Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രാജതന്ത്രം, ധോണിയെപ്പോലും വെല്ലുന്ന ക്യാപ്റ്റന്‍സി- സഞ്ജു കളി ജയിപ്പിച്ച തന്ത്രമിതാ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ആവേശകരമായ മത്സരത്തില്‍ 20 റണ്‍സിനാണ് രാജസ്ഥാന്‍ ലഖ്‌നൗവിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ 4 വിക്കറ്റിന് 193 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗ 6 വിക്കറ്റിന് 173 റണ്‍സാണ് നേടിയത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ജയിക്കുമെന്ന് തോന്നിപ്പിച്ച മത്സരം സഞ്ജു സാംസണിന്റെ മിന്നും ക്യാപ്റ്റന്‍സിയുടെ മികവിലാണ് രാജസ്ഥാന്‍ ജയിച്ച് കയറിയത്.

ആരും ധൈര്യപ്പെടാത്ത കാര്യം ചെയ്താണ് സഞ്ജു രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ചത്. രാജസ്ഥാന്‍ റോയല്‍സിന്റെ സീനിയര്‍ പേസര്‍ സന്ദീപ് ശര്‍മയെ ഡെത്തോവറിലേക്ക് മാത്രമായി ബാക്കിവെച്ചാണ് സഞ്ജു കളിയുടെ ഗതി മാറ്റിയത്. 13ാം ഓവറില്‍ പ്രധാന ബൗളറായ ട്രന്റ് ബോള്‍ട്ടിന്റെ നാല് ഓവറും സഞ്ജു പൂര്‍ത്തിയാക്കിച്ചു. ഡെത്തോവറിലേക്ക് എന്ത് ചെയ്യുമെന്ന ചോദ്യം ആരാധകരടക്കം ഉയര്‍ത്തിയപ്പോഴാണ് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍ വരുന്നത്.

14ാം ഓവറില്‍ അശ്വിനെ കൊണ്ടുവന്നപ്പോള്‍ 7 റണ്‍സാണ് ലഖ്‌നൗവിന് നേടാനായത്. 15ാം ഓവറിലാണ് സന്ദീപിന് ആദ്യ ഓവര്‍ സഞ്ജു നല്‍കിയത്. വിചിത്രമെന്ന് തോന്നിപ്പിച്ച ഈ തീരുമാനമാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. 15ാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത സന്ദീപ് ലഖ്‌നൗവിനെ സമ്മര്‍ദ്ദത്തിലാക്കി. 16ാം ഓവറില്‍ ചഹാല്‍ 11 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ലഖ്‌നൗവിന് വിജയ പ്രതീക്ഷ ഉയര്‍ന്നു. എന്നാല്‍ 17ാം ഓവറിലെ ആദ്യ പന്തില്‍ സന്ദീപ് രാഹുലിനെ പുറത്താക്കി.

44 പന്തില്‍ 58 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കിയത് മത്സരത്തില്‍ രാജസ്ഥാന് ആത്മവിശ്വാസം നല്‍കി. ഈ ഓവറില്‍ 7 റണ്‍സാണ് സന്ദീപ് വഴങ്ങിയത്. 18ാം ഓവറില്‍ സീനിയര്‍ സ്പിന്നര്‍ അശ്വിനെ വിശ്വസിച്ച സഞ്ജുവിന് തെറ്റിയില്ല. മൂന്നാം പന്തില്‍ 3 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിണിസിനെ പുറത്താക്കി. ഈ ഓവറില്‍ 4 റണ്‍സ് മാത്രമാണ് അശ്വിന്‍ വിട്ടുകൊടുത്തത്. 19ാം ഓവറില്‍ സന്ദീപ് 11 റണ്‍സ് വഴങ്ങിയെങ്കിലും അവസാന ഓവറില്‍ 27 റണ്‍സായിരുന്നു ലഖ്‌നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

