Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത്തിനു മുംബൈ വിടാന്‍ വഴിയുണ്ടോ? എന്തു ചെയ്യണം, അറിയാം

ഐപിഎല്ലിന്റെ 17ാം സീസണിനു അടുത്ത മാസം തുടക്കം കുറിക്കാനിരിക്കെ എല്ലാ കണ്ണുകളും മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ നായകനുമായ രോഹിത് ശര്‍മയിലേക്കാണ്. സ്റ്റാര്‍ ഓള്‍റൗണ്ടറും മുന്‍ താരവുമായ ഹാര്‍ദിക് പാണ്ഡ്യയെ തിരികെ കിട്ടിയപ്പോള്‍ നായകസ്ഥാനത്തു നിന്നും തന്നെ 'നൈസായി' ഒഴിവാക്കിയ മുംബൈ ടീം മാനേജ്‌മെന്റിനു രോഹിത് മറുപടി കൊടുക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

തന്നോടു ചെയ്ത കൊടുംചതിക്കു സീസണിനു മുമ്പ് മുംബൈ വിട്ട് മറ്റൊരു ടീമിലേക്കു മാറുകയെന്നതാണ് രോഹിത്തിനു മുന്നിലുള്ള ഏറ്റവും നല്ല വഴി. പക്ഷെ സീസണ്‍ ആരംഭിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം ശേഷിക്കെ ഇതു സാധ്യമാണോ? രോഹിത്തിനു ടീം വിടാന്‍ വഴിയുണ്ടോ? ഇതേക്കുറിച്ചു നമുക്കു പരിശോധിക്കാം.

ROHIT SHARMA

പുതിയ സംഭവ വികാസങ്ങളോടെ മുംബൈയും രോഹിത്തും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലാണ് സംഭവിച്ചിരിക്കുന്നത്. ഇനി അതു പഴയതു പോലെയാക്കുകയെന്നതു അസാധ്യവുമായി മാറിയിരിക്കുകയാണ്. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും തന്നെ നീക്കിയതില്‍ രോഹിത്തിനു വലിയ നിരാശയും അതൃപ്തിയുമാണുള്ളത്.

ഇതു ശരിവയ്ക്കുന്ന പല സംഭവങ്ങളും പിന്നീട് പുറത്തു വരികയും ചെയ്തിരുന്നു. രോഹിത്തിന്റെ ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം കുറയ്ക്കാനും ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സഹായിക്കുന്നതിനും വേണ്ടിയാണ് അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും മാറ്റിയതെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ മുംബൈ കോച്ച് മാര്‍ക്ക് ബൗച്ചര്‍ വെളിപ്പെടുത്തിയത്.

ഈ വീഡിയോക്കു താഴെ രോഹിത്തിന്റെ ഭാര്യ റിതിക സജ്‌ദേ തുറന്നടിക്കുകയും ചെയ്തിരുന്നു. പല കാര്യങ്ങളും അസത്യമാണെന്നായിരുന്നു റിതിക കുറിച്ചത്. ഇതു പിന്നീട് വലിയ വിവാദമായി മാറിയതോടെ അഭിമുഖത്തിന്റെ വീഡിയോയും നീക്കം ചെയ്യപ്പെടുകയായിരുന്നു. അതിനു ശേഷം മുംബൈയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് രോഹിത്തും രംഗത്തു വന്നിരുന്നു. എല്ലായ്‌പ്പോഴും എന്റെ ഭാഗത്തെന്നായിരുന്നു ഭാര്യ റിതികയോടൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയതു മുതല്‍ വലിയ ആരാധകരോഷത്തിനും മുംബൈ പാത്രമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിനു ഫോളോവേഴ്‌സിനെയാണ് ഫ്രാഞ്ചൈസിക്കു നഷ്ടമായത്. ഇപ്പോഴും മുംബൈ ടീമിനും ഹാര്‍ദിക്കിനുമെതിരേ സോഷ്യല്‍ മീഡിയയില്‍ ആക്രമണം ശക്തമാണ്.

