Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 8 ഓവറില്‍ 92/3, അടുത്ത 5 ഓവറില്‍ 24/3! എസ്ആര്‍എച്ചിനെ സഞ്ജു പൂട്ടിയതെങ്ങനെ?

ചെന്നൈ: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ ഗംഭീരമായ തുടങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഉജ്ജ്വല ക്യാപ്റ്റന്‍സിയിലൂടെ തളച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈയിലെ ചെപ്പോക്കില്‍ നായകന്‍ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയാണ് കൂറ്റന്‍ സ്‌കോറിലേക്കു കുതിച്ച ഓറഞ്ച് ആര്‍മിയെ പൂട്ടിയത്. ആദ്യത്തെ എട്ടോവറില്‍ അല്‍പ്പമൊന്നു വിറച്ച റോയല്‍സ് പിന്നീട് ഉജ്ജ്വല ബൗളിങിലൂടെ കളിയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. നായകന്റെ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി തന്നെയാണ് പിങ്ക് ആര്‍മിയെ ഇതിനു സഹായിച്ചത്.

മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായെങ്കിലും എട്ടോവറുകള്‍ കഴിഞ്ഞപ്പോള്‍ 92 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഹൈദരാബാദ്. 11ന് മുകളില്‍ റണ്‍ റേറ്റിലാണ് എസ്ആര്‍എച്ച് അപ്പോള്‍ സ്‌കോര്‍ ചെയ്തു കൊണ്ടിരുന്നത്. പക്ഷെ അടുത്ത അഞ്ചോവറില്‍ അവിശ്വസനീയ തിരിച്ചുവരവാണ് സഞ്ജുവും സംഘവും നടത്തിയത്. സഞ്ജുവിന്റെ ബൗളിങ് റൊട്ടേഷനുകളും ഫീല്‍ഡ് പ്ലേസ്‌മെന്റുമെല്ലാം എടുത്തു പറയേണ്ടത് തന്നെയാണ്.

ROYALS

എട്ടോറില്‍ 92 റണ്‍സുണ്ടായിരുന്ന ഹൈദരാബാദിനെ അടുത്ത അഞ്ചോവറില്‍ വെറും 24 റണ്‍സെടുക്കാനേ റോയല്‍സ് അനുവദിച്ചുള്ളൂ. മൂന്നു വിക്കറ്റുകള്‍ അവര്‍ പോക്കറ്റിലാക്കുകയും ചെയ്തു. 29 ബോളില്‍ ഒരു ഫോറോ, സിക്‌സറോ പോലും എസ്ആര്‍എച്ചിനു റോയല്‍സ് ബൗളര്‍മാര്‍ വിട്ടുകൊടുത്തില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

യുസ്വേന്ദ്ര ചഹലെറിഞ്ഞ എട്ടാം ഓവറിലെ നാലാമത്തെ ബോളില്‍ ഹെന്‍ട്രിച്ച് ക്ലാസെന്‍ സിക്‌സര്‍ പായിച്ച ശേഷം എസ്ആര്‍എച്ചിനു വലിയ റണ്‍സ് ദാരിദ്ര്യമാണ് നേരിട്ടത്. പിന്നീടൊരു വലിയ ഷോട്ട് ചഹലിനെതിരേ തന്നെ ക്ലാസെന്റെ ബാറ്റില്‍ നിന്നായിരുന്നു. 13ാമത്തെ ഓവറിലായിരുന്നു ഇത്. ഒരു സിക്‌സര്‍ തന്നെയാണ് ക്ലാസെന്‍ ഇത്തവണയും പറത്തിയത്.

പവര്‍പ്ലേയില്‍ രണ്ടോവറില്‍ 25 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒമ്പതാം ഓവറില്‍ അശ്വിനെ സഞ്ജു തിരികെ വിളിക്കുകയായിരുന്നു. ഇതോടെയാണ് ഹൈദരാബാദിന്റെ റണ്ണൊഴുക്കിനു ബ്രേക്ക് വീണത്. ക്രീസിലുണ്ടായിരുന്ന വമ്പനടിക്കാരായ ട്രാവിസ് ഹെഡിനും ക്ലാസെനും ഒമ്പതാം ഓവറില്‍ നേടാനായത് വെറും നാലു റണ്‍സ് മാത്രം. ആവേശ് ഖാനെ പിന്‍വലിച്ച് 10ാം ഓവറില്‍ സന്ദീപ് ശര്‍മയെയും സഞ്ജു തിരികെ വിളിച്ചു. അവസാന ബോളില്‍ ഹെഡിനെ പുറത്താക്കി സന്ദീപ് വിശ്വാസം കാക്കുകയും ചെയ്തു.

SANJU SAMSON

വെറും മൂന്നു റണ്‍സ് മാത്രമേ ഈ ഓവറില്‍ വന്നുള്ളൂ, അവസാനമെറിഞ്ഞ സ്ലോ ബൗണ്‍സര്‍ ഷോര്‍ട്ട് തേര്‍ഡ് മാന് മുളിലൂടെ കളിക്കാനാണ് ഹെഡ് ശ്രമിച്ചത്. പക്ഷെ നേരേ ഷോര്‍ട്ട് തേര്‍ഡ് മാനില്‍ അശ്വിന്റെ കൈകളിലേക്കാണ് ബോള്‍ വന്നത്. ചഹലെറിഞ്ഞ 11ാമത്തെ ഓവറിലും വെറും മൂന്നു റണ്‍സ് മാത്രമേ എസ്ആര്‍എച്ചിനു ലഭിച്ചുള്ളൂ. സന്ദീപിനായിരുന്നു 12ാമത്തെ ഓവര്‍. ഈ ഓവറില്‍ ഹൈദരാബാദ് നേടിയത് ആറു റണ്‍സ് മാത്രം.

ഒടുവില്‍ 29 ബോളുകള്‍ക്കു ശേഷം ചഹലെറിഞ്ഞ 13ാം ഓവറിലെ നാലാമത്തെ ബോളില്‍ ക്ലാസെന്‍ സിക്‌സര്‍ നേടുകയായിരുന്നു. അടുത്ത ഓവറില്‍ ആവേശിനെ തിരിച്ചുവിളിച്ച സഞ്ജു വീണ്ടും എതിരാളികളെ തളച്ചു. നിതീഷ് റെഡ്ഡി (5), അബ്ദുള്‍ സമദ് (0) എന്നിവരെ മൂന്നാമത്തെയും അവസാനത്തെയും ബോളുകളില്‍ ആവേശ് മടക്കിയതോടെ ഹൈദരാബാദ് ആറിനു 120ലേക്കു തകരുകയും ചെയ്തു. ഈ ഓവറില്‍ നാലു റണ്‍സ് മാത്രമാണ് എസ്ആര്‍എച്ച് നേടിയത്.

Story first published: Friday, May 24, 2024, 21:15 [IST]
Other articles published on May 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+