For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 261 റണ്‍സെടുത്തു, എന്നിട്ടും കെകെആര്‍ തോറ്റു! പിഴച്ചത് എവിടെ? ശ്രേയസ് മണ്ടത്തരം കാട്ടി

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ റെക്കോഡ് ജയം നേടിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 6 വിക്കറ്റിന് 261 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 2 വിക്കറ്റിന് 262 റണ്‍സാണ് നേടിയത്. 8 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഐപിഎല്ലിലെ റെക്കോഡ് ചേസിങ് പഞ്ചാബ് നടത്തിയിരിക്കുന്നത്. സ്വന്തം തട്ടകത്തില്‍ കെകെആറിനെ ഒന്നുമല്ലാതാക്കുന്ന പ്രകടനമാണ് പഞ്ചാബ് കാഴ്ചവെച്ചത്.

ജോണി ബെയര്‍സ്‌റ്റോയുടെ (108*) സെഞ്ച്വറിയും ശശാങ്ക് സിങ്ങിന്റെ (68*) അര്‍ധ സെഞ്ച്വറിയുമാണ് പഞ്ചാബിന് കരുത്തായത്. എന്തായാലും ഐപിഎല്ലിലെ ഐതിഹാസിക റണ്‍ചേസായി പഞ്ചാബിന്റെ പ്രകടനം മാറിയിരിക്കുകയാണ്. കെകെആറിന്റെ തോല്‍വിക്ക് പല കാരണങ്ങളും ചൂണ്ടിക്കാട്ടാമെങ്കിലും പ്രധാനമായും എടുത്തു പറയേണ്ട പിഴവ് ബൗളിങ് നിരയിലാണ്. സ്പിന്നര്‍മാരെ അമിതമായി ആശ്രയിച്ച് തന്ത്രം മെനഞ്ഞതാണ് കെകെആറിന് പിഴച്ചത്.

മിച്ചല്‍ സ്റ്റാര്‍ക്കിനെ പുറത്തിരുത്തിയപ്പോള്‍ ദുഷ്മന്ത ചമീരയെയാണ് പകരം കെകെആര്‍ കളിപ്പിച്ചത്. ടി20യില്‍ അത്ര മികച്ച റെക്കോഡ് ചമീരക്കില്ല. തല്ലുവാങ്ങുന്ന ബൗളറാണ് ചമീര. അതുകൊണ്ടുതന്നെ താരത്തെ കെകെആര്‍ പ്രധാന പേസറായി പരിഗണിച്ചത് മണ്ടന്‍ തീരുമാനമായി. ഹര്‍ഷിത് റാണയാണ് ടീമിലെ മറ്റൊരു പേസര്‍. ഈ രണ്ട് പേസര്‍മാരെ മാത്രം ഉപയോഗിച്ച് പഞ്ചാബിനെ പൂട്ടാമെന്ന കെകെആറിന്റെ തന്ത്രമാണ് പാളിയത്.

ഇംപാക്ട് പ്ലയറായി കെകെആര്‍ കളിപ്പിച്ചതും സ്പിന്നറെയാണ്. അനുകുല്‍ റോയിയെയാണ് കെകെആര്‍ കളിപ്പിച്ചത്. താരം രണ്ട് ഓവറില്‍ 36 റണ്‍സാണ് വിട്ടുകൊടുത്തത്. ഇംപാക്ട് പ്ലയറായി ഒരു പേസറെ കളിപ്പിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ കെകെആറിന് മത്സരഫലം മാറ്റാന്‍ സാധിക്കുമായിരുന്നു. വൈഭവ് അറോറ, ചേതന്‍ സക്കറിയ എന്നിവരെ പരീക്ഷിക്കാമായിരുന്നു. കൊല്‍ക്കത്തയില്‍ സ്പിന്നിനെ ഉപയോഗിച്ച് പഞ്ചാബിനെ പൂട്ടാമെന്ന കെകെആറിന്റെ മണ്ടന്‍ പദ്ധതിയാണ് പാളിയത്.

