For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: റോയല്‍സിന് ജയിക്കാമായിരുന്നു, തോല്‍പ്പിച്ചത് സഞ്ജു! ക്യാപ്റ്റന്‍സി പാളി

ചെന്നൈ: പ്ലേഓഫിലെത്താന്‍ ഒരേയൊരു വിജയം മാത്രം വേണമെന്നിരിക്കെ തോല്‍വികള്‍ തുടര്‍ക്കഥയാക്കിയിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ഇത്തവണ ഏറ്റവുമാദ്യം പ്ലേഓഫിലെത്തുന്ന ടീം റോയല്‍സാവുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ കളി ക്ലൈമാക്‌സിലേക്കു അടുക്കവെ റോയല്‍സിനു തുടര്‍ച്ചയായി പിഴയ്ക്കുകയാണ്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയും റോയല്‍സ് പരാജയം രുചിച്ചിരിക്കുകയാണ്. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന കളിയില്‍ അഞ്ചു വിക്കറ്റിനാണ് സിഎസ്‌കെ ജയിച്ചുകയറിയത്.

മുന്‍ മല്‍സരങ്ങളില്‍ സഞ്ജുവിന്റെ ഗംഭീര ക്യാപ്റ്റന്‍സിയെ എല്ലാവരും വാഴ്ത്തിയിരുന്നു. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തിനു നായകനെന്ന നിലയില്‍ അബദ്ധങ്ങള്‍ പതിവായിരിക്കുകയാണ്. സിഎസ്‌കെയ്‌ക്കെതിരേ റോയല്‍സ് തോല്‍ക്കാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്. നായകനെന്ന നിലയില്‍ ചില മണ്ടത്തരങ്ങള്‍ സഞ്ജു ഈ മല്‍സരത്തില്‍ കാണിച്ചിരുന്നു. ഇതോടെ കളിയും കൈവിട്ടു പോവുകയായിരുന്നു. എന്തൊക്കെ പിഴവുകളാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഈ മല്‍സരത്തില്‍ സംഭവിച്ചതെന്നു നമുക്കു പരിശോധിക്കാം.

SANJU SAMSON

സഞ്ജു കാണിച്ച ആദ്യത്തെ അബദ്ധം ചെപ്പോക്കില്‍ ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്തുവെന്നതായിരുന്നു. കളിയില്‍ അദ്ദേഹം വരുത്തിയ ഏറ്റവും വലിയ പിഴവും ഇതു തന്നെയാണ്. പിച്ചിന്റെ സ്വഭാവം കൃത്യമായി മനസ്സിലാക്കാത്തതു കാരണമാണ് സഞ്ജു ഇത്തരമൊരു മണ്ടത്തരം കാണിച്ചത്. റോയല്‍സിന്റെ വീഴ്ച തുടങ്ങുന്നതും ഇവിടെയാണ്. ആദ്യം ബാറ്റ് ചെയ്യാനുള്ള തന്റെ തീരുമാനം മണ്ടത്തരമായിപ്പോയെന്നു 10 ഓവര്‍ ആയപ്പോഴേക്കും സഞ്ജുവിനു ബോധ്യമായിട്ടുണ്ടാവും. കാരണം അത്ര മാത്രം സ്ലോയായിരുന്നു റോയല്‍സിന്റെ ബാറ്റിങ്.

ബാറ്റിങില്‍ റോയല്‍സ് റണ്ണെടുക്കാന്‍ വിഷമിക്കവെ ഇംപാക്ട് പ്ലെയറായി റോവ്മന്‍ പവെലിനെ സഞ്ജുവിനു അവസാന ഓവറുകളില്‍ പരീക്ഷിച്ചു നോക്കാമായിരുന്നു. കാരണം അദ്ദേഹം അതിവേഗം 20-30 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നെങ്കില്‍ റോയല്‍സിന്റെ ടോട്ടല്‍ 165-170 വരെയെത്തുമായിരുന്നു. ഈ പിച്ചില്‍ അതൊരു വിന്നിങ് ടോട്ടലുമായി മാറുകയും ചെയ്യുമായിരുന്നു. പക്ഷെ ഇതിനു സഞ്ജുവും റോയല്‍സും തയ്യാറായില്ല. ഇതോടെ റോയല്‍സിനു 141 റണ്‍സിലൊതുങ്ങേണ്ടി വരികയും ചെയ്തു. സഞ്ജു കാണിച്ച മറ്റൊരു മണ്ടത്തരം ഇതാണ്.

