For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 11.2 ഓവര്‍ കളിച്ചു, നേടിയത് 21 റണ്‍സ്! കോലി ടി20 ലോകകപ്പില്‍ വേണ്ട- കാരണമിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ വിരാട് കോലിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ടി20 ലോകകപ്പ് വരാനിരിക്കെ കോലിയെ ടി20 ലോകകപ്പില്‍ കളിപ്പിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഐപിഎല്ലിലെ പ്രകടനം നോക്കിയാവും തീരുമാനിക്കുകയെന്നാണ് പൊതുവേയുള്ള റിപ്പോര്‍ട്ട്. കോലിയെ ടി20 ലോകകപ്പ് കളിപ്പിക്കുന്നതിനോട് ബിസിസി ഐ സെക്രട്ടറി ജയ് ഷാക്ക് താല്‍പര്യമില്ല.

എന്നാല്‍ രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുമെല്ലാം കോലിയെ ടി20ലോകകപ്പ് കളിപ്പിക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ കോലി ടി20 ലോകകപ്പില്‍ വേണ്ട എന്ന ജയ് ഷായുടെ അഭിപ്രായം ശരിവെക്കുന്ന തരത്തിലാണ് ആദ്യ മത്സരത്തിലെ അദ്ദേഹത്തിന്റെ പ്രകടനം. 11.2 ഓവര്‍ ബാറ്റ് ചെയ്തിട്ടും 20 പന്ത് നേരിട്ട് 21 റണ്‍സാണ് കോലിക്ക് നേടാനായത്. പവര്‍പ്ലേയില്‍ ബാറ്റുചെയ്തിട്ടും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ കോലിക്ക് സാധിക്കുന്നില്ല.

കോലി ടി20 ലോകകപ്പില്‍ യുവതാരങ്ങള്‍ക്കായി വഴിമാറിക്കൊടുക്കുന്നതാണ് നല്ലതെന്ന് പറയാം. കോലിക്ക് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്നില്ല. സ്പിന്നര്‍മാര്‍ക്കെതിരേ കോലിക്ക് കസറാനാവുന്നില്ലെന്നതാണ് കണക്കുകള്‍ തുറന്ന് കാട്ടുന്നത്. അതുകൊണ്ടുതന്നെ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ കോലിയെ പരിഗണിക്കുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല. കോലി ടി20 ഫോര്‍മാറ്റില്‍ നിന്ന് വഴിമാറേണ്ട സമയമായിരിക്കുന്നുവെന്ന് പറയാം.

കോലി യുവതാരങ്ങള്‍ക്കായി വഴിമാറേണ്ട സമയമായിരിക്കുന്നുവെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. കോലി ടി20 ലോകകപ്പിലേക്കെത്തിയാല്‍ ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ്, തുടങ്ങിയ പല പ്രധാന യുവ താരങ്ങളുടേയും പ്ലേയിങ് 11ലെ സ്ഥാനം ചോദ്യമുയര്‍ത്തും. കോലി മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ ഇവരെല്ലാം പുറത്തിരിക്കേണ്ടതായി വരും. മോശം ഫോമിലാണെങ്കിലും കോലിയെ പുറത്തിരുത്താന്‍ പെട്ടെന്ന് ആരും മുതിരുകയുമില്ല.

virat kohli

ഇക്കാരണത്താല്‍ത്തന്നെ കോലി ടി20 ലോകകപ്പിലേക്കെത്താതിരിക്കുന്നതാണ് നല്ലത്. കോലി ഒറ്റക്ക് ജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരമാണ്. എന്നാല്‍ ടി20 ഫോര്‍മാറ്റിലേക്ക് വരുമ്പോള്‍ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് പലപ്പോഴും ജയത്തിലേക്കെത്തിക്കാന്‍ സാധിക്കുന്നതല്ല. മധ്യ ഓവറുകളില്‍ 125ല്‍ താഴെയാണ് കോലിയുടെ സ്‌ട്രൈക്ക് റേറ്റ്. സ്പിന്നര്‍മാര്‍ക്കെതിരേ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും അദ്ദേഹത്തിന് സാധിക്കാറില്ല. ഈ സാഹചര്യത്തില്‍ കോലിയെ മാറ്റിനിര്‍ത്തി മികച്ച സ്‌ട്രൈക്ക് റേറ്റുള്ള യുവതാരങ്ങളെ ഇന്ത്യ പരിഗണിക്കണം.

തിലക് വര്‍മ, റിങ്കു സിങ്, ദ്രുവ് ജുറേല്‍ തുടങ്ങി പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ള താരങ്ങളെ ഇന്ത്യ കൂടുതല്‍ പിന്തുണക്കേണ്ടതായുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ കോലിയുടെ പെരുമാറ്റത്തിനെതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു. സിഎസ്‌കെയുടെ യുവതാരം രചിന്‍ രവീന്ദ്ര തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. 15 പന്ത് നേരിട്ട് 3 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 37 റണ്‍സാണ് രചിന്‍ നേടിയത്. 246ന് മുകളിലായിരുന്നു സ്‌ട്രൈക്ക് റേറ്റ്.

രചിന്‍ പുറത്തായപ്പോള്‍ കോലി വിരല്‍ ചൂണ്ടി പുറത്തുപോകാന്‍ ദേഷ്യത്തോടെ ആംഗ്യം കാട്ടിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമത്തില്‍ വൈറലായിരുന്നു. കോലിയുടെ സ്വഭാവം ഉള്‍ക്കൊള്ളാനാവാത്തതാണെന്നും താന്‍ വലിയ താരമാണെന്ന അഹന്തയാണെന്നുമെല്ലാണ് ആരാധകര്‍ പറയുന്നത്. കോലി എതിര്‍ ടീമിലെ യുവതാരങ്ങള ബഹുമാനിക്കാന്‍ തയ്യാറാകുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. രചിന്‍ ഇന്ത്യന്‍ വംശജനാണെന്ന് പോലും നോക്കാതെയാണ് കോലി മോശമായി പെരുമാറിയത്.

എന്തായാലും വരുന്ന മത്സരങ്ങള്‍ കോലിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. തിളങ്ങാനാവാതെ പോയാല്‍ ടി20 ലോകകപ്പിലെ സീറ്റ് നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം. പക്ഷെ തളരാത്ത പോരാളിയാണ് കോലി. അതുകൊണ്ടുതന്നെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ അദ്ദേഹത്തിന് സാധിച്ചേക്കും.

Story first published: Saturday, March 23, 2024, 11:28 [IST]
Other articles published on Mar 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+