jonny bairstow

ആന്‍ഡ്രേ റസലിനെ കെകെആര്‍ ബൗളറെന്ന നിലയില്‍ വിശ്വസിക്കുന്നത് മണ്ടത്തരമാണ്. മീഡിയം പേസറായ റസല്‍ തന്റേതായ ദിവസം തിളങ്ങുമെന്നത് മാറ്റിനിര്‍ത്തിയാല്‍ വിശ്വസിക്കാനാവാത്ത ബൗളറാണെന്ന് നിസംശയം പറയാം. മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ച കെകെആറിന്റെ തീരുമാനം മത്സരം കൈവിടുന്നതില്‍ നിര്‍ണ്ണായകമായി മാറി. മറ്റൊരു പ്രധാനപ്പെട്ട കാര്യം ബാറ്റിങ് ഓഡറില്‍ കെകെആര്‍ വരുത്തിയ പിഴവാണ്. റിങ്കു സിങ്ങിനെ വേണ്ടവിധം ഉപയോഗിക്കാന്‍ കെകെആറിന് സാധിക്കുന്നില്ല.

കേവലം ഫിനിഷര്‍ റോളിലേക്ക് മാത്രം ഒതുക്കേണ്ട ബാറ്റ്‌സ്മാനല്ല റിങ്കു. നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ കെകെആര്‍ റിങ്കുവിനെ കളിപ്പിച്ചിരുന്നെങ്കില്‍ ടീം സ്‌കോര്‍ കൂടുതല്‍ മെച്ചപ്പെടുമായിരുന്നു. എന്നാല്‍ അതിന് ടീം മാനേജ്‌മെന്റ് തയ്യാറാവുന്നില്ല. ഗൗതം ഗംഭീര്‍ ഉപദേഷ്ടാവായ ശേഷം റിങ്കുവിനെ കാര്യമായി പരിഗണിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. നായകനെന്ന നിലയില്‍ ശ്രേയസ് അയ്യര്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കാനായില്ല.

പഞ്ചാബ് ആക്രമിച്ചതോടെ കെകെആര്‍ നിരായുധരായാണ് കാണപ്പെട്ടത്. ടീമിന് ആത്മവിശ്വാസം നല്‍കാന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിക്കാതെ പോയി. ബാറ്റിങ്ങിനിറങ്ങി ശ്രേയസ് കസറിയിരുന്നു. 10 പന്തില്‍ 28 റണ്‍സാണ് കെകെആര്‍ നായകന്‍ നേടിയത്. എന്നാല്‍ നായകനെന്ന നിലയില്‍ മികച്ച തീരുമാനമെടുക്കുന്നതില്‍ ശ്രേയസ് പിന്നോട്ടാണ്. സ്വന്തം തട്ടകത്തിലെ തോല്‍വി കെകെആറിനെ തളര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. ഇത്രയും വമ്പന്‍ ടോട്ടല്‍ നേടിയിട്ടും ജയിക്കാനായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

ജോണി ബെയര്‍സ്‌റ്റോയുടെ വമ്പന്‍ തിരിച്ചുവരവ് കൈയടി അര്‍ഹിക്കുന്നു. 48 പന്തില്‍ 8 ഫോറും 9 സിക്‌സുമാണ് താരം നേടിയത്. ആളുമാറി പഞ്ചാബ് ടീമിലെടുത്ത ശശാങ്ക് സിങ് 28 പന്തിലാണ് 68 റണ്‍സ് സ്വന്തമാക്കിയത്. 2 ഫോറും 8 സിക്‌സുമാണ് അദ്ദേഹം നേടിയത്. ഇന്ത്യയുടെ ടി20 ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ കഴിവുള്ള ബൗളറാണ് ശശാങ്ക് സിങ്ങെന്ന് നിസംശയം പറയാം.

Story first published: Saturday, April 27, 2024, 6:42 [IST]
Other articles published on Apr 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+