For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 24 ബോളില്‍ 59/0, അടുത്ത 24 ബോളില്‍ 39/2! സഞ്ജു പൊളിയല്ലേ? ഇതാണ് ക്യാപ്റ്റന്‍

ഡല്‍ഹി: ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ഒരിക്കല്‍ക്കൂടി തന്റെ ക്യാപ്റ്റന്‍സി മിടുക്ക് ലോകത്തിനു കാണിച്ചുകൊടുത്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. സ്വന്തം കാണികള്‍ക്കു മുന്നില്‍ സ്‌ഫോടനാത്മക തുടക്കവുമായി റോയല്‍സിനെ വിറപ്പിച്ച ഡിസിക്കു ബ്രേക്കിട്ടത് സഞ്ജുവിന്റെ ഉജ്ജ്വല ക്യാപ്റ്റന്‍സിയാണെന്നു നിസംശയം പറയാം. കാരണം അത്ര ഗംഭീരമായിട്ടാണ് തന്റെ ബൗളര്‍മാരെ അദ്ദേഹം റൊട്ടേറ്റ് ചെയ്തു കൊണ്ടിരുന്നത്.

അവിശ്വസനീയമാം വിധത്തിലാണ് ഡിസി ഈ മല്‍സരത്തില്‍ തുടങ്ങിയത്. ഇതിനു കാരണക്കാരന്‍ ഓസ്‌ട്രേലിയയുടെ യുവ ബാറ്റിങ് സെന്‍സേഷന്‍ ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക് ആയിരുന്നു. റോയല്‍സിന്റെ മൂര്‍ച്ചയേറിയ ന്യൂബോള്‍ ആക്രമണത്തിനെതിരേ അദ്ദേഹം തുടക്കം മുതല്‍ ആഞ്ഞടിക്കുകയായിരുന്നു. നാലോവര്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഡിസി വാരിക്കൂട്ടിയത് 59 റണ്‍സാണ്. എന്നാല്‍ അടുത്ത നാലോവറില്‍ വെറും 39 റണ്‍സ് മാത്രമേ ഡിസിക്കു നേടാനായുള്ളൂ. രണ്ടു വിക്കറ്റുകളും റോയല്‍സ് വീഴ്ത്തി. സഞ്ജുവിന്റെ മാരക ക്യാപ്റ്റന്‍സിയാണ് ഡിസിക്കു സഡന്‍ ബ്രേക്കിട്ടത്.

ROYALS

ആദ്യ നാലോവറില്‍ 28 റണ്‍സും വന്നത് ആവേശ് ഖാന്‍ എറിഞ്ഞ നാലാമത്തെ ഓവറിലായിരുന്നു. ഈ ഓവറിലെ ആറു ബോളിനെയും ഗ്രൗണ്ടില്‍ നില്‍ക്കാന്‍ മഗ്യുര്‍ക്ക് അനുവദിച്ചില്ല. മുഴുവന്‍ ബോളും കലാശിച്ചത് ഫോര്‍/ സിക്‌സര്‍ എന്നിവയിലായിരുന്നു. ഫോറുമായിട്ടാണ് ഈ ഓവറില്‍ ആവേശിനെ മഗ്യുര്‍ക്ക് വരവേറ്റത്.

അടുത്ത രണ്ടു ബോളിലും മഗ്യുര്‍ ബൗണ്ടറി പായിച്ചു. നാലാമത്തെ ബോള്‍ സിക്‌സറിലേക്കാണ് താരം പറത്തിയത്. ലോങ് ഓഫിനു മുകളിലൂടെയായിരുന്നു ഷോട്ട്. ഉടന്‍ തന്നെ സഞ്ജു ആവേശിനു അടുത്തേക്കു ഓടിയെത്തി ചില നിര്‍ദേശങ്ങളും നല്‍കി. പക്ഷെ അതുകൊണ്ടും ഫലമുണ്ടായില്ല.

