For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 36 ബോളില്‍ വേണ്ടത് 96! നാലു വിക്കറ്റ് മാത്രം, 'തോറ്റ' കളി റോയല്‍സ് ജയിച്ചതെങ്ങനെ? നോക്കാം

കൊല്‍ക്കത്ത: ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകള്‍ക്കൊന്നിനാണ് ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം സാക്ഷിയായത്. വിജയമുറപ്പിച്ച് ആഹ്ലാദ പ്രകടനം തുടങ്ങിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആരാധകരെ നിശബ്ധരാക്കിയാണ് സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ജയിച്ചുകയറിയത്. യഥാര്‍ഥത്തില്‍ പോരാട്ടം റോയല്‍സും കെകെആറും തമ്മിലായിരുന്നില്ല, ജോസ് ബട്‌ലറും കെകെആറും തന്നിലായിരുന്നെന്നു പറയേണ്ടി വരും. കാരണം ഏറെക്കുറെ തനിച്ചാണ് ഇംപാക്ട് പ്ലെയറായി ഇറങ്ങിയ അദ്ദേഹം കെകെആറിനെ തീര്‍ത്തത്.

224 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോള്‍ റോയല്‍സിനു കാര്യമായ വിജയസാധ്യത ആരും കല്‍പ്പിച്ചിരുന്നില്ല. ഇതു ശരിവച്ചു കൊണ്ട് അവര്‍ക്കു കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. മികച്ച കൂട്ടുകെട്ടുകളൊന്നും റോയല്‍സ് ബാറ്റിങ് നിരയില്‍ കണ്ടില്ല. എന്നിട്ടും കളിയില്‍ നാടകീയ വിജയമാണ് റോയല്‍സ് കൈക്കലാക്കിയത്. 60 ബോളില്‍ നിന്നും 107 റണ്‍സുമായി പുറത്താവാതെ നിന്ന ബട്‌ലറാണ് ടീമിന്റെ ഹീറോ. ഒമ്പതു ഫോറും ആറു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ROYALS

14ാം ഓവര്‍ വരെ കളി കെകെആറിന്റെ പക്കലായിരുന്നു. മികച്ചൊരു വിജയം അവര്‍ ഈ ഘട്ടത്തില്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. കാരണം 14 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ റോയല്‍സ് ആറു വിക്കറ്റിനു 128 റണ്‍സെന്ന നിലയിലായിരുന്നു. ശേഷിച്ച ആറോവറില്‍ ജയിക്കാന്‍ 96 റണ്‍സ് അവര്‍ക്കു ആവശ്യമായിരുന്നു. 33 ബോളില്‍ 42 റണ്‍സോടെ ബട്‌ലറും അഞ്ചു ബോളില്‍ രണ്ടു റണ്‍സുമായി റോവ്‌മെന്‍ പവെലുമായിരുന്നു ക്രീസില്‍. റോയല്‍സിന്റെ അവസാന അംഗീകൃത ബാറ്റിങ് ജോടികളായിരുന്നു ഇത്. അതിനു ശേഷം ഇറങ്ങാനിരുന്നതെല്ലാം ബൗളര്‍മാരായിരുന്നു.

അതുകൊണ്ടു തന്നെ ബട്‌ലര്‍, പവെല്‍ എന്നിവരിലൊരാളെ പുറത്താക്കിയാല്‍ കെകെആറിനു വിജയമുറപ്പ്. പക്ഷെ അവര്‍ക്കു അതിനായില്ല. ഏഴാം വിക്കറ്റില്‍ 57 റണ്‍സ് ഈ ജോടി അടിച്ചെടുത്തു. വെറും 27 ബോളുകളില്‍ നിന്നായിരുന്നു ഇത്. കളിയിലെ ടേണിങ് പോയിന്റായി മാറിയതും ഇതു തന്നെയാണ്. സുനില്‍ നരെയ്‌നെറിഞ്ഞ 14ാം ഓവറില്‍ മൂന്നു റണ്‍സ് മാത്രമേ റോയല്‍സിനു ലഭിച്ചുള്ളൂ. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിയുടെ അടുത്ത ഓവറില്‍ ബട്‌ലര്‍ ഗിയര്‍ മാറ്റി. 15ാം ഓവറില്‍ 17 റണ്‍സാണ് റോയല്‍സ് വാരിക്കൂട്ടിയത്. നാലു ഫോറുകള്‍ ബട്‌ലര്‍ പായിക്കുകയും ചെയ്തു.

