Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ആര്‍സിബി ഞെട്ടിക്കും, ജോഫ്രാ ആര്‍ച്ചറെ ഒപ്പം കൂട്ടിയോ? പുതിയ പോസ്റ്റ് വൈറല്‍

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ വലിയ കിരീട പ്രതീക്ഷയോടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. വനിതാ പ്രീമിയര്‍ ലീഗില്‍ ആര്‍സിബി കിരീടം നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ പുരുഷ ആര്‍സിബി ടീമിനും കപ്പടിക്കേണ്ടത് അഭിമാന പ്രശ്‌നമായിരിക്കുകയാണ്. ഫഫ് ഡുപ്ലെസിസിന് കീഴില്‍ തകര്‍പ്പന്‍ താരനിരയോടെയാണ് ആര്‍സിബി ഇറങ്ങുന്നത്. എന്നാല്‍ ബൗളിങ് നിര ഇത്തവണയും ദുര്‍ബലമാണ്.

എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് വമ്പന്‍ നീക്കത്തിനൊരുങ്ങുകയാണ് ആര്‍സിബി. ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറെ ഒപ്പം കൂട്ടാനാണ് ആര്‍സിബി നീക്കം നടത്തുന്നത്. ആര്‍സിബി ഡ്രസിങ് റൂമില്‍ നിന്ന് ജോഫ്രാ ആര്‍ച്ചര്‍ ചിത്രം പങ്കുവെച്ചതാണ് എല്ലാവരേയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. അതിവേഗ പേസറായ ആര്‍ച്ചര്‍ ഏറെ നാളുകളായി പരിക്കിന്റെ പിടിയിലാണ്.

രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ മിന്നിച്ച ആര്‍ച്ചര്‍ പിന്നീട് മുംബൈ ഇന്ത്യന്‍സിലേക്കെത്തി. എന്നാല്‍ പൂര്‍ണ്ണ ഫിറ്റ്‌നസില്ലാത്തതിനാല്‍ പ്രതീക്ഷിച്ച പ്രകടനം ആര്‍ച്ചറില്‍ നിന്ന് ഉണ്ടായില്ല. ബുംറയും ആര്‍ച്ചറും ചേരുമ്പോള്‍ മുംബൈ ബൗളിങ് നിര കസറുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ പരിക്ക് താരത്തെ ബാധിച്ചതോടെ ടീം ഒഴിവാക്കി. ഇപ്പോഴിതാ ആര്‍സിബിയിലേക്ക് സര്‍പ്രൈസ് എന്‍ഡ്രിക്ക് ആര്‍ച്ചര്‍ തയ്യാറെടുക്കുന്നു.

കഴിഞ്ഞ ദിവസം കര്‍ണാടക പ്രാദേശിക ടീമിനൊപ്പം രണ്ട് ദിവസം പരിശീലന മത്സരം ആര്‍ച്ചര്‍ നടത്തിയിരുന്നു. ഇത് താരത്തിന്റെ ആര്‍സിബിയിലേക്കുള്ള വരവ് സ്ഥിരീകരിക്കുന്നതാണ്. ബംഗളൂരുവില്‍ കുറച്ച് ദിവസങ്ങളായി ആര്‍ച്ചറുണ്ട്. ഇത് അദ്ദേഹത്തിന്റെ ആര്‍സിബി പ്രവേശന റിപ്പോര്‍ട്ടുകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനവും എത്തുമെന്നാണ് വിവരം. ആര്‍ച്ചറുടെ പൂര്‍ണ്ണ ഫിറ്റ്‌നസാണ് പ്രശ്‌നമായിരിക്കുന്നത്.

