For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: കഴിവുണ്ടോ, സഞ്ജു രക്ഷിക്കും! ആരുമറിയാത്ത പേസറുടെ തലവര മാറ്റി, സംഭവമറിയാം

ഐപിഎല്ലില്‍ നായകസ്ഥാനം ലഭിക്കുകയെന്നത് ഏതൊരു ക്രിക്കറ്ററുടെയും വലിയ സ്വപ്‌നങ്ങളിലൊന്നാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അധികം മല്‍സരങ്ങളിലൊന്നും കളിക്കാതിരുന്നിട്ടും വളരെ ചെറുപ്പത്തില്‍ തന്നെ ഐപിഎല്‍ ടീമിനെ നയിക്കാന്‍ ഭാഗ്യമുണ്ടായ താരമാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ആഭ്യന്തര ക്രിക്കറ്റില്‍ കേരളാ ടീമിനെ നയിച്ചിട്ടുണ്ടെന്നതു കൊണ്ടു മാത്രം രാജസ്ഥാന്‍ റോയല്‍സ് വിശ്വാസമര്‍പ്പിച്ച് നായകസ്ഥാനം ഏല്‍പ്പിച്ചയാളാണ് അദ്ദേഹം. തന്റെ ദൗത്യം സഞ്ജു ഇതുവരെ വളരെ നന്നായി തന്നെ നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മൂന്നു സീസണുകളായി റോയല്‍സിനെ നയിക്കുന്ന സഞ്ജു പുതിയൊരു സീസണിനു വേണ്ടിയുള്ള പടയൊരുക്കത്തിലുമാണ്. പ്രതിഭയുള്ള ക്രിക്കറ്റര്‍മാരെ കണ്ടെത്തിയാല്‍ അവര്‍ക്കു എല്ലായ്‌പ്പോഴും അവസരം നല്‍കാന്‍ ശ്രമിക്കുന്നയാളാണ് അദ്ദേഹം. സഞ്ജു റോയല്‍സിന്റെ ക്യാപ്റ്റനായതു കാരണം പല താരങ്ങളും ഈ തരത്തില്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പെടുത്താവുന്നയാളാണ് യുവ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ കുല്‍ദീപ് സെന്‍.

KULDEEP SEN

അധികമാരുമറിയാതിരുന്ന കുല്‍ദീപിനെ റോയല്‍സിലും അതു വഴി ഇന്ത്യന്‍ ടീമിലുമെത്തിച്ചതിന്റെ ക്രെഡിറ്റും സഞ്ജുവിനു തന്നെയാണ്. കുല്‍ദീപ് തന്നെയാണ് സഞ്ജു എങ്ങനെയാണ് തന്റെ കരിയറില്‍ ടേണിങ് പോയിന്റുണ്ടാക്കിയതെന്നു ഒരിക്കല്‍ വെളിപ്പെടുത്തുകയും ചെയ്തത്.

രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ തനിക്കു ട്രയല്‍സില്‍ അവസരമൊരുക്കി നല്‍കിയത് സഞ്ജു സാംസണ്‍ ആണെന്നു കുല്‍ദീപ് പറയുന്നു. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിയില്‍ വച്ച് കേരളത്തിനെതിരേ ഞങ്ങള്‍ക്കു (മധ്യ പ്രദേശ്) മല്‍സരമുണ്ടായിരുന്നു. അന്നു കേരളാ ടീമില്‍ സഞ്ജു ഭായിയും ഉണ്ടായിരുന്നു. ഈ കളിയില്‍ എന്റെ ബൗളിങ് അദ്ദേഹം ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

കേരളത്തിനെതിരേ അന്നു ഞാന്‍ യോര്‍ക്കറുകളും ലെങ്ത്ത് ബോളുകളുമെല്ലാം എറിഞ്ഞിരുന്നു. മല്‍സരശേഷം സഞ്ജു ഭായ് എന്നെ വിളിച്ച് സംസാരിക്കുകയായിരുന്നു. നീ നല്ല വേഗതയില്‍ ബൗള്‍ ചെയ്യുന്നുണ്ട്. നീ സ്ലോ ബോളും എറിയാറുണ്ടോയെന്നു അദ്ദേഹം ചോദിച്ചു.

ഞാന്‍ സ്ലോ ബോളും ഷോര്‍ട്ട് ഓഫ് ലെങ്ത് ബോളുകളുമെല്ലാം എറിയാറുണ്ടെന്നു സഞ്ജു ഭായിയോടു പറയുകയും ചെയ്തു. പുറത്തേക്കാണ് എന്റെ ബോളുകള്‍ കട്ട് ചെയ്യാറുള്ളതെന്നും അദ്ദേഹത്തെ താന്‍ ധരിപ്പിച്ചതായി കുല്‍ദീപ് വ്യക്തമാക്കി.

SANJU SAMSON

നീ വളരെ നന്നായി ബൗള്‍ ചെയ്യുന്നുണ്ടെന്നു സഞ്ജു ഭായ് എന്നെ പ്രശംസിച്ചു. നിനക്കു ഞാനൊരു ഫോണ്‍ നമ്പര്‍ തരാം. രാജസ്ഥാന്‍ റോയല്‍സില്‍ ട്രയല്‍സില്‍ പങ്കെടുക്കണമന്നും ആവശ്യപ്പെട്ടു. മല്‍സരം കഴിഞ്ഞ് വീട്ടിലെത്തി രണ്ട്- മൂന്നു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ സഞ്ജു ഭായ്ക്ക് മെസേജ് അയച്ചു. ഞാന്‍ വീട്ടിലെത്തിയ കാര്യം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നു റോമി സാറിന്റെ നമ്പര്‍ സഞ്ജു എനിക്കു നല്‍കി.

ഞാന്‍ റോമി സാറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ നിന്റെ നമ്പര്‍ എന്റെ പക്കലുണ്ടെന്നായിരുന്നു റോമി സാറിന്റെ മറുപടി. രാജസ്ഥാന്‍ റോയല്‍സില്‍ നടക്കാനിരിക്കുന്ന അടുത്ത ട്രയല്‍സിന്റെ തിയ്യതിയും വേദിയുമെല്ലാം അദ്ദേഹം എനിക്കു പറഞ്ഞു തന്നു. ഏതു ദിവസത്തെ ട്രയല്‍സിലാണ് പങ്കെടുക്കേണ്ടതെന്നും റോമി സാര്‍ അറിയിക്കുകയും ചെയ്തു. അങ്ങനെയാണ് ട്രയല്‍സിനു ശേഷം 2022ലെ ഐപിഎല്ലില്‍ റോയല്‍സിനു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചതെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.

റോയല്‍സിനു വേണ്ടി ആദ്യ സീസണില്‍ ഏഴു മല്‍സരങ്ങളിലാണ് പേസര്‍ പന്തെറിഞ്ഞത്. ഇവയില്‍ നിന്നും എട്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു. പക്ഷെ പരിക്കുകള്‍ കാരണം കഴിഞ്ഞ തവണ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ കുല്‍ദീപിനു കളിക്കാനായുള്ളൂ. വിക്കറ്റൊന്നും കിട്ടിയതുമില്ല.

Story first published: Wednesday, February 21, 2024, 13:23 [IST]
Other articles published on Feb 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+