Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഡിസിക്കെതിരേ സഞ്ജു ബാറ്റിങില്‍ കസറും! ഫിഫ്റ്റി പ്ലസ് ഉറപ്പിച്ചു? ഈ കാരണം

ജയ്പൂര്‍: വിജയക്കുതിപ്പ് തുടരാനുറച്ച് ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് വീണ്ടുമിറങ്ങുകയാണ്. ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായിട്ടാണ് റോയല്‍സ് കൊമ്പുകോര്‍ക്കുക. കെഎല്‍ രാഹുലിന്റൈ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഇതേ മൈതാനത്തു കെട്ടുകെട്ടിച്ചാണ് റോയല്‍സിന്റെ വരവ്. 20 റണ്‍സിന്റെ വിജയമാണ് റോയല്‍സ് ആഘോഷിച്ചത്. ഈ മല്‍സരത്തില്‍ റോയല്‍സിന്റെ ഹീറോ സഞ്ജുവായിരുന്നു.

ക്യാപ്റ്റന്റെ കളി കെട്ടഴിച്ച അദ്ദേഹം പുറത്താവാതെ 82 റണ്‍സുമായി റോയല്‍സിന്റെ അമരക്കാരനാവുകയായിരുന്നു. വെറും 52 ബോളിലാണ് സഞ്ജു 80 പ്ലസ് റണ്‍സ് അടിച്ചെടുത്തത്. ആറു സിക്‌സറും മൂന്നു ഫോറുകളും ഇതിലുള്‍പ്പെടും. ഇനി ഡിസിക്കെതിരേയും അദ്ദേഹം ബാറ്റിങിലെ ഈ തകര്‍പ്പന്‍ ഫോം ആവര്‍ത്തിക്കുമോ? ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണിത്.

SANJU SAMSON

ഡിസിക്കെതിരേയും സഞ്ജുവില്‍ നിന്നും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നമുക്കു പ്രതീക്ഷിക്കാം. അവര്‍ക്കെതിരേ അദ്ദേഹത്തിന്റെ മികച്ച് ബാറ്റിങ് റെക്കോര്‍ഡ് തന്നെയാണ് ഇതിനു കാരണം. 2013 മുതല്‍ വരെ സഞ്ജു ഇതുവരെ കളിച്ചിട്ടുള്ള സീസണുകളെടുത്താല്‍ ഡിസിക്കെതിരേ അദ്ദേഹം ബാറ്റ് വീശിയത് 16 മല്‍സരങ്ങളിലാണ്. ഇവയില്‍ സഞ്ജു ബാറ്റ് ചെയ്തതാവട്ടെ 14 ഇന്നിങ്‌സുകളിലാണ്. ഇവയില്‍ നിന്നും 286 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ടുമുണ്ട്. പുറത്താവാതെ നേടിയ 70 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

136.19 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും ഡിസിക്കെതിരേ സഞ്ജുവിനുണ്ട്. എത്ര മാത്രം അഗ്രസീവായ സമീപനമാണ് അവര്‍ക്കെതിരേ അദ്ദേഹം സ്വീകരിച്ചിട്ടുള്ളതെന്നു ഇതു അടിവരയിടുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ സഞ്ജുവിനെ വേഗത്തില്‍ പുറത്താക്കുകയെന്നതായിരിക്കും ഡിസി ക്യാപ്റ്റന്‍ റിഷഭിന്റെ പ്രധാന പ്ലാന്‍. നിലയുറപ്പിക്കും മുമ്പ് അദ്ദേഹത്തെ മടക്കാനായില്ലെങ്കില്‍ പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോവുമെന്നു റിഷഭിനു നന്നായി അറിയുകയും ചെയ്യാം.

ലഖ്‌നൗവിനെതിരേ വളരെ കരുതലോടെയുള്ള, അതോടൊപ്പം അഗ്രസീവുമായ ബാറ്റിങായിരുന്നു സഞ്ജു കാഴ്ചവച്ചത്. സ്പിന്നര്‍മാര്‍ക്കെതിരേ പ്രതീക്ഷിച്ചതു പോലെ റണ്‍സ് വരാതായപ്പോള്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് സിംഗിളുകളെടുത്താണ് അദ്ദേഹം ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയത്. പേസര്‍മാരുടെ ഭാഗത്തു നിന്നും ലൂസ് ബോളുകള്‍ ലഭിച്ചപ്പോള്‍ സഞ്ജു അതു സിക്‌സറിലേക്കു അടിച്ചുപറത്തുകയും ചെയ്തു. ഇതേ സമീപനം തന്നെയായിക്കും ഡിസിക്കെതിരേയും അദ്ദേഹം സ്വീകരിക്കുക.

ഐപിഎല്ലില്‍ ഇതുവരെ നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള കണക്കുകള്‍ നോക്കിയാല്‍ റോയല്‍സിനും ഡിസിക്കും കാര്യമായ മേല്‍ക്കൈ അവകാശപ്പെടാനില്ല. ഇതുവരെ 27 മല്‍സരങ്ങളിലാണ് ഇരുടീമുകളും ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടിയത്. ഇതില്‍ 14 മല്‍സരങ്ങളില്‍ റോയല്‍സ് വിജയം കൊയ്തപ്പോള്‍ ഡിസി 13 കളികളിലും ജയിച്ചുകയറുകയായിരുന്നു. ഉയര്‍ന്ന ടീം സ്‌കോറെടുത്താല്‍ അവിടെയും റോയല്‍സിനാണ് മുന്‍തൂക്കം. അവരുടെ ഉയര്‍ന്ന ടോട്ടല്‍ 222 റണ്‍സും ഡിസിയുടേത് 207ഉം ആണ്.

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്മയര്‍, യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ്, ഡൊണോവന്‍ ഫെരേര, കുനാല്‍ റാത്തോഡ്, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് സെന്‍, നവ്ദീപ് സൈനി, സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, ആവേശ് ഖാന്‍, റോമെന്‍ പവല്‍, ശുഭം ദുബെ, ടോം കോഹ്ലര്‍ കാഡ്‌മോര്‍, ആബിദ് മുഷ്താഖ്, നാന്ദ്രെ ബര്‍ഗര്‍.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്‌ക്വാഡ്

റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), പ്രവീണ്‍ ദുബെ, ഡേവിഡ് വാര്‍ണര്‍, വിക്കി ഓസ്വാള്‍, പൃഥ്വി ഷാ, ആന്റിച്ച് നോര്‍ക്കിയ, അഭിഷേക് പൊറേല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ലുങ്കി എന്‍ഗിഡി, ലളിത് യാദവ്, ഖലീല്‍ അഹമ്മദ്, മിച്ചെല്‍ മാര്‍ഷ്, ഇഷാന്ത് ശര്‍മ, യാഷ് ധൂല്‍ , ട്രിസ്റ്റന്‍ സ്റ്റബ്സ്, റിക്കി ഭുയ്, കുമാര്‍ കുഷാഗ്ര, റാസിഖ് ദാര്‍, ജൈ റിച്ചാര്‍ഡ്സണ്‍, സുമിത് കുമാര്‍, ഷെയ് ഹോപ്പ്, സ്വസ്തിക് ചിക്കാര.

Story first published: Thursday, March 28, 2024, 10:22 [IST]
Other articles published on Mar 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+