For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഗ്രൗണ്ടില്‍ ഒരു ക്യാപ്റ്റന്‍ മതി! രോഹിത്തിനെ ഹാര്‍ദിക് ഒതുക്കി? ചോദ്യം ചെയ്ത് ഫാന്‍സ്

മുംബൈ: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവനില്‍ നിന്നും മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്തിരിക്കുകയാണ് ഫാന്‍സ്. വാംഖഡെയില്‍ നടന്ന പോരാട്ടത്തില്‍ പ്ലെയിങ് ഇലവനെ മുംബൈ പ്രഖ്യാപിച്ചപ്പോള്‍ രോഹിത്തിന്റെ അഭാവം കണ്ട് ആരാധകര്‍ ശരിക്കും ഞെട്ടിയിരുന്നു. പിന്നീടാണ് ഇംപാക്ട് പ്ലെയര്‍ ലിസ്റ്റിലാണ് അദ്ദേഹം ഉള്‍പ്പെട്ടതെന്നു വ്യക്തമായത്. എന്തുകൊണ്ടാണ് രോഹിത്തിനെ ഈ തരത്തില്‍ മാറ്റി നിര്‍ത്തിയതെന്നാണ് ആരാധകരുടെ ചോദ്യം.

അഞ്ചു തവണ ഐപിഎല്‍ ട്രോഫികള്‍ സമ്മാനിച്ചിട്ടുള്ള രോഹിത് ശര്‍മയെ വീണ്ടും അപമാനിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ആദ്യം അദ്ദേഹത്തെ പുറത്താക്കി പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനായി നിയമിച്ചു. ഇപ്പോള്‍ പ്ലെയിങ് ഇലവനില്‍പ്പോലും രോഹിത്തിന് സ്ഥാനം നഷ്ടമായിരിക്കുകയാണ്. മുംബൈ ടീമില്‍ താരമെന്ന നിലയിലും അദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചുവെന്ന് തന്നെയാണ് പുതിയ നീക്കം ശരിവയ്ക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ രോഹിത് ഫാന്‍സ് കുറിക്കുന്നു.

ROHIT- HARDIK

രോഹിത്തിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്ന മുംബൈയുടെ തീരുമാനത്തില്‍ ഒരു വിഭാഗം ആരാധകര്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മോശം ഫോം കാരണം രോഹിത് ശര്‍മയ്ക്കു മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായിരിക്കുകയാണ്. ഇതോടെ മുംബൈയുടെ സമയവും തെളിഞ്ഞിരിക്കുകയാണ്. കൊല്‍ക്കത്തയ്ക്കു വലിയ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടിരിക്കുന്നത്. രോഹിത്തിനെ കളിക്കളത്തില്‍ മുംബൈ മിസ് ചെയ്തില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

രോഹിത് ശര്‍മയില്ലാതെ നിര്‍ഭയരായാണ് മുംബൈ ഇന്ത്യന്‍സ് ഈ മല്‍സരത്തില്‍ കാണപ്പെടുന്നത്. ഇതു തീര്‍ച്ചയായും മുംബൈയ്ക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. തുടര്‍ന്നുള്ള മല്‍സരങ്ങളിലും രോഹിത്ത് ഇല്ലാതെ കളിക്കാന്‍ ഇതു മുംബൈയെ പ്രേരിപ്പിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നു.

ROHIT SHARMA

ഈ സീസണിലെ കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം ഹാര്‍ദിക്ക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി മോശമായിരുന്നു. ഇതിനു കാരണക്കാരന്‍ രോഹിത് ശര്‍മയാണോയെന്നു സംശയിക്കേണ്ടി വരും. കാരണം പലപ്പോഴും ഹാര്‍ദിക്കും രോഹിത്തും മാറി മാറി കളിക്കാര്‍ക്കു നിര്‍ദേശം നല്‍കുന്നതും ഫീല്‍ഡ് ക്രമീകരിക്കുന്നതുമെല്ലാം നമ്മള്‍ കണ്ടുകഴിഞ്ഞതാണ്.

പക്ഷെ ഈ മല്‍സരത്തില്‍ രോഹിത് പുറത്തിരുന്നതോടെ കൂടുതല്‍ ഫ്രീയായി മുംബൈയെ നയിക്കാന്‍ ഹാര്‍ദിക്കിനായിട്ടുണ്ട്. 10 ഓവറിനുള്ളില്‍ തന്നെ കെകെആറിന്റെ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്താനായതും ഇതു തന്നെയാണ് ശരിവയ്ക്കുന്നതെന്നും ആരാധകര്‍ കുറിക്കുന്നു.

അതേസമയം, പരിക്കു കാരണമാണ് രോഹിത്തിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയതെന്നും സൂചനകളുണ്ട്. അദ്ദേഹത്തിന്റെ പുറംഭാഗത്തു വേദനയനുഭവപ്പെട്ടതു കാരണമാണ് ഈ കളിയില്‍ ഇംപാക്ട് പ്ലെയറുടെ ലിസ്റ്റിലേക്കു മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കെ രോഹിത്തിന്റെ കാര്യത്തില്‍ റിസ്‌ക്കെടുക്കുന്നത് ഇന്ത്യന്‍ ടീമിനു വലിയ തിരിച്ചടിയായി മാറിയേക്കും. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിനു ഫീല്‍ഡിങില്‍ നിന്നും വിശ്രമം നല്‍കിയതെന്നും വിവരമുണ്ട്.

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്- ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, നെഹാല്‍ വദേര, ടിം ഡേവിഡ്, ജെറാള്‍ഡ് കോട്‌സി, പിയൂഷ് ചൗള, നുവാന്‍ തുഷാര, ജസ്പ്രീത് ബുംറ.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ആന്‍ക്രിഷ് രഘുവംശി, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സല്‍, റിങ്കു സിങ്, രമണ്‍ദീപ് സിങ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

Story first published: Friday, May 3, 2024, 20:32 [IST]
Other articles published on May 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+