Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സച്ചിനും രോഹിത്തും ബുംറയും ഒരു തട്ടില്‍, മുംബൈയില്‍ പടയൊരുക്കം! ഹാര്‍ദിക് മാറുമോ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ആരാധകര്‍ കാത്തിരുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഗുജറാത്ത് ടൈറ്റന്‍സ് 6 റണ്‍സിന് തോല്‍പ്പിച്ചിരിക്കുകയാണ്. ആവേശകരമായ മത്സരത്തില്‍ ലാസ്റ്റ് ഓവര്‍ ത്രില്ലറിലാണ് ആതിഥേയരായ ഗുജറാത്തിന്റെ ജയം. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് 6 വിക്കറ്റിന് 168 റണ്‍സെടുത്തപ്പോള്‍ മുംബൈക്ക് 9 വിക്കറ്റിന് 162 റണ്‍സാണ് നേടാനായത്. മുംബൈ നായകനെന്ന നിലയില്‍ ആദ്യ മത്സരത്തില്‍ തന്നെ ഹാര്‍ദിക്കിന് തോല്‍ക്കേണ്ടി വന്നു.

മത്സരത്തില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയെ ഹാര്‍ദിക് പാണ്ഡ്യ അപമാനിച്ചുവെന്ന തരത്തില്‍ വലിയ വിവാദങ്ങളാണുണ്ടായത്. രോഹിത്തിനെ ലോങ് ഓണില്‍ ഹാര്‍ദിക് ഫീല്‍ഡിങ് നിര്‍ത്തിയത് അപമാനിക്കാനാണെന്ന ആരോപണം ഉയര്‍ന്നു. ഗ്രൗണ്ടില്‍ നായ വന്നപ്പോള്‍ കാണികള്‍ ഹാര്‍ദിക് ഹാര്‍ദിക് എന്ന് ആര്‍പ്പുവിളിച്ചു. ടോസിടാന്‍ വന്ന ഹാര്‍ദിക്കിനെ കൂവി. മത്സരശേഷം ഹാര്‍ദിക്ക് രോഹിത്തിനെ പിന്നില്‍ നിന്ന് വന്ന് കെട്ടിപ്പിടിച്ചു.

എന്നാല്‍ രോഹിത് ശര്‍മ ഇത് ഒട്ടും രസിക്കാത്ത നിലയിലാണ് പ്രതികരിച്ചത്. മത്സരത്തിനിടെ പലവട്ടം ഇരുവരും ചര്‍ച്ച നടത്തിയെങ്കിലും രോഹിത്തിനെ കാര്യമായി പരിഗണിക്കാതെയാണ് ഹാര്‍ദിക് പെരുമാറിയത്. മത്സരശേഷം മൈതാനത്ത് അത്ര രസകരമായ രീതിയില്ല മുംബൈ താരങ്ങളെ കാണപ്പെട്ടത്. മുംബൈ ടീമിനുള്ളില്‍ പൊട്ടിത്തെറിയുണ്ടെന്ന് വ്യക്തമാകുന്ന പല കാര്യങ്ങളുമാണ് നടന്നത്. രോഹിത് ശര്‍മയും സച്ചിന്‍ ടെണ്ടുല്‍ക്കറും ജസ്പ്രീത് ബുംറയും ഒരുമിച്ചിരുന്ന് സംസാരിക്കുന്നതാണ് മത്സരശേഷം കണ്ടത്.

ഇവര്‍ക്കൊപ്പം അര്‍ജുന്‍ ടെണ്ടുല്‍ക്കറും തിലക് വര്‍മയും ഉണ്ടായിരുന്നു. രോഹിത് രോഷത്തോടെ സംസാരിക്കുന്നതാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. എന്നാല്‍ എന്താണ് രോഹിത് പറയുന്നതെന്ന് വ്യക്തമായിട്ടില്ല. വളരെ രോഷത്തോടെ മുഖം മറച്ചാണ് രോഹിത് സംസാരിക്കുന്നത്. ഈ സമയത്ത് ബുംറയും തിലകുമെല്ലാം നിശബ്ദമായി ഇത് കേട്ട് നില്‍ക്കുന്നതാണ് കണ്ടത്. ഹാര്‍ദിക് പാണ്ഡ്യ ഈ സമയത്ത് മൈതാനത്തില്‍ ഗുജറാത്ത് താരങ്ങളോടൊപ്പമായിരുന്നു.