jofra archer

ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയായാല്‍ ആര്‍സിബിയിലേക്ക് ആര്‍ച്ചറെത്തിയേക്കും. മുഹമ്മദ് സിറാജിനൊപ്പം ആര്‍ച്ചര്‍ കൂടിച്ചേരുന്നത് ആര്‍സിബിക്ക് വലിയ ഗുണം ചെയ്‌തേക്കും. ഫിറ്റ്‌നസിലേക്കെത്തിയാല്‍ അതിവേഗ പന്തുകള്‍ക്കൊണ്ട് ബാറ്റ്‌സ്മാനെ വിറപ്പിക്കാന്‍ ആര്‍ച്ചര്‍ക്ക് സാധിക്കും. ലോക്കി ഫെര്‍ഗൂസന്‍, അല്‍സാരി ജോസഫ്, യാഷ് ദയാല്‍, ആകാശ് ദീപ്, റീസെ ടോപ്ലി എന്നിവരെല്ലാം ഇത്തവണ ആര്‍സിബി പേസ് നിരയിലുണ്ട്. ടോം കറെന്‍ പരിക്കേറ്റ് പുറത്തായിട്ടുണ്ട്. ഇതിന് പകരമാണ് ഇത്തവണ ആര്‍ച്ചറെത്തുന്നതെന്നാണ് വിവരം.

ആര്‍സിബി ഇതുവരെ കപ്പ് നേടാത്ത ടീമാണെങ്കിലും വലിയ ആരാധക പിന്തുണ ടീമിന് ലഭിക്കുന്നുണ്ട്. എത്ര മോശം സാഹചര്യത്തിലും പിന്തുണക്കുന്ന ആരാധകരാണ് ആര്‍സിബിയുടെ കരുത്ത്. എന്നാല്‍ ഇത്തവണ വനിതാ ടീം കപ്പടിച്ചതിനാല്‍ പുരുഷ ടീമിന് കാര്യങ്ങള്‍ എളുപ്പമല്ല. കപ്പിലേക്കെത്താനാവാതെ പോയാല്‍ വലിയ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വരും. വിരാട് കോലി, ഫഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നീ മൂന്ന് ബാറ്റ്‌സ്മാന്‍മാരിലാണ് പ്രതീക്ഷ.

ഇവരെല്ലാം ഗംഭീര താരങ്ങളും മികച്ച റെക്കോഡുള്ളവരുമാണ്. എന്നാല്‍ നിര്‍ണ്ണായക മത്സരങ്ങളില്‍ കളി മറക്കുന്നതാണ് പ്രധാന പ്രശ്‌നം. ഇത്തവണ പ്ലേ ഓഫിലേക്കെത്താന്‍ ആര്‍സിബിക്ക് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. തട്ടകത്തിലെ എല്ലാ മത്സരങ്ങളും ജയിക്കുകയെന്നതാണ് ആര്‍സിബിക്ക് മുന്നിലെ പ്രധാന വെല്ലുവിളി. ചിന്നസ്വാമിയിലെ റണ്ണൊഴുകുന്ന പിച്ചില്‍ എല്ലാ മത്സരങ്ങളും ജയിക്കാന്‍ സാധിക്കാത്ത പക്ഷം ആര്‍സിബിക്ക് കാര്യങ്ങള്‍ കടുപ്പമാണ്.

ആര്‍ച്ചര്‍ വന്നാല്‍ ആര്‍സിബിക്കത് അത് ഗുണം ചെയ്യാനാണ് സാധ്യത. ആര്‍ച്ചറുടെ അതിവേഗ പന്തുകള്‍ ബംഗളൂരുവിലെ ചിന്നസ്വാമിയില്‍ ഗുണം ചെയ്‌തേക്കും. അതിവേഗത്തില്‍ ഷോര്‍ട്ട് ബോളുകളെറിയാന്‍ ആര്‍ച്ചര്‍ക്ക് സവിശേഷമായ മികവുണ്ട്. ഇത് ആര്‍സിബിക്ക് മത്സരത്തില്‍ ആധിപത്യം നേടിക്കൊടുക്കും. പക്ഷെ ഭാഗ്യം തുണക്കാത്ത ടീമാണ് ആര്‍സിബി. ഇത്തവണ കപ്പ് നേടാന്‍ ആര്‍സിബിക്ക് മുന്നില്‍ സുവര്‍ണ്ണാവസരമാണ്. കപ്പിലേക്കെത്താനാവാത്ത പക്ഷം വലിയ നാണക്കേട് ടീമിന് നേരിടേണ്ടതായി വരും.

Story first published: Monday, March 18, 2024, 13:33 [IST]
Other articles published on Mar 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+