For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: എട്ട് ലക്ഷത്തില്‍ തുടങ്ങി, സഞ്ജുവിന് ഇപ്പോള്‍ 14 കോടി! ഇതെങ്ങനെ? അറിയാം

ഐപിഎല്ലിലൂടെ തലവര തന്നെ മാറിയ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ ഇപ്പോഴും കഠിനാധ്വാനം ചെയ്യുകയാണെങ്കിലും ഐപിഎല്ലില്‍ അദ്ദേഹം മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത സാന്നിധ്യമാണ്. 10 വര്‍ഷങ്ങള്‍ക്കു മുമ്പ് രാജസ്ഥാന്‍ റോയല്‍സിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ അദ്ദേഹം ഇപ്പോള്‍ നായകസ്ഥാനത്തു വരെയെത്തിനില്‍ക്കുകയാണ്.

പ്രതിഫലത്തിന്റെ കാര്യത്തില്‍ അതിശയിപ്പിക്കുന്നതാണ് ഐപിഎല്ലില്‍ സഞ്ജുവിന്റെ വളര്‍ച്ച. വെറും എട്ടു ലക്ഷം രൂപയില്‍ നിന്നും തുടങ്ങിയ അദ്ദേഹത്തിന്റെ പ്രതിവര്‍ഷ ശമ്പളം ഇപ്പോള്‍ 14 കോടി രൂപയില്‍ എത്തിനില്‍ക്കുകയാണ്. സഞ്ജുവിന്റെ പ്രതിഫലത്തിലുണ്ടായ വന്‍ കുതിപ്പിനെക്കുറിച്ചു വിശദമായി തന്നെ അറിയാം.

SANJU SAMSON

2012ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലൂടെയാണ് സഞ്ജു ഐപിഎല്ലിലേക്കു വരുന്നത്. അന്നു വെറും എട്ടു ലക്ഷം രൂപയ്ക്കായിരുന്നു അദ്ദേഹത്തെ കൊല്‍ക്കത്ത വാങ്ങിയത്. തൊട്ടടുത്ത സീസണില്‍ സഞ്ജു റോയല്‍സ് ടീമിലേക്കു വരികയായിരുന്നു. 10 ലക്ഷം രൂപയായിരുന്നു റോയല്‍സില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രതിഫലം. തൊട്ടടുത്ത സീസണില്‍ വലിയ കുതിപ്പാണ് പ്രതിഫലത്തില്‍ സഞ്ജുവിനുണ്ടായത്. 10 ലക്ഷം രൂപയെന്നത് ഒരൊറ്റ സീസണ്‍ കൊണ്ടു നാലു കോടി രൂപയായി മാറുകയായിരുന്നു.

2015ലും ഇതേ തുകയ്ക്കു തന്നെയാണ് സഞ്ജുവിനെ റോയല്‍സ് നിലിനിര്‍ത്തിയത്. സീസണു ശേഷം രണ്ടു സീസണുകളില്‍ റോയല്‍സിനു ഐപിഎല്ലില്‍ നിന്നും വിലക്ക് നേരടേണ്ടി വന്നതോടെ സഞ്ജു ടീം വിട്ടു. ലേലത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സായിരുന്നു (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) അദ്ദേഹത്തെ വാങ്ങിയത്. പ്രതിഫലം 4.2 കോടി രൂപയായി ഉയര്‍ത്തുകയും ചെയ്തു. 2017ലും ഇതേ തുക തന്നെയാണ് സഞ്ജുവിനു ലഭിച്ചത്.

വിലക്ക് കഴിഞ്ഞ് ഐപിഎല്ലിലേക്കു 2018ല്‍ തിരിച്ചെത്തിയ റോയല്‍സ് ആദ്യം ടീമിലെത്തിച്ച താരങ്ങളിലൊരാളായിരുന്നു സഞ്ജു. എട്ടു കോടി രൂപയ്ക്കാണ് അദ്ദേഹത്തെ റോയല്‍സ് തിരികെ വാങ്ങിയത്. ഡിസിയില്‍ 4.2 കോടി രൂപ പ്രതിഫലമുണ്ടായായിരുന്ന സഞ്ജുവിനാണ് അതിനേക്കാള്‍ ഇരട്ടിയോളം റോയല്‍സിലേക്കുള്ള രണ്ടാം വരവില്‍ ലഭിച്ചത്.

SANJU SAMSON

2021 വരെ പ്രതിവര്‍ഷം ഇതു തന്നെയായിരുന്നു (8 കോടി) അദ്ദേഹത്തിന്റെ ശമ്പളം. 2021ല്‍ സ്റ്റീവ് സ്മിത്തിനു പകരം റോയല്‍സിന്റെ നായകനായും സഞ്ജു നിയമിക്കപ്പെട്ടിരുന്നു. 2022ല്‍ അദ്ദേഹത്തിന്റെ ശമ്പളത്തിലും വലിയ വര്‍ധനയാണുണ്ടായത്. എട്ടു കോടിയുണ്ടായിരുന്ന ശമ്പളം റോയല്‍സ് 14 കോടിയാക്കി ഉയര്‍ത്തുകയായിരുന്നു.

കഴിഞ്ഞ സീസണിലും ഇതേ ശമ്പളം തന്നെയാണ് അദ്ദേഹത്തിനു റോയല്‍സില്‍ ലഭിച്ചത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 17ാം സീസണിലും 14 കോടി രൂപയാണ് സഞ്ജുവിന്റെ ശമ്പളം.

അതേസമയം, സഞ്ജുവിന്റെ ഐപിഎല്‍ കരിയറെടുക്കുകയാണെങ്കില്‍ 10 സീസണുകളിലായി 152 മല്‍സരങ്ങളിലാണ് ഇതിനകം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 29.23 ശരാശരിയില്‍ 137.19 സ്‌ട്രൈക്ക് റേറ്റില്‍ 3888 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുമുണ്ട്. മൂന്നു സെഞ്ച്വറികളും 20 ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്. 119 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

സഞ്ജുവിന്റെ മൂന്നു സെഞ്ച്വറികളില്‍ രണ്ടെണ്ണം റോയല്‍സ് ജഴ്‌സിയിലാണെങ്കില്‍ ഒന്നു ഡല്‍ഹിക്കു വേണ്ടിയുമായിരുന്നു. ബാറ്ററെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സീസണ്‍ 2021ലേതായിരുന്നു. 14 മല്‍സരങ്ങളില്‍ 484 റണ്‍സ് സഞ്ജു സീസണില്‍ സ്‌കോര്‍ ചെയ്തിരുന്നു. 2022ല്‍ 458 റണ്‍സും 2018ല്‍ 441 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Monday, December 18, 2023, 16:55 [IST]
Other articles published on Dec 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+