sanju samson

ആവേശ് ഖാനെ സഞ്ജു പന്തേല്‍പ്പിച്ചപ്പോള്‍ ആശങ്കയുണ്ടായിരുന്നെങ്കിലും മിന്നും യോര്‍ക്കറും ഓഫ് സൈഡ് പന്തുകളുമായി ആവേശ് ഖാന്‍ നിക്കോളാസ് പുരാനെ റണ്‍സ് നേടുന്നതില്‍ നിന്ന് തടുത്തു. ആറ് റണ്‍സ് മാത്രമാണ് ഈ ഓവറില്‍ പിറന്നത്. ഇതോടെ 20 റണ്‍സിന്റെ ജയം രാജസ്ഥാന്. സന്ദീപിനെ ഡെത്തോവറിലേക്ക് മാറ്റിവെച്ച് മറ്റ് ബൗളര്‍മാരെ ഉപയോഗിച്ച് 15 ഓവര്‍വരെ കളി നിയന്ത്രിച്ച സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ബ്രില്യന്‍സാണ് ടീമിന് കരുത്തായത്.

സഞ്ജുവിന്റെ നിറഞ്ഞാട്ടമാണ് മത്സരത്തില്‍ കണ്ടത്. ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിക്കാനും സഞ്ജുവിന് സാധിച്ചു. 52 പന്ത് നേരിട്ട് 3 ഫോറും 6 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 82 റണ്‍സാണ് സഞ്ജു നേടിയത്. റിയാന്‍ പരാഗിന്റെ 29 പന്തില്‍ 43 റണ്‍സ് പ്രകടനവും രാജസ്ഥാനെ മികച്ച സ്‌കോറിലേക്കെത്തിക്കുന്നതിന് കരുത്തായി. നായകനെന്ന നിലയില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായ സഞ്ജുവിനെയാണ് ലഖ്‌നൗവിനെതിരേ കണ്ടത്.

പൊതുവേ ശാന്തനായ സഞ്ജുവിനെയാണ് കളത്തില്‍ കാണാറുള്ളത്. എന്നാല്‍ ഇത്തവണ ബൗളര്‍മാരോട് സഞ്ജു ദേഷ്യപ്പെടുന്ന സാഹചര്യം പോലുമുണ്ടായി. ചഹാല്‍ മോശം ലൈനില്‍ പന്തെറിഞ്ഞപ്പോള്‍ സഞ്ജു ശകാരിച്ചിരുന്നു. കൂടാതെ സന്ദീപ് ശര്‍മ പന്തെറിയാന്‍ വൈകിയപ്പോഴും സഞ്ജു ശകാരവുമായി രംഗത്തെത്തി. മത്സരത്തില്‍ പൂര്‍ണ്ണ നിയന്ത്രണം കൊണ്ടുവരാന്‍ നായകനെന്ന നിലയില്‍ സഞ്ജുവിനായി. നിക്കോളാസ് പുരാന്‍ ക്രീസില്‍ തുടരുന്നുണ്ടായിരുന്നു.

41 പന്തില്‍ 4 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 64 റണ്‍സോടെ പുരാന്‍ പുറത്താവാതെ നിന്നു. എന്നാല്‍ സന്ദീപ് ശര്‍മക്കൊപ്പം സീനിയര്‍ സ്പിന്നര്‍ അശ്വിനെ ഫലപ്രദമായി ഉപയോഗിച്ച് പുരാനെ വിറപ്പിക്കുന്നതില്‍ നായകനെന്ന നിലയില്‍ സഞ്ജുവിന് സാധിച്ചു. എന്തായാലും നായകനെന്ന നിലയില്‍ സഞ്ജുവിന്റെ മികവിനെ അടയാളപ്പെടുത്തുന്ന പ്രകടനമാണ് ലഖ്‌നൗവിനെതിരേ അദ്ദേഹം കാഴ്ചവെച്ചതെന്ന് നിസംശയം പറയാം.

Story first published: Sunday, March 24, 2024, 19:56 [IST]
Other articles published on Mar 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+