For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: പിഴയെല്ലാം ഹാര്‍ദിക്കിന്, മുംബൈ ടീമിലെ ആരുമറിയാത്ത വില്ലന്‍ ഇഷാന്‍! ഒന്നിനും കൊള്ളില്ല

മുംബൈ ഇന്ത്യന്‍സിന്റെ ഈ ഐപിഎല്‍ സീസണിലെ വന്‍ വീഴ്ചയുടെ പഴി മുഴുവന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഏറ്റുവാങ്ങുമ്പോള്‍ യഥാര്‍ഥത്തില്‍ രക്ഷപ്പെട്ടു പോവുന്ന മറ്റൊരാളുണ്ട്. ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനാണ് മുംബൈ ടീമിലെ ഈ നിശബ്ധനായ വില്ലന്‍. വന്‍ വില കൊടുത്ത് മുംബൈ നിലനിര്‍ത്തിയ ഇഷാന്‍ വീണ്ടുമൊരു സീസണില്‍ കൂടി നനഞ്ഞ പടക്കമായി തീര്‍ന്നു.

ടീമിന്റെ തകര്‍ച്ചയ്ക്കു പ്രധാന കാരണങ്ങളിലൊന്നും താരത്തിന്റെ ബാറ്റിങിലെ ഫ്‌ളോപ്പ് ഷോ തന്നെയാണ്. ഓപ്പണറുടെ റോള്‍ ഉള്ളതിനാല്‍ തന്നെ മുംബൈ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളാണ് അദ്ദേഹം. പക്ഷെ തന്റെ റോളിനോടും മൂല്യത്തോടും ഇഷാന് നീതി പുലര്‍ത്താന്‍ കഴിഞ്ഞോയെന്നതാണ് ചോദ്യം. ഇല്ലെന്നു തന്നെയായിരിക്കും ഉത്തരം.

ISHAN KISHAN

മുന്‍ നായകനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ കഴിഞ്ഞാല്‍ മുംബൈ ടീമില്‍ ഏറ്റവുമധികം ശമ്പളമുള്ള താരമാണ് ഇഷാന്‍. 16 കോടിയാണ് രോഹിത്തിന്റെ ശമ്പളമെങ്കില്‍ ഇഷാന്‍ ഒരു സീസണില്‍ വാങ്ങുന്നത് 15.25 കോടി രൂപയാണ്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (15 കോടി) പോലും പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇഷാന്റെ താഴെയാണെന്നതാണ് കൗതുകകരമായ കാര്യം.

സീസണില്‍ മുംബൈയുടെ ടോപ്‌സ്‌കോററായത് രോഹിത്താണ്. 14 മല്‍സരങ്ങളില്‍ നിന്നും ഓരോ സെഞ്ച്വറിയും ഫിഫ്റ്റികളുമടക്കം 417 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. പക്ഷെ രോഹിത്തിനു പ്രതീക്ഷിച്ചതു പോലെയൊരു പിന്തുണ ഓപ്പണിങ് പങ്കാളിയായ ഇഷാനില്‍ നിന്നും ലഭിച്ചില്ല. മുംബൈ ബാറ്റിങിനു വലിയ ക്ഷീണമായതും ഇതാണ്. 14 മല്‍സരങ്ങളില്‍ നിന്നും ഇഷാനു നേടാനായത് 320 റണ്‍സ് മാത്രമാണ്. 22.85 ശരാശരിയില്‍ 148.83 സ്‌ട്രൈക്ക് റേറ്റോടെയാണിത്. ഒരു ഫിഫ്റ്റി മാത്രമാണ് സീസണില്‍ താരം നേടിയത്.

16 കോടിയോളം രൂപ ശമ്പളം വാങ്ങുന്ന ഒരു താരത്തില്‍ നിന്നും ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത ബാറ്റിങ് പ്രകടനമാണ് ഇതെന്നാണ് ആരാധകരുടെ രൂക്ഷവിമര്‍ശനം. മുംബൈ ഇന്ത്യന്‍സിന്റെ പതനത്തിനു ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ മാത്രം പഴിക്കുന്നത് ശരിയല്ല. ഇഷാന്‍ കിഷനും അത്ര തന്നെ വിമര്‍ശനം അര്‍ഹിക്കുന്നു. 15.25 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ ലേലത്തില്‍ മുംബൈ വാങ്ങിയത്.

ഇത്രയും വലിയ തുകയോടു നീതി പുലര്‍ത്തുന്ന പ്രകടനം അദ്ദേഹം കാഴ്ചവയ്‌ക്കേണ്ടതുണ്ട്. കൂടുതല്‍ ആക്രണോത്സുകതയോടെ ബാറ്റ് ചെയ്യുന്നതിനൊപ്പം വലിയ സ്‌കോറുകളും നേടണം. പക്ഷെ ഇഷാനു ഇതു സാധിച്ചില്ല. ഓവര്‍ റേറ്റഡ് പ്ലെയറും ചതിയനുമാണ് ഇഷാനെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

ISHAN KISHAN

എന്തുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സിന്റെ വീഴ്ചയില്‍ ആരും തന്നെ ഇഷാന്‍ കിഷനെക്കുറിച്ച് പരാമര്‍ശിക്കാത്തത്? ഇഷാന്‍ ശരിക്കുമൊരു ദുരന്തം തന്നെയാണ്. റൊട്ടേറ്റ് ചെയ്തു എങ്ങനെ കളിക്കണമെന്നു ഇപ്പോഴും പഠിച്ചിട്ടില്ല. യാതൊരു ടൈമിങുമില്ലാതെ എല്ലാ ബോളിലും കണ്ണുമടച്ച് ബാറ്റ് വീശുകയാണ് ചെയ്യുന്നത്. കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയെന്നതാണ് താരത്തിന്റെ ശൈലി. കൂടുതല്‍ മെച്ചപ്പെട്ട ഒരു ഓപ്പണറെ ബാറ്റിങ് പങ്കാളിയായി രോഹിത് ശര്‍മയ്ക്കു ലഭിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ മുംബൈയുടെ വിധി മറ്റൊന്നാവുമായിരുന്നെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ഇഷാന്‍ കിഷനാണ് യഥാര്‍ഥത്തില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലെ ഏറ്റവും വലിയ വേസ്റ്റ്. 16 കോടിയോളം രൂപ എന്തിനാണ് അദ്ദേഹത്തിനു ശമ്പളമായി നല്‍കുന്നത്? ഈ തുകയുടെ പകുതി പോലും ഇഷാന്‍ അര്‍ഹിക്കുന്നില്ലെന്നതാണ് സത്യം. സീസണിനു ശേഷം മുംബൈ ഒഴിവാക്കുന്നവരുടെ ലിസ്റ്റില്‍ അദ്ദേഹം വേണം. 2021 മുതല്‍ ഇഷാന്‍ സ്ഥിരമായി ഓപ്പണറായി കളിക്കാന്‍ ആരംഭിച്ചതോടെയാണ് മുംബൈയുടെ പതനം ആരംഭിച്ചതെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

Story first published: Saturday, May 18, 2024, 13:04 [IST]
Other articles published on May 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+