For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 7 വര്‍ഷമായി ഐപിഎല്‍ കളിക്കുന്നു, ഞാനിപ്പോള്‍ കുട്ടിയല്ല! പൃഥ്വി കട്ട കലിപ്പില്‍

വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ആദ്യ രണ്ട് മത്സരവും കളിക്കാതെ പുറത്തിരുന്ന പൃഥ്വി ഷാ മൂന്നാം മത്സരത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 27 പന്തില്‍ 43 റണ്‍സാണ് പൃഥ്വി ഷാ അടിച്ചെടുത്തത്. 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെ പൃഥ്വിയുടെ കടന്നാക്രമണമാണ് കണ്ടത്. ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് അര്‍ധ സെഞ്ച്വറി നേടാനായില്ലെങ്കിലും വലിയ ഇംപാക്ട് സൃഷ്ടിച്ച് മാച്ച് വിന്നറാവാന്‍ പൃഥ്വിക്ക് കഴിഞ്ഞു.

ഇപ്പോഴിതാ പ്ലേയിങ് 11ലേക്ക് തിരിച്ചെത്തിയതിനെക്കുറിച്ചും ആദ്യ രണ്ട് മത്സരം കളിക്കാതിരുന്നതിനെക്കുറിച്ചുമെല്ലാം പൃഥ്വി തുറന്ന് പറഞ്ഞിരിക്കുകയാണ്. താന്‍ കുട്ടിയല്ലെന്നാണ് പൃഥ്വി പറയുന്നത്. ഇപ്പോഴും തന്നെ കുട്ടിയെപ്പോലെ കാണുന്നവരോടുള്ള യുവതാരത്തിന്റെ മറുപടിയാണിത്. 'ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഞാന്‍ കളിക്കുന്ന ഏഴാമത്തെ സീസണാണിത്. എന്നെ വളരെ സന്തോഷത്തോടെയാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. അവര്‍ എന്നെ ഒരു കുട്ടിയെപ്പോലെയാണ് നോക്കിയത്.

എന്നാല്‍ ഇപ്പോള്‍ ഞാനൊരു കുട്ടിയല്ല. ഏഴാം സീസണ്‍ കളിക്കുന്ന ഞാന്‍ സീനിയര്‍ താരമാണ്. അഞ്ച് മാസത്തോളമായി പരിക്കിന്റെ പിടിയിലായിരുന്നു. വളരെയധികം പ്രയാസപ്പെടുത്തിയ അഞ്ച് മാസങ്ങളായിരുന്നു കടന്ന് പോയത്. ടീം ഉടമയും റിക്കി പോണ്ടിങ് സാറും സൗരവ് ഗാംഗുലി സാറും പ്രവീണ്‍ ആംറെ സാറുമെല്ലാം വലിയ പിന്തുണയാണ് നല്‍കിയത്. ആദ്യ രണ്ട് മത്സരം നഷ്ടമായപ്പോള്‍ നിന്റെ അവസരം വരുമെന്ന് അവര്‍ എന്നോട് പറഞ്ഞിരുന്നു.

അവസരം ലഭിച്ചപ്പോള്‍ ഏറ്റവും ബെസ്റ്റ് ചെയ്യാനാണ് ശ്രമിച്ചത്' പൃഥ്വി പറഞ്ഞു. ആദ്യ രണ്ട് മത്സരത്തിലും പൃഥ്വിയെ കളിപ്പിക്കാതിരുന്നത് ഫിറ്റ്‌നസ് പ്രശ്‌നത്തെത്തുടര്‍ന്നാണ്. നിര്‍ണ്ണായക മത്സരത്തില്‍ ഡല്‍ഹി കൃത്യമായി പൃഥ്വിയെ കളത്തിലിറക്കുകയും ചെയ്തു. ഇതിന്റെ നന്ദി ഗംഭീര പ്രകടനം കാഴ്ചവെച്ച് പൃഥ്വി തെളിയിച്ചു. സമ്മര്‍ദ്ദമില്ലാതെ കളിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പൃഥ്വി പറയുന്നത്. 'ഈ സീസണിലെ പ്രതീക്ഷകളെക്കുറിച്ച് പറയാന്‍ കഴിയുന്നില്ല.

prithvi shaw david warner

അവര്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് വമ്പനടി പ്രകടനങ്ങളാണ്. എല്ലാ ബോളും ഞാന്‍ ആക്രമിക്കണമെന്നാണ് അവര്‍ കരുതുന്നത്. ഒന്നിനേയും സമ്മര്‍ദ്ദത്തോടെ ഞാന്‍ കാണുന്നില്ല. ഇതെല്ലാം വെല്ലുവിളിയായി കണ്ട് ഏറ്റെടുക്കാനും എന്റെ ഏറ്റവും മികച്ചത് കാഴ്ചവെക്കാനുമാണ് ശ്രമിക്കുന്നത്. ഇടവേളക്ക് ശേഷം വെള്ളബോള്‍ കളിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്' പൃഥ്വി ഷാ പറഞ്ഞു. ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കാന്‍ പൃഥ്വിക്കായി.

ഭയമില്ലാത്ത താരമാണ് പൃഥ്വി ഷാ. ഏത് ബൗളറേയും കടന്നാക്രമിക്കാന്‍ മികവുള്ള താരം ഒരോവറിലെ ആറ് പന്തും ബൗണ്ടറി പായിച്ചിട്ടുണ്ട്. സ്പിന്നിനേയും പേസിനേയും ഒരുപോലെ ആക്രമിക്കാന്‍ പൃഥ്വിക്ക് കഴിവുണ്ട്. എന്നാല്‍ സ്ഥിരതയാണ് പ്രശ്‌നം. ടീമിലെ വിശ്വസ്തനാണ് പൃഥ്വിയെന്ന് പറയാനാവില്ല. തന്റേതായ ദിവസം തല്ലിത്തകര്‍ത്ത് മത്സരം കൈപ്പിടിയിലാക്കാന്‍ കഴിവുണ്ട്. എന്നാല്‍ സാങ്കേതികമായി വലിയ പിഴവുള്ള താരമാണ് പൃഥ്വി.

സിഎസ്‌കെയ്‌ക്കെതിരേ ഡല്‍ഹിയെ വിജയത്തിലേക്കെത്തിക്കുന്നതില്‍ പൃഥ്വിയുടെ ബാറ്റിങ് പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു. പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി. വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ് പൃഥ്വി. ഇനിയൊരു തിരിച്ചുവരവ് ദേശീയ ടീമിലേക്ക് നടക്കാന്‍ പൃഥ്വിക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം.

ഓപ്പണിങ്ങില്‍ ഇന്ത്യക്കൊപ്പം പ്രതിഭാശാലികളായ താരങ്ങളുണ്ട്. നിലവില്‍ ടീമിലുള്ള പ്രതിഭകള്‍ പോലും അവസരത്തിനായി കാത്തിരിക്കുകയാണ്. ഈ അവസരത്തില്‍ പൃഥ്വിക്ക് തിരിച്ചുവരവ് നടത്തുക എളുപ്പമാവില്ല. എന്തായാലും വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കാന്‍ പൃഥ്വിക്ക് കഴിവുണ്ട്. ഇനിയും ഈ വെടിക്കെട്ട് തുടരാന്‍ താരത്തിനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Monday, April 1, 2024, 15:06 [IST]
Other articles published on Apr 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+