Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: പ്രതീക്ഷിച്ച നേട്ടമില്ല, ട്രാവിസ് ഹെഡ് ഹൈദരാബാദില്‍- 10 കോടി പോലും ലഭിച്ചില്ല

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലത്തിന്റെ ഒന്നാം സെക്ഷനില്‍ എല്ലാവരും നോട്ടമിട്ടത് ട്രാവിസ് ഹെഡിലേക്കായിരുന്നു. ഏകദിന ലോകകപ്പ് ഫൈനലിലടക്കം തകര്‍ത്തുകളിച്ച ട്രാവിസ് ഹെഡിന് റെക്കോഡ് പ്രതിഫലമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ 6.8 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഹെഡിനെ സ്വന്തമാക്കിയത്. രണ്ട് കോടി അടിസ്ഥാന വിലയുള്ള താരത്തെ സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാം.

എന്നാല്‍ ഹൈദരാബാദും സിഎസ്‌കെയും മാത്രമാണ് ഹെഡിനായി രംഗത്തെത്തിയത്. സണ്‍റൈസേഴ്‌സാണ് ആദ്യം ഹെഡിനായി രംഗത്തെത്തിയത്. പിന്നാലെ സിഎസ്‌കെയും താരത്തിനായി വാശിയേറിയ പോരാട്ടം നടത്തിയെങ്കിലും 6.6 കോടിയില്‍ നിര്‍ത്തി. ഇതോടെ ആറ് കോടി അറുപത് ലക്ഷത്തിന് ഹെഡിനെ ഹൈദരാബാദ് സ്വന്തമാക്കുകയായിരുന്നു. അവസാന സീസണില്‍ നിരാശപ്പെടുത്തിയ ഹൈദരാബാദിന് വലിയ കരുത്ത് നല്‍കുന്ന നീക്കമാണിത്.

ടോപ് ഓഡറില്‍ ഗംഭീര ബാറ്റിങ് പ്രകടനം നടത്താന്‍ ശേഷിയുള്ള ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് അദ്ദേഹം. റോവ്മാന്‍ പവലിനിലൂടെയാണ് ലേലം ആരംഭിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ വെസ്റ്റ് ഇന്‍ഡീസ് താരത്തിനായി രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് രംഗത്തെത്തിയത്. ഒടുവില്‍ 7.4 കോടിക്ക് പവലിനെ രാജസ്ഥാന്‍ സ്വന്തമാക്കുകയായിരുന്നു. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാനില്‍ ഒരു ഓള്‍റൗണ്ടറുടെ വിടവുണ്ട്.

അവസാന സീസണില്‍ ജേസന്‍ ഹോള്‍ഡറായിരുന്നു രാജസ്ഥാനൊപ്പമുണ്ടായിരുന്നത്. താരം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ടാണ് ഇത്തവണ ആ സ്ഥാനത്തേക്ക് പവലിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ടീമിന് കരുത്താകുന്ന തീരുമാനമാണിതെന്ന് പറയാം. ഒറ്റക്ക് മത്സരം ഫിനിഷ് ചെയ്യാന്‍ കെല്‍പ്പുള്ള താരമാണ് പവല്‍. കെകെആര്‍ ആന്‍ഡ്രേ റസലിന്റെ ബാക്കപ്പായി പവലിനെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നതാണ് വസ്തുത.

manish pandey

ദക്ഷിണാഫ്രിക്കയുടെ റില്ലി റൂസോയെ ആദ്യ സെക്ഷനില്‍ ആരും വാങ്ങാന്‍ തയ്യാറായില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയ ഹാരി ബ്രൂക്കിനെ ഡല്‍ഹി ക്യാപിറ്റല്‍സ് 4 കോടിക്ക് വാങ്ങി. രാജസ്ഥാനും ബ്രൂക്കില്‍ താല്‍പര്യം കാട്ടിയെങ്കിലും ഡല്‍ഹി അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു. അവസാന സീസണില്‍ ബ്രൂക്ക് സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ സ്ഥിരതയോടെ വലിയൊരു പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി.

കരുണ്‍ നായരും സ്റ്റീവ് സ്മിത്തും ആദ്യ സെറ്റില്‍ അണ്‍സോള്‍ഡായി. സീനിയര്‍ ഇന്ത്യന്‍ താരം മനീഷ് പാണ്ഡെക്ക് കോടികള്‍ ലഭിക്കുമെന്നും സിഎസ്‌കെ സ്വന്തമാക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ആദ്യ സെറ്റില്‍ താരത്തെ വാങ്ങാന്‍ ആരും തയ്യാറായില്ല. മനീഷ് പാണ്ഡെയുടെ സമീപകാല ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. സ്മിത്ത് ഓസീസ് ടീമിനൊപ്പം മികച്ച പ്രകടനമല്ല നടത്തിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ വാങ്ങാന്‍ ആളില്ലാതെ പോയി.

കരുണ്‍ നായര്‍ ഏറെ നാളായി ഇന്ത്യന്‍ ടീമിലില്ലാത്ത താരമാണ്. ആഭ്യന്തര ക്രിക്കറ്റിലും കാര്യമായ പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടില്ല. അതുകൊണ്ടുതന്നെ വാങ്ങാന്‍ ആളില്ലാതെ പോയി. അവസാന സെക്ഷന്‍ സമയത്ത് കരുണിന് ആവശ്യക്കാരുണ്ടാവുമോയെന്നത് കണ്ടറിയാം.

Story first published: Tuesday, December 19, 2023, 14:02 [IST]
Other articles published on Dec 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+