Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഇന്ന് 2, സീസണില്‍ കൈവിട്ടത് 13 ക്യാച്ചുകള്‍! കോലിയെപ്പോലെ ഭാഗ്യവാന്‍ ആരുണ്ട് ?

ധരംശാല: ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും ഭാഗ്യശാലിയായ ബാറ്റര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു റണ്‍മെഷീനും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയാണെന്നു ഉറപ്പിച്ചിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. പഞ്ചാബ് കിങ്‌സുമായുള്ള ഇന്നത്തെ പോരാട്ടത്തിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. നിര്‍ണായക മല്‍സരത്തില്‍ 10 ഓവറിവുള്ളില്‍ രണ്ടു തവണയാണ് കോലിക്കു ആയുസ്സ് നീട്ടിക്കിട്ടിയത്. അദ്ദേഹത്തിന്റെ രണ്ടു ക്യാച്ചുകള്‍ പഞ്ചാബ് ഫീല്‍ഡര്‍മാര്‍ താഴെയിടുകയായിരുന്നു.

ഈ സീസണില്‍ പല തവണ ഫീല്‍ഡര്‍മാരുടെ കാരുണ്യം കാരണം രക്ഷപ്പെട്ടിട്ടുള്ള ബാറ്ററാണ് കോലി. വിവിധ മല്‍സരങ്ങളിലായി അദ്ദേഹത്തിന്റെ 13 ക്യാച്ചുകളാണ് എതിര്‍ ടീമുകള്‍ താഴെയിട്ടത്. ഇതു കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാനും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. നിലവില്‍ ടോപ്സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയാണ് കോലി. 12 മല്‍സരങ്ങളില്‍ നിന്നും 584 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. 73 ശരാശരിയില്‍ 150.12 സ്‌ട്രൈക്ക് റേറ്റിലാണിത്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളുമാണ് കോലിയുടെ പേരിലുള്ളത്.

VIRAT KOHLI

പഞ്ചാബുമായുള്ള കളിയില്‍ ആദ്യ ഓവറില്‍ തന്നെ പൂജ്യത്തിനു കോലി മടങ്ങേണ്ടതായിരുന്നു. പക്ഷെ ഭാഗ്യം കൂടെ നിന്നു. അരങ്ങേറ്റക്കാരനായ ഫാസ്റ്റ് ബൗളര്‍ വിദ്വത്ത് കവേരപ്പയ്ക്കാണ് വിക്കറ്റ് നിഷേധിക്കപ്പെട്ടത്. കളിയില്‍ ആദ്യ ഓവര്‍ ബൗളര്‍ ചെയ്തത് അദ്ദേഹമാണ്. സ്‌ട്രൈക്ക് നേരിട്ട കോലിക്കു ആദ്യത്തെ രണ്ടു ബോളിലും റണ്ണൊന്നുമെുക്കാനായില്ല. മൂന്നാമത്തെ ബോളില്‍ വിക്കറ്റ് നേടാന്‍ സുവര്‍ണാവസരം.

ഓഫ്സ്റ്റംപ് ലൈനിലാണ് ബോള്‍ വന്നത്. ഓണ്‍ സൈഡിലേക്കു ആഞ്ഞടിക്കാനാണ് കോലി ശ്രമിച്ചത്. പക്ഷെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ ഓഫ്‌സൈഡില്‍ വായുവില്‍ ഉയരുകയായിരുന്നു. പോയിന്റ് ഏരിയയില്‍ ഫീല്‍ഡ് ചെയ്ത അശുതോഷ് ശര്‍മ പിറകിലേക്കു ഓടി ക്യാച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും കൈകള്‍ക്കിടയിലൂടെ വഴുതിപ്പോവുകയായിരുന്നു. ഇതോടെ കോലിയും നായകന്‍ ഫാഫ് പ്ലെസിയും മൂന്നു റണ്‍സ് ഓടിയെടുക്കുകയും ചെയ്തു.

CATCH

മൂന്നാമത്തെ ഓവറില്‍ കോലിയുടെ മറ്റൊരു ക്യാച്ച് കൂടി പഞ്ചാബ് പാഴാക്കി. ഇത്തവണയും കവേരപ്പയായിരുന്നു നിര്‍ഭാഗ്യവാനായ ബൗളര്‍. ഓവറിലെ അവസാനത്തെ ബോളില്‍ കോലി പുറത്താവലില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടു. പഞ്ചാബിന്റെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ സൗത്താഫ്രിക്കന്‍ താരം റൈലി റൂസ്സോയാണ് ക്യാച്ച് താഴെയിട്ടത്.

ഓഫ് സ്റ്റംപിന് പുറത്ത് ലെങ്ത്ത് ബോളാണ് കവേരപ്പയെറിഞ്ഞത്. ഡ്രൈവിനാണ് കോലി ശ്രമിച്ചത്. എന്നാല്‍ ഷോര്‍ട്ട് കവറില്‍ നേരെ റൂസ്സോയുടെ കൈയിലേക്കാണ് ഷോട്ട് വന്നത്. പക്ഷെ ബോള്‍ അദ്ദേഹത്തിന്റെ കൈകളിലൊതുങ്ങാതെ തെറിച്ചു പോവുകയായിരുന്നു. 10 ബോളില്‍ 10 റണ്‍സാണ് കോലി അപ്പോള്‍ നേടിയത്.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ആര്‍സിബി 10 ഓവറുകള്‍ കഴിയുമ്പോള്‍ മൂന്നു വിക്കറ്റിനു 119 റണ്‍സെടുത്തിട്ടുണ്ട്. രണ്ടു തവണ ആയുസ് നീട്ടിക്കിട്ടിയ കോലി ഫിഫ്റ്റിക്കരികിലാണ്. 23 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുകളടക്കം അദ്ദേഹം 42 റണ്‍സ് നേടിയിട്ടുണ്ട്. ഡുപ്ലെസി (9), വില്‍ ജാക്ക്‌സ് (12), രജത് പാട്ടിധാര്‍ (55) എന്നിവരുടെ വിക്കറ്റുകളാണ് ആര്‍സിബിക്കു നഷ്ടമായത്.

പ്ലെയിങ് ഇലവന്‍

പഞ്ചാബ് കിങ്‌സ്- ജോണി ബെയര്‍‌സ്റ്റോ (വിക്കറ്റ് കീപ്പര്‍), പ്രഭ്‌സിമ്രന്‍ സിങ്, റൈലി റൂസ്സോ, ശശാങ്ക് സിങ്, സാം കറെന്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, അശുതോഷ് ശര്‍മ, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിങ്, വിദ്വെത് കവരെപ്പ.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- വിരാട് കോലി, ഫാഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വില്‍ ജാക്ക്‌സ്, രജത് പാട്ടിധാര്‍, മഹിപാല്‍ ലൊംറോര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സ്വപ്‌നില്‍ സിങ്, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസണ്‍.

Story first published: Thursday, May 9, 2024, 20:54 [IST]
Other articles published on May 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+