For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: വിക്കറ്റ് പോവാതെ 52, പിന്നെ 7ന് 99! ഗില്ലിന്റെ കിടു ക്യാപ്റ്റന്‍സി, വിറച്ച് പഞ്ചാബ്

ചണ്ഡീഗഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി ക്യാപ്റ്റാനാവാനുള്ള മിടുക്ക് തനിക്കുണ്ടെന്നു കാണിച്ചു തന്നിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് നായകനും ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്‍. പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ കിടിലന്‍ ക്യാപ്റ്റന്‍സിയാണ് ഗില്‍ കാഴ്ചവച്ചത്. വലിയ സ്‌കോറിലേക്കു മുന്നേറിയ പഞ്ചാബിനെ വെറും 142 റണ്‍സില്‍ എറിഞ്ഞിട്ടത് അദ്ദേഹത്തിന്റെ ഉജ്ജ്വല ക്യാപ്റ്റന്‍സി തന്നെയാണ്.

സ്പിന്നര്‍മാരെ അകമഴിഞ്ഞു തുണച്ച പിച്ചില്‍ ബൗളര്‍മാരെ വളരെ മികച്ച രീതിയിലാണ് ഗില്‍ റൊട്ടേറ്റ് ചെയ്ത്. കൂടാതെ റിവ്യുകള്‍ എടുക്കുന്ന കാര്യത്തിലും അദ്ദേഹം മികച്ചുനിന്നതായി കാണാം. ഇതോടെയാണ് പഞ്ചാബിനു വലിയ ബാറ്റിങ് തകര്‍ച്ച നേരിട്ടത്. സ്വന്തം തട്ടകത്തില്‍ ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് അഗ്രസീവായി തന്നെയാണ് തുടങ്ങിയത്. 5.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെന്ന നിലയിലായിരുന്നു അവര്‍. എന്നാല്‍ പിന്നീട് അങ്ങോട്ട് പഞ്ചാബ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു.

GILL- SAI KISHORE

52 റണ്‍സില്‍ നിന്നും 16ാം ഓവറില്‍ പഞ്ചാബ് ഏഴിനു 99 റണ്‍സിലേക്കു കൂപ്പുകുത്തി. വെറും 47 റണ്‍സിനിടെയാണ് ഏഴു വിക്കറ്റുകള്‍ പഞ്ചാബ് കൈവിട്ടത്. ഇതിനു പ്രധാന കാരണം ഗില്ലിന്റെ അഗ്രസീവ് ക്യാപ്റ്റന്‍സി തന്നെയാണ്. പിച്ചില്‍ നിന്നും സ്പിന്നര്‍മാര്‍ക്കു ആനുകൂല്യം ലഭിക്കുന്നുണ്ടെന്നു ബോധ്യമായതോടെ അദ്ദേഹം സ്പിന്നര്‍മാരെ തുടക്കത്തില്‍ തന്നെ ഇരു എന്‍ഡുകളിലും പരീക്ഷിക്കുകയായിരുന്നു.

ആറോവര്‍ മുതല്‍ 17 ഓവര്‍ വരെ ഒരു പേസറെപ്പോലും ഗില്‍ ബൗള്‍ ചെയ്യിച്ചില്ലെന്നതു ശ്രദ്ധേയമാണ്. പകരം തന്റെ സ്പിന്നര്‍മാരെ അദ്ദേഹം മാറി മാറി റൊട്ടേറ്റ് ചെയ്ത് പഞ്ചാബിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. ആദ്യ നാലോറില്‍ പേസര്‍മാരെയാണ് ഗില്‍ പരീക്ഷിച്ചത്. പഞ്ചാബിന്റെ ഓപ്പണിങ് ജോടികളായ പ്രഭ്‌സിമ്രന്‍ സിങ് (28), ക്യാപ്റ്റന്‍ സാം കറെന്‍ (12) എന്നിവര്‍ 42 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

