Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സഞ്ജു സിഎസ്‌കെയിലേക്ക്, വാര്‍ത്ത വ്യാജം! ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അശ്വിന്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള കൂടുമാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടേയും ഒഴിവാക്കിയ താരങ്ങളുടേയും പട്ടിക ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ഇനി ടീമുകള്‍ തങ്ങള്‍ക്കാവശ്യമുള്ള താരങ്ങളെ ഒപ്പമെത്തിക്കാന്‍ തന്ത്രം മെനയുന്ന സമയമാണ്. ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകസ്ഥാനം ഉപേക്ഷിച്ച് മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയത് എല്ലാവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു.

ഇതിന് പിന്നാലെ സിഎസ്‌കെയുടെ നായകസ്ഥാനത്തേക്ക് സഞ്ജു സാംസണെത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സഞ്ജുവിനെ സ്വന്തമാക്കാന്‍ സിഎസ്‌കെ ആഗ്രഹിച്ചിരുന്നുവെന്ന് ആര്‍ അശ്വിന്‍ പറഞ്ഞുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇത് ആരാധകര്‍ ഏറ്റെടുക്കുകയും വാര്‍ത്ത വൈറലാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് അശ്വിന്‍.

ms dhoni, sanju samson

എക്‌സിലൂടെയാണ് അശ്വിന്‍ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ഇതോടെ അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്. ഇത്തരമൊരു മണ്ടത്തരം സിഎസ്‌കെ കാട്ടില്ലെന്നും ഇപ്പോള്‍ വ്യക്തത വന്നിരിക്കുകയാണെന്നുമാണ് ആരാധകര്‍ പറയുന്നത്. സിഎസ്‌കെയ്ക്ക് അടുത്ത സീസണില്‍ പുതിയ നായകനെ ആവശ്യമാണ്. വരുന്ന സീസണോടെ എംഎസ് ധോണി പടിയിറങ്ങുമെന്നുറപ്പ്. ഈ സീസണോടെ ധോണി കളിനിര്‍ത്താനുള്ള സാധ്യതയാണ് കൂടുതല്‍.

അടുത്ത സിഎസ്‌കെ നായകനായി സഞ്ജുവിനെ പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് പറയാം. സിഎസ്‌കെയുടെ ക്യാപ്റ്റനായി റുതുരാജ് ഗെയ്ക് വാദ് എത്താനാണ് സാധ്യത കൂടുതല്‍. സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു. രാജസ്ഥാനെ ഫൈനലിലേക്കെത്തിക്കാന്‍ സഞ്ജുവിനായിട്ടുണ്ട്. ഭേദപ്പെട്ട നായകനാണ് സഞ്ജുവെന്ന് നിസംശയം പറയാം.

എന്നാല്‍ സിഎസ്‌കെ പോലൊരു ടീമിന്റെ ഘടനയ്ക്കും തന്ത്രങ്ങള്‍ക്കുമൊപ്പം നില്‍ക്കാന്‍ സഞ്ജുവിന് സാധിച്ചേക്കില്ല. അതുകൊണ്ടുതന്നെ ഇത്തരമൊരു കൂടുമാറ്റത്തിന് സാധ്യത കുറവാണ്. സഞ്ജു സാംസണ്‍ തന്നെയാണ് ഇത്തരമൊരു കൂടുമാറ്റ അഭ്യൂഹത്തിന്റെ കാരണക്കാരന്‍. തന്നെ പ്രമുഖരായ രണ്ട് ടീമുകള്‍ സമീപിച്ചിരുന്നെന്നും എന്നാല്‍ വളര്‍ന്നുവന്ന ടീമെന്ന നിലയില്‍ രാജസ്ഥാനില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് സഞ്ജു പറഞ്ഞത്.

ഇതോടെയാണ് കൂടുമാറ്റ അഭ്യൂഹം ശക്തമായത്. സഞ്ജു ധോണിയുടെ കടുത്ത ആരാധകനാണ്. കഴിഞ്ഞ ഇടക്ക് സഞ്ജു ധോണിയെ കാണാന്‍ പോയിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജു സിഎസ്‌കെയിലേക്കെന്ന അഭ്യൂഹം ശക്തമായത്. സിഎസ്‌കെയ്ക്ക് മികച്ചൊരു വിക്കറ്റ് കീപ്പറെ അത്യാവശ്യമാണ്. ധോണിക്ക് ശേഷം സിഎസ്‌കെയുടെ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ എത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ആദ്യം പ്രചരിച്ചത്.

പിന്നീടാണ് ധോണിക്ക് ശേഷം സഞ്ജു സിഎസ്‌കെയുടെ നായകനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്ന് പിന്നീട് വ്യക്തമായിരിക്കുകയാണ്. സഞ്ജു സാംസണ്‍ ഈ സീസണിലും രാജസ്ഥാനിലുണ്ടാവുമെന്നുറപ്പാണ്. നായകനായിത്തന്നെയാണ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ല. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് സഞ്ജു സാംസണുള്ളത്.

അവസാന സീസണില്‍ രാജസ്ഥാന് പ്ലേ ഓഫ് കളിക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇത്തവണ കൂടി രാജസ്ഥാനെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ സാധിക്കാതെ പോയാല്‍ സഞ്ജുവിനെ നായകസ്ഥാനത്തുനിന്നടക്കം രാജസ്ഥാന്‍ മാറ്റിയേക്കും. ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡ് സഞ്ജുവിന് അവകാശപ്പെടാം. എന്നാല്‍ സിഎസ്‌കെ ഇപ്പോള്‍ സഞ്ജുവിനെ സ്വന്തമാക്കാന്‍ താല്‍പര്യം കാട്ടിയേക്കില്ല.

സിഎസ്‌കെയിലേക്കെത്താനായാല്‍ സഞ്ജുവിന്റെ കരിയറിലത് വലിയ മാറ്റം സൃഷ്ടിച്ചേക്കും. നിലവില്‍ ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സിഎസ്‌കെ പോലൊരു വലിയ ടീമിന്റെ ഭാഗമായാല്‍ സഞ്ജുവിന്റെ പ്രകടനം കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും കൂടുതല്‍ ഉയര്‍ച്ചയുണ്ടാവുകയും ചെയ്യുമെന്നുറപ്പ്.

Story first published: Thursday, November 30, 2023, 12:06 [IST]
Other articles published on Nov 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+