For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ട്രെയിനര്‍ക്കെതിരേ തുറന്നടിച്ച് ചഹല്‍! പോസ്റ്റ് വൈറല്‍, റോയല്‍സില്‍ സംഭവിക്കുന്നതെന്ത്?

ഐപിഎല്ലിലെ പ്ലേഓഫ് പോരാട്ടങ്ങള്‍ ഈയാഴ്ച നടക്കാനിരിക്കെ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ടീം കുഴപ്പത്തിലോ? ടീമിന്റെ കുന്തമുനയായ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ ഒരു പോസ്റ്റ് കണ്ട് ആരാധകര്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്. വളരെ നന്നായി മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്ന റോയല്‍സ് ടീമിനു ഇതെന്തു പറ്റിയെന്ന സംശയത്തിലാണ് അവര്‍. ചഹലിന്റെ ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് വൈറലായിരിക്കുന്നത്. എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു പോസ്റ്റ് ഇട്ടതെന്നാണ് എല്ലാവരുടെയും സംശയം.

റോയല്‍സ് ടീമിന്റെ ഫിറ്റ്‌നസ് ട്രെയിനറായ രാജാമണി പ്രഭുവിനെതിരേയാണ് ചഹല്‍ തുറന്നടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ സ്‌ക്രീന്‍ഷോട്ട് സ്‌റ്റോറിയായി ഇട്ടതിനു ശേഷം ഇതു വിശ്വസ്തതയുടെ വിഷയമാണെന്നും ഈ അക്കൗണ്ട് ദയവു ചെയ്ത് അണ്‍ഫോളോ ചെയ്യൂവെന്നുമാണ് ചഹല്‍ കുറിച്ചിരിക്കുന്നത്. റോയല്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മില്‍ കഴിഞ്ഞ ദിസം ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചിരുന്നു. അതിനു ശേഷമായിരുന്നു ചഹലിന്റെ ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

YUZVENDRA CHAHAL

ദീര്‍ഘകാലമായി റോയല്‍സ് ടീമിനോടൊപ്പമുള്ള, കളിക്കാരുമായെല്ലാം വളരെ നല്ല അടുപ്പം കാത്തുസൂക്ഷിക്കുന്ന രാജാമണിക്കെതിരേ ചഹല്‍ എന്തിനാണ് ഇങ്ങനെയൊരു പോസ്റ്റിട്ടതെന്നു വ്യക്തമല്ല. റോയല്‍സ് ടീമിന്റെ ആരാധകരെ ഈ പോസ്റ്റ് ശരിക്കും ആശങ്കയിലാക്കിയിരിക്കുകയാണ്. റോയല്‍സ് ടീമിനകത്ത് കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന സൂചനകള്‍ കൂടിയാണ് ഇതു നല്‍കുന്നതെന്നു സംശയിക്കേണ്ടി വരും.

ചഹലിന്റെ ഈ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പക്ഷെ അധികനേരം ഇല്ലായിരുന്നു. അല്‍പ്പസമയത്തിനു ശേഷം അദ്ദേഹം ഇതു നീക്കം ചെയ്തിരുന്നു. ബുധനാഴ്ച റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായി എലിമിനേറ്റര്‍ പോരാട്ടം കളിക്കാനൊരുങ്ങുകയാണ് റോയല്‍സ്. അതിനിടെയാണ് ഫിറ്റ്‌നസ് ട്രെയിനര്‍ക്കെതിരേ ചഹല്‍ പരസ്യമായി രംഗത്തു വന്നിരിക്കുന്നത്. 2021 മുതല്‍ റോയല്‍സ് ടീമിന്റെ ഫിറ്റ്‌നസ് ട്രെയിനറായി പ്രവര്‍ത്തിക്കുകയാണ് തമിഴ്‌നാട്ടുകാരനായ രാജാമണി.

ചെന്നൈയിലെ ബിസിസിഐ സ്‌പെഷ്യലിസ്റ്റ് അക്കാദമിയില്‍ എട്ടു വര്‍ഷത്തിലേറെ കാലം ജോലി ചെയ്ത അനുഭവസമ്പത്തുമായാണ് അദ്ദേഹം റോയല്‍സിലെത്തിയത്. എസ് ബദ്രിനാഥ്, ലക്ഷ്മിപതി ബാലാജി തുടങ്ങിയ മുന്‍ താങ്ങള്‍ക്കൊപ്പം മാത്രമല്ല നിലവിലെ കളിക്കാരായ ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ് തുടങ്ങി നിരവധി പേര്‍ക്കൊപ്പം രാജാമണി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

ടൂര്‍ണമെന്റില്‍ ഗംഭീരമായി തുടങ്ങിയ ശേഷം ഇപ്പോള്‍ താളം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് റോയല്‍സ് ടീം. അവസാനമായി കളിച്ച നാലു മല്‍സരങ്ങളിലും വിജയിക്കാന്‍ റോയല്‍സിനു സാധിച്ചിട്ടില്ല, അതിനിടെയാണ് ടീമില്‍ പുതിയൊരു പൊട്ടിത്തെറി സംഭവിച്ചിരിക്കുന്നത്.

RAJAMANI PRABHU

കെകെആറുമായുള്ള അവസാനത്തെ ലീഗ് മല്‍സരം ഉപേക്ഷിക്കപ്പെട്ടതോടെ റോയല്‍സിനു പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യേണ്ടതായി വന്നിരുന്നു. ഇതോടെയാണ് അവര്‍ക്കു എലിമിനേറ്റര്‍ കളിക്കേണ്ടതായി വന്നത്. രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ആദ്യ ക്വാളിഫയറില്‍ കളിക്കണമെങ്കില്‍ റോയല്‍സിനു ജയം അനിവര്യമായിരുന്നു. പക്ഷെ വില്ലനായി മഴ എത്തിയതോടെ റോയല്‍സിന്റെ എല്ലാ പ്രതീക്ഷകളും തകരുകയായിരുന്നു.

സീസണിന്റെ ആദ്യപകുതിയില്‍ കളിച്ച ഏഴു മല്‍സരങ്ങളില്‍ ആറിലും ജയിച്ച റോയല്‍സ് ടീം പോയിന്റ് പട്ടികയില്‍ തലപ്പത്തായിരുന്നു. പക്ഷെ രണ്ടാം പകുതിയില്‍ ഈ മികവ് തുടരാന്‍ റോയല്‍സിനു കഴിഞ്ഞില്ല. ഏഴു മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ പിങ്ക് ആര്‍മി വിജയിച്ചുള്ളൂ. നാലു മല്‍സരങ്ങളില്‍ അവര്‍ തുടര്‍ പരാജയങ്ങളേറ്റു വാങ്ങിയപ്പോള്‍ ഒരു കളി മഴയെടുക്കുകയും ചെയ്തു.

Story first published: Monday, May 20, 2024, 6:44 [IST]
Other articles published on May 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+