For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 5ല്‍ 4 കളിയും ജയിപ്പിച്ചു, പക്ഷെ സഞ്ജു ധൈര്യമില്ലാത്ത ക്യാപ്റ്റന്‍! ഈ കാരണങ്ങള്‍ നോക്കൂ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. കളിച്ച അഞ്ച് മത്സരത്തില്‍ നാലിലും ജയിച്ച രാജസ്ഥാന്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണുള്ളത്. നായകനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ മികവിനെ എല്ലാവരും വാഴ്ത്തുന്നുണ്ട്. ഈ സീസണില്‍ ബാറ്റുകൊണ്ടും സഞ്ജു മിടുക്കുകാട്ടുന്നുണ്ട്. മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടി ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്.

അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന സഞ്ജു ക്യാപ്റ്റനെന്ന നിലയില്‍ പക്വതയോടെ കളിക്കുന്നതാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഗുജറാത്തിനെതിരേ നേരിട്ട തോല്‍വി സഞ്ജുവിന്റെ കണ്ണ് തുറപ്പിക്കുന്നതാണ്. തട്ടകത്തില്‍ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാന്‍ ഗുജറാത്തിനോട് തലകുനിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 3 വിക്കറ്റിന് 196 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് അവസാന പന്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

രാജസ്ഥാനെ ഗുജറാത്ത് തോല്‍പ്പിച്ചത് സഞ്ജുവിന്റെ നായകനെന്ന നിലയിലെ ദൗര്‍ബല്യത്തെ മുതലാക്കിയാണെന്ന് പറയാം. സഞ്ജു ഈ സീസണില്‍ കളി ജയിപ്പിക്കുന്നുണ്ടെങ്കിലും ചില രീതികള്‍ തുടര്‍ച്ചയായി പിന്തുടരുന്നുണ്ട്. ഇതിനെ കൃത്യമായി മുതലാക്കാന്‍ എതിര്‍ ടീമുകള്‍ക്ക് സാധിക്കുന്നുമുണ്ട്. ഗുജറാത്തിനെതിരേ രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായത് സഞ്ജുവിന്റെ ദൗര്‍ബല്യമാണ്. അവസാന ഓവറില്‍ സഞ്ജു തുടര്‍ച്ചയായി ആവേശ് ഖാനെ ഉപയോഗിക്കുന്നു.

ഈ സീസണില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ആവേശിന്റെ ആകെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ ചെണ്ടയാണെന്നതാണ് വസ്തുത. ഒരു മത്സരത്തില്‍ ആവേശ് ഡെത്തോവറില്‍ മിടുക്കുകാട്ടിയെന്ന് കരുതി എല്ലാ മത്സരത്തിലും താരത്തിനെ അവസാന ഓവറിലേക്ക് മാറ്റുന്നത് മണ്ടത്തരമാണ്. ഗുജറാത്തിനെതിരേ ട്രന്റ് ബോള്‍ട്ടിനെ ഡെത്തോവറില്‍ ഉപയോഗിക്കാതിരുന്നത് സഞ്ജുവിന്റെ ധൈര്യക്കുറവാണ്. സാഹസകരമായ കാര്യങ്ങള്‍ ചെയ്യാന്‍ സഞ്ജു വലിയ താല്‍പര്യം കാട്ടുന്നില്ല.

sanju samson riyan parag

ഒരേ രീതി പിന്തുടരാനാണ് സഞ്ജു ആഗ്രഹിക്കുന്നത്. ഇത് തിരിച്ചടിയായി മാറുന്നതാണ് ഗുജറാത്തിനെതിരേ കാണുന്നത്. സഞ്ജു അവസാന ഓവറില്‍ ആവേശ് ഖാനെ പന്തേല്‍പ്പിക്കുമെന്നത് ഗുജറാത്ത് നേരത്തെ മുന്നില്‍ക്കണ്ടു. ആവേശിന്റെ ഡെത്തോവറിലെ ബൗളിങ് നോക്കുമ്പോള്‍ ഫുള്‍ട്ടോസുകളും വൈഡ് യോര്‍ക്കറുകളുമാണ് കൂടുതല്‍ എറിയാറുള്ളത്. ഈ പന്തുകളെ കൃത്യമായി പ്രതീക്ഷിച്ചിരുന്ന റാഷിദ് അതിനനുസരിച്ച് തയ്യാറെടുപ്പും നടത്തി.

എന്നാല്‍ ഇത് മനസിലാക്കി റാഷിദ് ഖാന്റെ സ്റ്റാന്റിങ് വിലയിരുത്തി ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ സഞ്ജുവിന് സാധിച്ചില്ല. ഓപ്പണിങ് ബൗളിങ് ട്രന്റ് ബോള്‍ട്ടിനെ ഏല്‍പ്പിക്കുന്നത് മുതല്‍ ഡെത്തോവര്‍ വരെ ഒരേ രീതി പിന്തുടരുകയാണ് സഞ്ജു. മത്സരത്തിനനുസരിച്ചുള്ള ബൗളിങ് ചെയ്ഞ്ചുകള്‍ സഞ്ജു വരുത്തുന്നത് വളരെ അപൂര്‍വ്വമായാണ്. പലപ്പോഴും ടീമിലെ താരങ്ങളുടെ മികച്ച പ്രകടനംകൊണ്ട് രാജസ്ഥാന്‍ ജയിക്കുന്നതായാണ് കാണാനാവുന്നത്.

സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്ക് കാര്യമായി റോളില്ലെന്ന് തന്നെ പറയാം. രോഹിത് ശര്‍മയും എംഎസ് ധോണിയും നടത്തുന്നതുപോലെ മത്സരത്തിനനുസരിച്ച് പെട്ടെന്ന് തീരുമാനമെടുക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. വരുന്ന മത്സരങ്ങളില്‍ സഞ്ജുവിന് അപ്രതീക്ഷിത തീരുമാനങ്ങളെടുക്കാനാവാത്ത പക്ഷം ടീം തോല്‍വി തുടരാനാണ് സാധ്യത. റണ്‍സ് പ്രതിരോധിക്കുന്ന സാഹചര്യത്തില്‍ നായകനെന്ന നിലയില്‍ സഞ്ജു കൂടുതല്‍ മികവ് കാട്ടേണ്ടതായുണ്ട്.

ആര്‍ അശ്വിനേയും യുസ് വേന്ദ്ര ചഹാലിനേയും 10 മുതല്‍ 16 ഓവര്‍ വരെ സഞ്ജു കൂടുതലായും ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഇതേ തന്ത്രമാണ് സഞ്ജു ഉപയോഗിച്ചത്. സന്ദീപ് ശര്‍മയെ ന്യൂബോളില്‍ നിന്ന് മാറ്റി നിര്‍ത്തി 15 ഓവറിന് ശേഷത്തിലേക്ക് മാത്രമായി മാറ്റിനിര്‍ത്തുന്ന സഞ്ജുവിന്റെ തന്ത്രം ഫലം കണ്ടിരുന്നു. എന്നാല്‍ സന്ദീപിന് പരിക്കേറ്റതോടെ ഈ തന്ത്രം പാളി. വരുന്ന മത്സരങ്ങളിലൂടെ ക്യാപ്റ്റന്‍സി രീതിയില്‍ സഞ്ജു മാറ്റം വരുത്താതെ ടീമിന് കുതിപ്പ് തുടരുക പ്രയാസമായിരിക്കും.

Story first published: Thursday, April 11, 2024, 15:39 [IST]
Other articles published on Apr 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+