Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ദുബെ 0, ജഡേജ 2, ലോകകപ്പില്‍ ഇന്ത്യ ദുരന്തമാകുമോ? ആരാധകര്‍ക്ക് ആശങ്ക

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് വരികയാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പ്രമുഖരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട ശേഷം കളിച്ച ആദ്യ മത്സരത്തിലെ ഇന്ത്യയുടെ പ്രമുഖ താരങ്ങളുടെ പ്രകടനം ആരാധകരേയും സെലക്ടര്‍മാരേയും ഞെട്ടിപ്പിക്കുന്നതാണ്.

ഇന്ത്യന്‍ ടീമിലേക്ക് റിങ്കു സിങ്ങിനെ മറികടന്ന് അപ്രതീക്ഷിതമായി എത്തിയ താരമാണ് ശിവം ദുബെ. റിങ്കുവിനെ റിസര്‍വ് താരമായി ഒതുക്കിയ സെലക്ടര്‍മാര്‍ ദുബെയെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇപ്പോഴിതാ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായാണ് ദുബെ പുറത്തായത്. മധ്യനിര താരമായ ദുബെയെ മൂന്നാം നമ്പറിലേക്ക് പരീക്ഷിച്ച സിഎസ്‌കെയ്ക്ക് പിഴച്ചു. ഹര്‍പ്രീത് ബ്രാറിന്റെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങിയാണ് ദുബെ മടങ്ങിയത്.

ദുബെയെ റിസര്‍വ് താരമാക്കി റിങ്കുവിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആരാധകര്‍ ആവശ്യപ്പെടുന്നത്. ദുബെയെക്കാള്‍ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍ റിങ്കു സിങ്ങാണെന്നാണ് ആരാധക പക്ഷം. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തിയതിനെതിരേയും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഐപിഎല്‍ 17ാം സീസണില്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ജഡേജ ദുരന്തമാണ്. പഞ്ചാബിനെതിരേ 4 പന്തില്‍ 2 റണ്‍സാണ് ജഡേജക്ക് നേടാനായത്.

രാഹുല്‍ ചഹാറിന്റെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങിയാണ് ജഡേജ പുറത്തായത്. ഇന്ത്യയുടെ പ്രധാന സ്പിന്‍ ഓള്‍റൗണ്ടറാണ് ജഡേജ. എന്നാല്‍ താരത്തിന്റെ നിലവിലെ ഫോം പരിശോധിക്കുമ്പോള്‍ ടി20 ലോകകപ്പില്‍ ജഡേജയില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കാനാവില്ലെന്നതാണ് വസ്തുത. ജഡേജയെ ഒഴിവാക്കി രവി ബിഷ്‌നോയിയെയോ ക്രുണാല്‍ പാണ്ഡ്യയേയോ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

shivam dube

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന ആദ്യ മത്സരം മുംബൈയുടേതായിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 4 റണ്‍സാണ് നേടിയത്. സ്ഥിരതയോടെ കളിക്കാന്‍ ഇന്ത്യന്‍ നായകന് സാധിക്കുന്നില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ രോഹിത് ശ്രമിക്കുമ്പോള്‍ പിഴക്കുന്നതാണ് കാണാനാവുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ആശങ്കകളേറെയാണ്. സൂര്യകുമാര്‍ യാദവില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു.

മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ സൂര്യക്ക് കഴിവുണ്ടെങ്കിലും ഇത്തവണത്തെ ഐപിഎല്ലില്‍ താരത്തിന് സ്ഥിരത പുലര്‍ത്താനാവുന്നില്ല. 10 റണ്‍സാണ് സൂര്യ ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ശേഷം കളിച്ച ആദ്യ ഇന്നിങ്‌സില്‍ നേടിയത്. ഇന്ത്യയുടെ ഉപ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യക്ക് കാര്യമായ പ്രകടനം നടത്താനായിട്ടില്ല. ഗോള്‍ഡന്‍ ഡെക്കായാണ് ഹാര്‍ദിക് പുറത്തായത്. ബൗളിങ്ങില്‍ 2 വിക്കറ്റുമായി മിന്നിച്ചെങ്കിലും ബാറ്റിങ്ങില്‍ ഹാര്‍ദിക് ദുരന്തമായി.

ഇന്ത്യയുടെ ബൗളര്‍മാരും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട അര്‍ഷ്ദീപ് സിങ്ങിന് തിളങ്ങാനായിട്ടില്ല. ഇടം കൈയന്‍ പേസറായ താരത്തിന് പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല. ജസ്പ്രീത് ബുംറ സ്ഥിരതയോടെ പന്തെറിയുന്നു. വിക്കറ്റ് വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കാനും ബുംറക്കാവുന്നു. മുഹമ്മദ് സിറാജ് ആര്‍സിബിക്കൊപ്പം ചെണ്ടയാണ്. അവസാന മത്സരങ്ങളില്‍ ഭേദപ്പെട്ട് നില്‍ക്കുന്നുണ്ടെങ്കിലും താരം തല്ലുകൊള്ളിയാണെന്നത് ആശങ്കയുണ്ടാക്കുന്നു.

പ്ലേയിങ് 11- പഞ്ചാബ് കിങ്‌സ്- ജോണി ബെയര്‍സ്‌റ്റോ, സാം കറെന്‍ (c), റില്ലി റൂസോ, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ (c), അഷുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചഹാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാഡ, അര്‍ഷ്ദീപ് സിങ്

സിഎസ്‌കെ- റുതുരാജ് ഗെയ്ക് വാദ് (c), അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, മോയിന്‍ അലി. ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (wc), ദീപക് ചഹാര്‍, ശാര്‍ദ്ദുല്‍ ടാക്കൂര്‍, റിച്ചാര്‍ഡ് ഗ്ലെസന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍

Story first published: Wednesday, May 1, 2024, 21:09 [IST]
Other articles published on May 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+