അഞ്ചാമത്തെ ബോള്‍ മഗ്യുര്‍ക്ക് ഫോറിലെത്തിച്ചു. അതുകൊണ്ടും ഓസീസ് താരം നിര്‍ത്തിയില്ല. അവസാന ബോള്‍ സിക്‌സറിലേക്കാണ് താരം പറത്തിയത്. ഇതോടെ വെറും 19 ബോളില്‍ ഫിഫ്റ്റിയും മഗ്യുര്‍ക്ക് പൂര്‍ത്തിയാക്കി. മഗ്യുര്‍ക്ക് ക്രീസില്‍ തുടര്‍ന്നാല്‍ കളി കൈവിട്ടു പോവുമെന്നു ഉറപ്പായതോടെ സഞ്ജു തന്ത്രം മാറ്റുകയായിരുന്നു. അഞ്ചാം ഓവറില്‍ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ സഞ്ജു കൊണ്ടു വരികയായിരുന്നു. ഈ നീക്കം വന്‍ വിജയവുമായി മാറി.

SANJU ASHWIN

ആദ്യ ബോളില്‍ അഭിഷേക് പൊറെല്‍ സിംഗിളെടുത്തെങ്കിലും അടുത്ത ബോളില്‍ അപകടകാരിയായ മഗ്യുര്‍ക്കിനെ അശ്വിന്‍ മടക്കുകയായിരുന്നു. ഒരു ഫുള്‍ ടോസ് ബോളാണ് അദ്ദേഹമെറിഞ്ഞത്. മഗ്യുര്‍ക്ക് വലിയൊരു ഷോട്ടിനു ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ചതു പോലെ കണക്ടായില്ല. ബോള്‍ നേരെ കവര്‍ ഏരിയയില്‍ ഫീല്‍ഡ് ചെയ്ത ഡൊണോവന്‍ ഫെരേരയുടെ കൈകളിലേക്കാണ് വന്നത്. അമ്പരന്ന മഗ്യുര്‍ക്ക് നിരാശനായി ക്രീസ് വിടുകയും ചെയ്തു. ഒരു സിക്‌സര്‍ ഓവറില്‍ ഡിസി നേടിയെങ്കിലും ഓവറില്‍ ഒമ്പതു റണ്‍സ് മാത്രമേ അശ്വിന്‍ വിട്ടുകൊടുത്തുള്ളൂ.

അടുത്ത ഓവറില്‍ തന്റെ സ്‌ട്രൈക്ക് ബൗളറായ സന്ദീപ് ശര്‍മയെ സഞ്ജു തിരികെ വിളിച്ചു. നേരത്തേ ആദ്യ ഓവറില്‍ 10 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. രണ്ടാമത്തെ സ്‌പെല്ലില്‍ ആദ്യ ബോളില്‍ തന്നെ ഷെയ് ഹോപ്പിനെ സന്ദീപ് മടക്കി. പൊറെലിന്റെ ഗ്രൗണ്ട് ഷോട്ടിനെതിരേ സന്ദീപ് കൈ താഴേക്കു കൊണ്ടു വരികയായിരുന്നു. അദ്ദേഹത്തിന്റെ കൈവിരലില്‍ തട്ടി ബോള്‍ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുള്ള വിക്കറ്റില്‍ പതിക്കുമ്പോള്‍ ഹോപ്പ് ക്രീസിനു പുറത്തായിരുന്നു. ഇതോടെ അദ്ദേഹം റണ്ണൗട്ടാവുകയും ചെയ്തു. ഈ ഓവറില്‍ 10 റണ്‍സാണ് ഡിസി നേടിയത്.

റിയാന്‍ പരാഗാണ് ഏഴാം ഓവര്‍ ബൗള്‍ ചെയ്തത്. ഈ നീക്കം വലിയ സര്‍പ്രൈസായിരുന്നു. കാരണം ഒരോവറില്‍ ഒമ്പതു റണ്‍സിനു ഒരു വിക്കറ്റെടുത്ത അശ്വിനെ പിന്‍വലിച്ചാണ് പരാഗിനെ സഞ്ജു വിളിച്ചത്. വിക്കറ്റ് ലഭിച്ചില്ലെങ്കിലും ആറു റണ്‍സ് മാത്രമേ പരാഗ് വഴങ്ങിയുള്ളൂ. അടുത്ത ഓവര്‍ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനാണ് സഞ്ജു നല്‍കിയത്. 14 റണ്‍സാണ് ചഹല്‍ വഴങ്ങിയത്.

Story first published: Tuesday, May 7, 2024, 21:10 [IST]
Other articles published on May 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+