തുടര്‍ന്നാണ് അഞ്ചാം ഓവറില്‍ തന്റെ കുന്തമുനയായ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനെ ഗില്‍ പരീക്ഷിച്ചത്. വെറും മൂന്നു റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ. ഇതിന്റെ സമ്മര്‍ദ്ദം അടുത്ത ഓവറില്‍ ജിടിക്കു ആദ്യ ബ്രേക്ക്ത്രൂയും സമ്മാനിച്ചു. മോഹിത് ശര്‍മയാണ് പ്രഭ്‌സിമ്രനെ പുറത്താക്കിയത്. തുടര്‍ന്നു രണ്ടു എന്‍ഡുകളിലും സ്പിന്നര്‍മാരായ നൂര്‍ അഹമ്മദ്, റാഷിദ് എന്നിവരെ ഗില്‍ കൊണ്ടു വന്നു.

GT

അടുത്ത ഓവറില്‍ റൈലി റൂസ്സോയെ നൂര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. അംപയര്‍ നോട്ടൗട്ട് വിധിച്ചെങ്കിലും റിവ്യു എടുക്കാനുള്ള ഗില്ലിന്റെ നീക്കം ഫലം കണ്ടു. ഇതോടെ പഞ്ചാബിനു രണ്ടാം വിക്കറ്റും നഷ്ടം. അടുത്ത ഓവറില്‍ കറെനെ റാഷിദും മടക്കി. ഇത്തവണയും ജിടയുടെ എല്‍ബിഡബ്ല്യു അപ്പീല്‍ അംപയര്‍ തള്ളി. പക്ഷെ ഗില്‍ വിട്ടുകൊടുത്തില്ല. വീണ്ടുമൊരു റിവ്യു അദ്ദേഹമെടുത്തു. അതും പിഴച്ചില്ല. തേര്‍ഡ് അംപയര്‍ഔട്ട് വിധിച്ചതോടെ ജിടി മൂന്നിന് 67 റണ്‍സ്.

തുടര്‍ന്നും സ്പിന്നരെ ആക്രമണത്തില്‍ നിന്നും ഗില്‍ മാറ്റിയില്ല. 11ാം ഓവറില്‍ നൂറിലൂടെ ജിടി നാലാമത്തെ വിക്കറ്റും പിഴുതു. അപകടകാരിയ ലിയാം ലിവിങ്സ്റ്റണിനെ നൂറിന്റെ ബൗളിങില്‍ രാഹുല്‍ തെവാത്തിയയാണ് പിടികൂടിയത്. 12ാം ഓവറില്‍ റാഷിദിനെ പിന്‍വലിച്ച ഗില്‍ മറ്റൊരു സ്പിന്നറായ സായ് കിഷോറിനെ കൊണ്ടുവന്നു. ആദ്യ ബോളില്‍ ജിതേഷ് ശര്‍മ സിക്‌സര്‍ പറത്തിയെങ്കിലും നാലാമത്തെ ബോളില്‍ ക്ലീന്‍ ബൗള്‍ഡാക്കി സായിയുടെ മറുപടി.

14ാം ഓവറില്‍ ഫിനിഷിങില്‍ മിന്നിക്കുന്ന അശുതോഷ് ശര്‍മയെയും (3) സായ്കിഷോര്‍ പുറത്താക്കി. പിന്നാലെ തന്റെ അടുത്ത ഓവറില്‍ മറ്റൊരു ഫിനിഷറായ ശശാങ്ക് സിങിനെയും (8) സായ് കിഷോര്‍ മടക്കുകയായിരുന്നു. ഇതോടെ ഏഴിനു 99 റണ്‍സിലേക്കു പഞ്ചാബ് തകര്‍ന്നടിയുകയും ചെയ്തു.

Story first published: Sunday, April 21, 2024, 22:23 [IST]
Other articles published on Apr 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+