Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: തലങ്ങും വിലങ്ങും അടി, സഞ്ജുവിനെതിരേ കടുപ്പം! ക്രീസില്‍ നിന്നാല്‍ ടീം ഉറപ്പായും ജയിച്ചേനെ

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ ഉജ്ജ്വല ബാറ്റിങ് പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. സ്റ്റാര്‍ സ്‌പോര്‍സിന്റെ ഷോയില്‍ സംസാരിക്കവെയാണ് സഞ്ജുവിന്റെ ഇന്നിങ്‌സ് ഗംഭീരമായിരുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചത്. സഞ്ജു പുറത്താവാതെ ക്രീസില്‍ നിന്നിരുന്നെങ്കില്‍ ഡിസിക്കെതിരേ റോയല്‍സിനു ജയിക്കാന്‍ കഴിയുമായിരുന്നെന്നും ഇര്‍ഫാന്‍ പറയുന്നു. 46 ബോളില്‍ 86 റണ്‍സ് അടിച്ചെടുത്താണ് സഞ്ജു പുറത്തായത്. എട്ടു ഫോറും ആറു സിക്‌സറും റോയല്‍സ് ക്യാപ്റ്റന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

വിക്കറ്റിനു മുന്നില്‍ വച്ച് വലിയ ഷോട്ടുകളാണ് സഞ്ജു കളിക്കുന്നത്. ലോങ് ഓഫ്, ലോങ്ഓണ്‍, മിഡ് വിക്കറ്റ് എവിടേക്കായാലും വളരെ അനായാസം ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നു. കൂടാതെ സ്‌ക്വയറിനു പിറകിലൂടെയും സഞ്ജു സ്‌കോര്‍ ചെയ്യുന്നതായി കാണാം. ലാപ്പ് ഷോട്ടുകള്‍ അദ്ദേഹം കളിച്ചില്ല. പക്ഷെ ഗ്രൗണ്ടിന്റെ എല്ലാ ദിശയിലേക്കും ഷോട്ടുകള്‍ പായിക്കുകയും ചെയ്തു. ഇവയെല്ലാം വളരെ മികച്ച ക്രിക്കറ്റിങ് ഷോട്ടുകള്‍ തന്നെ ആയിരുന്നുവെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.

SANJU SAMSON

സഞ്ജുവിനെതിരേ ഖലീല്‍ അഹമ്മദ് വളരെ മികച്ച ഒരു യോര്‍ക്കറെിഞ്ഞു. ഒരു ബൗളറെന്ന നിലയില്‍ അവന്‍ തന്നെക്കൊണ്ട് സാധിക്കുന്നതെല്ലാം ചെയ്തു. പക്ഷെ സഞ്ജു അതു ഫോറിലേക്കു പായിക്കുകയാണ് ചെയ്തത്. ബൗളര്‍മാര്‍ക്കു എന്തു ചെയ്യാന്‍ സാധിക്കും? അത്രയും ഗംഭീര ഫോമിലാണ് സഞ്ജു ഇപ്പോഴുള്ളത്.

ബൗളര്‍മാരെ തീര്‍ത്തും നിരായുധരാക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ബൗളര്‍മാരുടെ ആത്മവിശ്വാസം സഞ്ജു നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ആ രീതിയിലാണ് അദ്ദേഹം ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. സഞ്ജുവിന്റെ ബാറ്റിങ് കാണുകയെന്നത് വളരെയധികം ആസ്വാദ്യകരമാണെന്നും ഇര്‍ഫാന്‍ വിലയിരുത്തി.

വിവാദപരമായ രീതിയില്‍ പുറത്തായിരുന്നില്ലെങ്കില്‍ റോയല്‍സിനെ കളിയില്‍ വിജയത്തിലേക്കു നയിക്കാന്‍ സഞ്ജുവിനു സാധിക്കുമായിരുന്നെന്നും ഇര്‍ഫാന്‍ പറയുന്നു. തേര്‍ഡ് അംപയര്‍ അതു ഔട്ട് വിധിച്ചിരുന്നില്ലെങ്കില്‍ സഞ്ജു തീര്‍ച്ചയായും ടീമിനെ വിജയിപ്പിക്കുമായിരുന്നു. അത്തരമൊരു സോണിലാണ് അദ്ദേഹം ബാറ്റ് ചെയ്തു കൊണ്ടിരുന്നത്.

SANJU SAMSON

ഫാസ്റ്റ് ബൗളര്‍മാരോ, സ്പിന്നര്‍മാരോ സഞ്ജുവിനെതിരേ യാതൊരു ചലനവുമുണ്ടാക്കിയില്ല. ബാക്ക് ഫൂട്ടില്‍ വളരെ അനായാസമാണ് അദ്ദേഹം സിക്‌സറുകള്‍ അടിച്ചു കൊണ്ടിരുന്നത്. മാത്രമല്ല മികച്ച ഗ്രൗണ്ട് ഷോട്ടുകളും കളിച്ച സഞ്ജു ഉജ്ജ്വല ടൈമിങോടെ ഫോറുകളും പായിച്ചുവെന്നും ഇര്‍ഫാന്‍ നിരീക്ഷിച്ചു. ബൗളര്‍മാരുടെ മനസ്സ് വായിച്ചെടുക്കാന്‍ റോയല്‍സ് ക്യാപ്റ്റനു സാധിക്കുന്നതായും അദ്ദേഹം പറയുന്നു.

ബൗളര്‍മാരെ നന്നായി മനസ്സിലാക്കിയാണ് സഞ്ജു ഷോട്ടുകള്‍ പായിക്കുന്നത്. ബാറ്റ് ചെയ്യുമ്പോള്‍ പിറകിലേക്കും കുറുകെയുമെല്ലാം അദ്ദേഹത്തിനു മൂവ്‌മെന്റുണ്ട്. കൂടാതെ അല്‍പ്പം മുന്നിലേക്കു വന്നും ഷോട്ടുകള്‍ കളിക്കുന്നു. ബൗളര്‍മാര്‍ ഏതു ലെങ്ത്തിലുള്ള പന്തായിരക്കും തനിക്കെതിരേ എറിയുകയെന്നു മുന്‍കൂട്ടി മനസ്സിലാക്കാന്‍ സഞ്ജുവിനു സാധിക്കുന്നു. ബൗളര്‍മാരുടെ മനസ്സ് വായിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് ഇതു കാണിക്കുന്നതെന്നും ഇര്‍ഫാന്‍ നിരീക്ഷിച്ചു.

ഡിസിക്കെതിരായ ഫിഫ്റ്റി പ്ലസ് സ്‌കോറോടെ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ സഞ്ജു മൂന്നാംസ്ഥാനത്തേക്കും ഉയര്‍ന്നിരുന്നു. 11 മല്‍സരങ്ങളില്‍ നിന്നും 471 റണ്‍സാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. 67.28 ശരാശരിയും 163.54 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അദ്ദേഹം തന്റെ പേരില്‍ കുറിച്ചുകഴിഞ്ഞു. ഇത്തവണ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്ള താരവും സഞ്ജു തന്നെയാണ്.

Story first published: Wednesday, May 8, 2024, 13:59 [IST]
Other articles published on May 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+