അടുത്തതും മികച്ചൊരു ഓവറായിരുന്നു. കളിയിലാദ്യമായി ബൗള്‍ ചെയ്യിക്കാന്‍ വിളിക്കപ്പെട്ട ആന്ദ്രെ റസ്സല്‍ 17 റണ്‍സ് ഓവറില്‍ വിട്ടുകൊടുത്തു. ബട്‌ലറും പവെലും ഓരോ സിക്‌സറുകളാണ് ഈ ഓവറില്‍ പറത്തിയത്. നരെയ്ന്‍ എറിഞ്ഞ 17ാം ഓവിലും ഈ ജോടി മോശമാക്കിയില്ല. തന്റെ മൂന്നോവറില്‍ 14 റണ്‍സിനു ഒരു വിക്കറ്റെടുത്താണ് അദ്ദേഹം ബൗള്‍ ചെയ്യാനെത്തിയത്. ബട്‌ലര്‍- പവെല്‍ ജോടി നരെയ്‌നെ പഞ്ഞിക്കിട്ടു.

RR

16 റണ്‍സാണ് ഈ ഓവറില്‍ വന്നത്. പവെല്‍ ഒരു ഫോറും തുടര്‍ച്ചയായി രണ്ടു സിക്‌സറുകളും പറത്തി. അഞ്ചാമത്തെ ബോളില്‍ പവെല്‍ മടങ്ങിയപ്പോള്‍ കെകെആര്‍ ജയം സ്വപ്‌നം കണ്ടു. പക്ഷെ ബട്‌ലര്‍ക്കു തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു. മൂന്നോവറില്‍ ജയിക്കാന്‍ 48 റണ്‍സ് വേണം. ബട്‌ലര്‍ക്കു കൂട്ടായി വന്നത് പേസര്‍ ട്രെന്റ് ബോള്‍ട്ട്. 18ാം ഓവറിലെ മുഴുവന്‍ ബോളും ബട്‌ലര്‍ തന്നെ നേരിട്ടു.

ഇതിനിടെ ബോള്‍ട്ട് റണ്ണൗട്ടായെങ്കിലും 18 റണ്‍സ് ഓവറില്‍ ലഭിച്ചു. ഓരോ ഫോറും സിക്‌സറും വൈഡ് ഫോറായതോടെ അഞ്ചു റണ്‍സും ഈ ഓവറില്‍ ലഭിച്ചു. അവസാന രണ്ടോവറില്‍ 28 റണ്‍സ് മാത്രം. ഇതോടെ റോയല്‍സ് ജയം സ്വപ്‌നം കാണാന്‍ തുടങ്ങി. ഹര്‍ഷിത് റാണയെറിഞ്ഞ 19ാം ഓവറിലും മുഴുവന്‍ ബോളും ബട്‌ലര്‍ തന്നെ നേരിട്ടു. രണ്ടു സിക്‌സറും ഒരു ഫോറുമടക്കം 19 റണ്‍സും അടിച്ചെടുത്തു.

ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ ഒമ്പതു റണ്‍സ് മാത്രം മതി. ആദ്യ ബോളില്‍ ബട്‌ലറുടെ സിക്‌സര്‍. അടുത്ത മൂന്നു ബോളിലും റണ്ണില്ല. അഞ്ചാമത്തെ ബോളില്‍ ഡബിള്‍, ഇതോടെ ടോട്ടല്‍ തുല്യം. അവസാന ബോളില്‍ സിംഗിളുമായി ബട്‌ലര്‍ ടീമിനു നാടകീയ വിജയം സമ്മാനിക്കുകയും ചെയ്തു.

Story first published: Wednesday, April 17, 2024, 0:51 [IST]
Other articles published on Apr 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+