വരാനിരിക്കുന്ന സീസണിനു മുമ്പോ, അടുത്ത സീസണിനു ശേഷമോ രോഹിത് മുംബൈ വിടണമെന്നാണ് ആരാധകര്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സുള്‍പ്പെടെയുള്ള ചില ഫ്രാഞ്ചൈസികള്‍ നേരത്തേ രോഹിത്തിനെ ടീമിലെത്തിക്കാന്‍ താല്‍പര്യം കാണിച്ചതായി അഭ്യൂഹങ്ങളും വന്നിരുന്നു.

യഥാര്‍ഥത്തില്‍ അടുത്ത സീസണിനു മുമ്പ് രോഹിത്തിനു മുംബൈയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോയെന്നു ചോദിച്ചാല്‍ അതു അസാധ്യമല്ലെങ്കിലും കടുപ്പമാണെന്നതാണ് ഉത്തരം. ഡിസംബറില്‍ താരലേലം അവസാനിച്ചതിനു പിന്നാലെ ഫ്രാഞ്ചൈസികള്‍ക്കു കളിക്കാരെ വാങ്ങാനും വില്‍ക്കാനുമുള്ള ട്രേഡ് വിന്‍ഡോ വീണ്ടും തുറന്നിരുന്നു. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന്റെ ഒരു മാസം മുമ്പ് വരെ ഇതു തുറന്നിരിക്കുകയും ചെയ്യും.

ROHIT HARDIK

പുറത്തു വരുന്ന സൂചനകള്‍ പ്രകാരം മാര്‍ച്ച് 22നാണ് ഐപിഎല്‍ ആരംഭിക്കുകയെങ്കില്‍ ഈ മസം 22 വരെ ടീമുകള്‍ക്കു കളിക്കാരെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. രോഹിത്തിനെ മുംബൈയില്‍ നിന്നും ഈ ട്രേഡ് വിന്‍ഡോയില്‍ മറ്റൊരു ഫ്രാഞ്ചൈസിക്കു വാങ്ങാന്‍ സാധിക്കും. പക്ഷെ അതിനുള്ള സാമ്പത്തിക ശേഷി അവര്‍ക്കുണ്ടാവണം. നിലവില്‍ രോഹിത്തിന്റെ മുംബൈയിലെ പ്രതിവര്‍ഷ ശമ്പളം 16 കോടി രൂപയാണ്.

ഇത്രയും വലിയ തുക പഴ്‌സിലുണ്ടെങ്കില്‍ മാത്രമേ ഒരു ടീമിനു രോഹിത്തിനെ റാഞ്ചാന്‍ സാധിക്കുകയുള്ളൂ. താരലേലം കഴിഞ്ഞ സാഹചര്യത്തില്‍ ഇത്രയും തുക ഒരു ഫ്രാഞ്ചൈസിയുടെയും പക്കല്‍ ഇല്ല. എന്നാല്‍ നിലവില്‍ ടീമിന്റെ ഭാഗമായ ചിലരെ ഒഴിവാക്കി ഇത്രയും കോടികള്‍ സമാഹരിക്കാന്‍ ഒരു ഫ്രാഞ്ചൈസിക്കു സാധിച്ചേക്കും. പക്ഷെ അതു ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

അതുകൊണ്ടു തന്നെ താല്‍പ്പര്യമില്ലെങ്കിലും മുംബൈയ്ക്കായി അടുത്ത സീസണില്‍ കൂടി കളിക്കുകയെന്നതാണ് ഇപ്പോള്‍ രോഹിത്തിനു മുന്നിലുള്ള ഏറ്റവും നല്ല മാര്‍ഗം. സീസണിനു ശേഷം തനിക്കു ടീം വിടാന്‍ ആഗ്രഹമുണ്ടെന്നു ഫ്രാഞ്ചൈസിയെ അറിയിച്ച് അദ്ദേഹത്തിനു പടിയിറങ്ങാം. അതിനു ശേഷം അടുത്ത ലേലത്തിനു മുമ്പോ, ലേലത്തിലോ മറ്റേതെങ്കിലും ഫ്രാഞ്ചൈസിയിലേക്കു ചേക്കേറുകയും ചെയ്യാം.

Story first published: Monday, February 12, 2024, 13:29 [IST]
Other articles published on Feb 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+