അതിനു ശേഷം സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ നാന്ദ്രെ ബര്‍ഗറിനെ ഇംപാക്ട് പ്ലെയറായി റോയല്‍സ് കളിപ്പിച്ചത് മറ്റൊരു അബദ്ധമാണ്. ചെപ്പോക്കിലെ പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെയാണ് കൂടുതല്‍ തുണയ്ക്കാറുള്ളത്. സൗത്താഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ് ടീമിലുണ്ടായിട്ടും അദ്ദേഹത്തെ ഇംപാക്ട് പ്ലെയറാക്കാതെ പേസറായ ബര്‍ഗറിനെ ഇറക്കാനുള്ള സഞ്ജുവിന്റെ നീക്കം വന്‍ അബദ്ധമായിരുന്നുവെന്നതില്‍ സംശയമില്ല.

SANJU ASHWIN

പിന്നീട് ബൗളിങ് റൊട്ടേഷനില്‍ 14ാം ഓവറിലും സഞ്ജുവിന്റെ നീക്കം പാളിയതായി കാണാം. സ്‌കോര്‍ ചെയ്യാന്‍ പാടുപെട്ട സിഎസ്‌കെ സമ്മര്‍ദ്ദത്തില്‍ നില്‍ക്കവെ അവരെ സഹായിക്കുന്ന നീക്കമാണ് സഞ്ജു നടത്തിയത്. എട്ടാമത്തെ ഓവര്‍ മുതല്‍ 13ാമത്തെ ഓവര്‍ വരെ ഒരോവറിലും 10 റണ്‍സ് നേടാന്‍ സിഎസ്‌കെയ്ക്കായില്ല. ഈ സമയത്താണ് 14ാമത്തെ ഓവറില്‍ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ സഞ്ജു കൊണ്ടുവന്നത്.

സ്പിന്നര്‍മാരുടെ അന്തകനായ ശിവം ദുബെ ക്രീസിലുള്ളപ്പോഴായിരുന്നു സഞ്ജുവിന്റെ ഈ സാഹസം. സിഎസ്‌കെയ്ക്കു 42 ബോളില്‍ 50 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഈ ഓവറില്‍ ഒരു സിക്‌സറും രണ്ടു ഫോറുമാണ് ദുബെ വാരിക്കൂട്ടിയത്. അവസാനത്തെ ബോളില്‍ ദുബെ പുറത്തായെങ്കിലും 15 റണ്‍സ് ഈ ഓവറില്‍ ലഭിച്ചു.

കളിയില്‍ പിടിമുറുക്കാനുള്ള അവസരമാണ് അശ്വിനു ബോള്‍ നല്‍കിയതിലൂടെ സഞ്ജു നഷ്ടപ്പെടുത്തിയത്. ഈ ഓവറില്‍ പേസര്‍ ആവേശ് ഖാനെ സഞ്ജുവിനു പരീക്ഷിക്കാമായിരുന്നു. ഒരോവറില്‍ ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത ആവേശിനെ മാറ്റിനിര്‍ത്തിയാണ് അശ്വിനെ ദുബെയ്ക്കു മുന്നിലേക്കു സഞ്ജു ഇട്ടുകൊടുത്തത്. അദ്ദേഹത്തിന്റെ ഓവര്‍ കഴിഞ്ഞതോടെ സിഎസ്‌കെ ജയം ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു.

Story first published: Sunday, May 12, 2024, 20:17 [IST]
Other articles published on May 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+