Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: എട മോനേ!! ജോസേട്ടന്‍ പൊളി, ത്രില്ലറില്‍ കെകെആറിനെ ഞെട്ടിച്ച് റോയല്‍സ്, അവിശ്വസനീയം

കൊല്‍ക്കത്ത: പരാജയത്തിന്റെ വക്കില്‍ നിന്നും ജോസ് ബട്‌ലറുടെ വണ്‍മാന്‍ ഷോ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചിരിക്കുകയാണ്. പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള പോരില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അവസാനത്തെ ബോളില്‍ രണ്ടു വിക്കറ്റിനു റോയല്‍സ് മറികടക്കുകയായിരുന്നു.

ക്രീസിന്റെ മറുവശത്ത് ബാറ്റിങ് പങ്കാളികളെ നഷ്ടമായിക്കൊണ്ടിരുന്നെങ്കിലും അപരാജിത സെഞ്ച്വറിയോടെ ഏറെക്കുറെ തനിച്ച് ബട്‌ലര്‍ ടീമിനെ ജയിപ്പിക്കുകയായിരുന്നു. 60 ബോളില്‍ പുറത്താവാതെ 107 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഒമ്പതു ഫോറും ആറു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

JOS BUTTLER

കെകെആര്‍ നല്‍കിയ 224 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം അവസാന ബോളില്‍ രണ്ടു വിക്കറ്റ് ബാക്കിനില്‍ക്കെ റോയല്‍സ് മറികടക്കുകയായിരുന്നു. ബട്‌ലറെ മാറ്റി നിര്‍ത്തിയാല്‍ റോയല്‍സ് നിരയില്‍ മറ്റാരും 40 റണ്‍സ് പോലുമെത്തിയില്ല. റിയാന്‍ പരാഗ് (34), വാലറ്റത്ത് റോവ്‌മെന്‍ പവെല്‍ (26), ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (19) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റു സ്‌കോറര്‍മാര്‍. കെകെആറിനായി ഹര്‍ഷിത് റാണ, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

സുനില്‍ നരെയ്‌ന്റെ കന്നി സെഞ്ച്വറിയിലേറിയാണ് കെകെആര്‍ ആറു വിക്കറ്റിനു 223 റണ്‍സെന്ന വലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഈ സീസണില്‍ ഓപ്പണിങിലക്കു മടങ്ങിയെത്തിയ ശേഷം മാരക ഫോമില്‍ ബാറ്റ് വീശുന്ന നരെയ്‌നാണ് കെകെആറിന്റെ ഹീറോ. 56 ബോളില്‍ 109 റണ്‍സ് വാരിക്കൂട്ടിയാണ് അദ്ദേഹം പുറത്തായത്. 13 ഫോറും ആറു സിക്‌സറുകളും ഇതിലുള്‍പ്പെടും. നരെയ്‌നെ മാറ്റിനിര്‍ത്തിയാല്‍ കെകെആര്‍ നിരയില്‍ മറ്റാര്‍ക്കും ഫിഫ്റ്റി പോലും നേടാനായിട്ടില്ല. അന്‍ക്രിഷ് രഘുവംശിയ (30), റിങ്കു സിങ് (20) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

കെകെആറിന്റെ തുടക്കം പാളിയിരുന്നു. ഫില്‍ സാള്‍ട്ട് നാലാം ഓവറില്‍ പുറത്താവുമ്പോള്‍ റോയല്‍സ് സ്‌കോര്‍ ബോര്‍ഡില്‍ 21 റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 10 റണ്‍സെടുത്ത സാള്‍ട്ടിനെ ആവേശ് ഖാന്‍ സ്വന്തം ബൗളിങില്‍ തകര്‍പ്പനൊരു റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ നരെയ്‌ന് കൂട്ടായ മികച്ച ഫോമിലുള്ള യുവതാരം രഘുവംശി ഇറങ്ങിതോടെ മികച്ചൊരു കൂട്ടുകെട്ട് കണ്ടു. 85 റണ്‍സാണ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഇതോടെ കെകെആര്‍ ടോട്ടല്‍ 100 കടക്കുകയും ചെയ്തു.

NARINE

നായകന്‍ ശ്രേയസിനു (11) ബാറ്റിങില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. വമ്പനടിക്കാരായ ആന്ദ്രെ റസ്സലിനെ ബാറ്റിങില്‍ കെകെആര്‍ നേരത്തേ ക്രീസിലേക്കയച്ചു. അതിവേഗം റണ്‍സ് വാരിക്കൂട്ടുക തന്നെയായിരുന്നു കെകെആറിന്റെ പ്ലാന്‍. നരെയ്‌നും റസ്സലും നാലാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ റോല്‍സ് 200 പ്ലസ് റണ്‍സ് ഉറപ്പാക്കി.

പക്ഷെ റസ്സലിനു ബാറ്റിങില്‍ വലിയ സംഭാവന നല്‍കാനായില്ല. 10 ബോൡ 13 റണ്‍സ് മാത്രമെടുത്ത് റസ്സല്‍ മടങ്ങി. അതിനു ശേഷം റിങ്കുവിന്റെ ഫിനിഷിങാണ് കെകെറിനെ 220 കടത്തിയത്. ഒമ്പതു ബോളില്‍ താരം രണ്ടു സിക്‌സറും ഒരു ഫോറുമടിച്ചു. റോയല്‍സിനായി ആവേശ് ഖാനും കുല്‍ദീപ് സെന്നും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

പ്ലെയിങ് ഇലവന്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്-ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അന്‍ക്രിഷ് രഘുവംശി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വെങ്കടേഷ് അയ്യര്‍, റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, രമണ്‍ദീപ് സിങ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്‌മെന്‍ പവെല്‍, ആര്‍ അശ്വിന്‍, ആവേശ് ഖാന്‍, ട്രെന്റ് ബോള്‍ട്ട്, കുല്‍ദീപ് സെന്‍, യുസ്വേന്ദ്ര ചഹല്‍.

Story first published: Tuesday, April 16, 2024, 18:09 [IST]
Other articles published on Apr 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+