഇപ്പോള്‍ ബാറ്റര്‍മാരും മനസ്സിലാക്കി തുടങ്ങിയിരിക്കുകയാണ്. അസാധാരണമായ വേഗതയാണ് മായങ്കിന്റെ ബോളുകള്‍ക്കുള്ളത്, മാത്രമല്ല ബോളിനു മേല്‍ അവനു നിയന്ത്രണവുമുണ്ട്. ഇതാണ് മായങ്കിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്.

എവിടെയാണോ ബൗള്‍ ചെയ്യേണ്ടത് അവിടെ തന്നെ എറിയാന്‍ മായങ്കിനു സാധിക്കുന്നു. വേഗതയ്‌ക്കൊപ്പം നിയന്ത്രണവുമുണ്ടെങ്കില്‍ അതു വളരെയധികം സഹായിക്കും. മാത്രമല്ല മായങ്കിനു തന്റെ റോളിനെക്കുറിച്ചും നന്നായി അറിയാം. കാര്യങ്ങളെക്കുറിച്ച് വ്യക്തതയുണ്ടെങ്കില്‍ ഈ രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നതില്‍ ആശ്ചര്യപ്പെടേണ്ടതില്ലെന്നും റബാഡ വ്യക്തമാക്കി.

MAYANK YADAV

ഐപിഎല്ലിലെ മാജിക്കല്‍ പ്രകടനത്തിനു പിന്നാലെ ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു മായങ്കിനെ പരിഗണിക്കണമെന്നു ആരാധകരും ചില താരങ്ങളുമെല്ലാം ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനെക്കുറിച്ചും റബാഡ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായിട്ടാണ് ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കുകയും ചെയ്യും.

ഈയൊരു ഘട്ടത്തില്‍ മായങ്കിന്റെ പ്രകടനം നോക്കിയാല്‍ അവന്‍ ശരിക്കും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുക്കുമ്പോള്‍ അവനും സെലക്ടര്‍മാരുടെ മനസിലുണ്ടാവുമെന്ന കാര്യത്തില്‍ എനിക്കു യാതൊരു സംശയവുമില്ല.

ടീമില്‍ മായങ്ക് വേണമോയെന്നതിനെക്കുറിച്ച് അവര്‍ ഗൗരവമായി തന്നെ ആലോചിക്കും. പക്ഷെ ഇതു ഞാന്‍ അഭിപ്രായം പറയേണ്ട ഒരു വിഷയമല്ല. ഞാന്‍ മനസിലാക്കിയതു പ്രകാരം മായങ്ക് തീര്‍ച്ചയായും ലോകകപ്പ് ടീം സെലക്ഷനില്‍ പരിഗണിക്കപ്പെടുമെന്നും റബാഡ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, April 4, 2024, 15:00 [IST]
Other articles published on Apr 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+