rohit sharma

രോഹിത് ശര്‍മക്ക് ഹാര്‍ദിക്കിന്റെ പെരുമാറ്റം ഇഷ്ടമായിട്ടില്ലെന്ന് വ്യക്തം. ഹാര്‍ദിക് ആദ്യ രണ്ട് ഓവര്‍ പന്തെറിഞ്ഞതിലും രോഹിത്തിന് അതൃപ്തിയുണ്ടായിരുന്നു. മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 30 റണ്‍സാണ് ഹാര്‍ദിക് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും നേടാനായുമില്ല. ഹാര്‍ദിക് ടീമിനുള്ളില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ രോഹിത് ശര്‍മക്ക് തീരെ ദഹിക്കാത്തതാണ്. ഓവറുകള്‍ക്കിടയില്‍ രോഹിത്തുമായി ഹാര്‍ദിക് ചര്‍ച്ച നടത്തിയെങ്കിലും ഇതെല്ലാം കാണികളെ കാണിക്കുന്നതിനായി മാത്രമായിരുന്നു.

മുഖം രക്ഷിച്ച് നല്ല ഇമേജിലേക്കെത്താന്‍ ഹാര്‍ദിക്കിനായി മുംബൈ ടീം മാനേജ്‌മെന്റ് നടത്തുന്ന നാടകമാണിതെന്നാണ് ആരാധക പക്ഷം. മുന്‍ നായകനെന്നതിലുപരിയായി മുംബൈ ഇന്ത്യന്‍സിന് അഞ്ച് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് രോഹിത്. ഹാര്‍ദിക്കിനെ വളര്‍ത്തിയ നായകനാണ് ഹാര്‍ദിക്. ഇതെല്ലാം ഹാര്‍ദിക് പാണ്ഡ്യ മറക്കുന്നുവെന്നും താനാണ് രാജാവെന്ന് തെളിയിക്കാനുള്ള ഈഗോ മനസോടെയാണ് ഹാര്‍ദിക് കളിക്കുന്നതെന്നും ആരാധകര്‍ പറയുന്നു.

ഗുജറാത്തില്‍ അഞ്ചാം നമ്പറിന് താഴെ ഹാര്‍ദിക് ബാറ്റുചെയ്തത് വിരളമായാണ്. ഏറെ നാളുകളായി കളത്തിന് പുറത്തുള്ള ഹാര്‍ദിക് ഫിനിഷറായി ഏഴാം നമ്പറിലേക്ക് ബാറ്റിങ് ഓഡര്‍ മാറ്റി. ഇതാണ് മത്സരത്തില്‍ മുംബൈ തോല്‍ക്കാനുള്ള കാരണങ്ങളിലൊന്ന്. മുംബൈ ഇന്ത്യന്‍സ് ടീമിനുള്ളില്‍ പ്രശ്‌നങ്ങളില്ലെന്ന് ടീം മാനേജ്‌മെന്റ് വീണ്ടും വീണ്ടും പറയുമ്പോഴും കാര്യങ്ങള്‍ ഇത്ര രസത്തിലല്ലെന്ന് പ്രതികരണങ്ങളില്‍ നിന്നും പെരുമാറ്റങ്ങളില്‍ നിന്നും വ്യക്തം.

ഹാര്‍ദിക് പാണ്ഡ്യക്കെതിരേ വരുന്ന മത്സരങ്ങളിലും ആരാധക പ്രതിഷേധം ശക്തമാവാനാണ് സാധ്യത. എല്ലാ മൈതാനങ്ങളിലും ഹാര്‍ദിക്കിനെതിരേ വിമര്‍ശനം ഉയര്‍ന്നാല്‍ അദ്ദേഹം നായകസ്ഥാനത്ത് നിന്ന് മാറിനില്‍ക്കുമോയെന്നതാണ് ഇനി അറിയേണ്ടത്. എന്തായാലും മുംബൈ ടീം നിലവില്‍ രണ്ട് തട്ടിലാണ്.

ഹാര്‍ദിക്കിനെ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ പിന്തുണക്കുമ്പോള്‍ സച്ചിനുള്‍പ്പെടെയുള്ളയുള്ളവരും യുവതാരങ്ങളും രോഹിത്തിനൊപ്പമാണ്. എന്തായാലും വരുന്ന മത്സരങ്ങളില്‍ മുംബൈ ടീമില്‍ നിന്ന് കൂടുതല്‍ പ്രശ്‌നങ്ങള്‍ പ്രതീക്ഷിക്കാം.

Story first published: Monday, March 25, 2024, 13:26 [IST]
Other articles published on Mar 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+