For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സന്ദീപിന്റെ സ്വിങില്‍ കണ്ണുതള്ളി അക്രം! അന്നു കൊടുത്ത ഉപദേശം ഇത്ര മാത്രം

രാജസ്ഥാന്‍ റോയല്‍സ് പേസ് ബൗളിങിലെ കുന്തമുനയായ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സന്ദീപ് ശര്‍മയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ പേസറും സ്വിങ് സ്‌പെഷ്യലിസ്റ്റുമായ വസീം അക്രം. പവര്‍പ്ലേയിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമെല്ലാം റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ ഏറ്റവും വിശ്വസ്തനായ ബൗളറാണ് സന്ദീപ്. വിക്കറ്റെടുക്കാന്‍ സഞ്ജു ഏല്‍പ്പിച്ചപ്പോഴൊന്നും അദ്ദേഹം നിരാശപ്പെടുത്തിയിട്ടുമില്ല. എട്ടു മല്‍സരങ്ങളാണ് സീസണില്‍ സന്ദീപ് കളിച്ചത്. ഇവയില്‍ 7.93 ഇക്കോണമി റേറ്റില്‍ 10 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

സന്ദീപിനെ 2012ലെ അണ്ടര്‍ 19 ലോകകപ്പിന്റെ സമയം മുതല്‍ തന്നെ അറിയാമായിരുന്നു അന്നു മുതല്‍ ബൗളിങ് പ്രകടനം ശ്രദ്ധിച്ചിരുന്നതായും അക്രം പറയുന്നു. മാത്രമല്ല ഐപിഎല്ലിനിടെ നേരത്തേ തന്റെ ഉപദേശം നേടി സന്ദീപ് വന്നിരുന്നതായും അദ്ദേഹം വെളിപ്പടുത്തി. ഡെത്ത് ഓവറുകളില്‍ അതി ഗംഭീരമായിട്ടാണ് സന്ദീപ് ശര്‍മ ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നല്ല യോര്‍ക്കറുകളും സ്ലോ ബോളുകളുമെല്ലാം അവന്റെ പക്കലുണ്ട്. കൂടാതെ ന്യൂബോള്‍ നന്നായി സ്വിങ് ചെയ്യിക്കുന്നുമുണ്ട്.

SANDEEP SHARMA

2012ലെ അണ്ടര്‍ 19 ലോകകപ്പിന്റെ സമയത്താണ് ഞാന്‍ സന്ദീപിനെ ആദ്യമായി കണ്ടത്. ബൂമറാങ് പോലെയാണ് അവന്‍ ബോള്‍ സ്വിങ് ചെയ്യിച്ചു കൊണ്ടിരുന്നത്. സന്ദീപ് തീര്‍ച്ചയായും ഒരു അണ്ടര്‍ റേറ്റഡ് ക്രിക്കറ്ററാണെന്നും അക്രം വിലയിരുത്തി.

അവസാനത്തെ മൂന്നോവറുകള്‍ ബൗള്‍ ചെയ്യുന്നയാള്‍ സ്‌പെഷ്യലിസ്റ്റായിരിക്കണമെന്നു ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ലോകത്തില്‍ ഈ കഴിവുകള്‍ ഒത്തുചേര്‍ന്ന വളരെ കുറച്ചു ബൗളര്‍മാര്‍ മാത്രമേയുള്ളൂ. സന്ദീപ് ഇവരില്‍ ഒരാളാണെന്നും അക്രം ചൂണ്ടിക്കാട്ടി.

സന്ദീപും ആവേശ് ഖാനുമുള്‍പ്പെട്ട പേസ് ജോടികള്‍ ഈ സീസണിലെ ഐപിഎല്ലില്‍ റോയല്‍സിനു വേണ്ടി ഡെത്ത് ഓവറുകളില്‍ ഉജ്ജ്വലമായാണ് ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഈ ഇന്ത്യന്‍ ബാലന്‍സ് കാരണമാണ് ഒരു അധിക വിദേശ ബൗളര്‍ക്കു പകരം വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ബാറ്റര്‍ റോവ്‌മെന്‍ പവെലിനെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്താന്‍ റോയല്‍സിനെ സഹായിക്കുന്നത്.

ഐപിഎല്ലില്‍ മുമ്പ് കമന്റേറ്ററായി ജോലി ചെയ്തിരുന്നപ്പോള്‍ സന്ദീപ് തന്നെ സമീപിച്ചിരുന്നതായും അന്നു ചില ഉപദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും അക്രം വെളിപ്പെടുത്തി. ഐപിഎല്ലില്‍ ഞാന്‍ നേരത്തേ കമന്റേറ്റായി പ്രവര്‍ത്തിച്ചിരുന്ന സമയത്തു പല താരങ്ങളും എന്നെ സമീപിക്കുകയും ഉപദേശങ്ങള്‍ തേടുകയും ചെയ്യാറുണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ സന്ദീപുമുണ്ടായിരുന്നു.

SANDEEP SHARMA

ബോള്‍ സ്വിങ് ചെയ്യിക്കുന്നതിനെ കുറിച്ചെല്ലാം അവന്‍ എന്നോടു ചോദിക്കാറുണ്ടായിരുന്നു. ഞന്‍ അവനു നല്‍കിയിരുന്ന ഉപദേശം സ്വന്തം കഴിവുകളെ പിന്തുണയ്ക്കണമെന്നും വിക്കറ്റുകളെടുക്കുന്നതില്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു. ഇപ്പോള്‍ സന്ദീപ് സ്ലോ ബൗണ്‍സറുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

കൂടാതെ ഓഫ് സ്റ്റംപിനു പുറത്തുള്ള യോര്‍ക്കറുകളും അവന്‍ വളര്‍ത്തിയെടുത്തതായും അക്രം വിശദമാക്കി. ബൗളിങില്‍ അധികം വേഗതയില്ലെന്നു മനസ്സിലാക്കി മറ്റു വൈവിധ്യങ്ങള്‍ കൊണ്ടുവന്ന് ഈ കുറവിനെ നികത്തിയ സന്ദീപിന്റെ ബുദ്ധിയെയും അദ്ദേഹം പ്രശംസിച്ചു.

അതേസമയം, തികച്ചും അപ്രതീക്ഷിതമായാണ് കഴിഞ്ഞ സീസണില്‍ സന്ദീപ് റോയല്‍സ് ടീമിന്റെ ഭാഗമായത്. താരലേലത്തില്‍ ആരും വാങ്ങാതെ പോയ കളിക്കാരുടെ ലിസ്റ്റിലായിരുന്നു അദ്ദേഹം. എന്നാല്‍ പരിക്കു കാരണം പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കു സീസണ്‍ നഷ്ടമായതോടെ പകരക്കാരനായി സന്ദീപിനെ റോയല്‍സ് കൊണ്ടു വരികയായിരുന്നു. ഈ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കായി മാറുകയും ചെയ്തു. മിന്നുന്ന പ്രകടനം നടത്തിയതോടെ താരത്തെ ഈ സീസണിലും റോയല്‍സ് നിലനിര്‍ത്തുകയായിരുന്നു.

Story first published: Saturday, May 18, 2024, 15:42 [IST]
Other articles published on May 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+