Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 23 ബോളില്‍ 33, വീഴുന്നു, ബാറ്റ് വലിച്ചെറിയുന്നു! റിഷഭ് ദുരന്തം, ലോകകപ്പില്‍ കളിക്കരുത്

ഡല്‍ഹി: ലഖ്‌ന സൂപ്പര്‍ ജയന്റ്‌സുമായുള്ള ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ സ്ലോ ബാറ്റിങിലൂടെ ക്രിക്കറ്റ് പ്രേമികളുടെ പഴി കേട്ടിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്ത്. ബാറ്റിങിനു വളരെ അനുയോജ്യമായ വിക്കറ്റില്‍ ടെസ്റ്റ് ശൈലിയിലുള്ള വിരസമായ ഇന്നിങ്‌സാണ് താരം കാഴ്ചവച്ചത്. നാലാം നമ്പറില്‍ ഇറങ്ങിയ റിഷഭ് 23 ബോളില്‍ 33 റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. ഒരു സിക്‌സര്‍ പോലും അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഇല്ല. അഞ്ചു ഫോറുകളാണ് റിഷഭ് അടിച്ചത്.

ഒമ്പതാം ഓവറില്‍ ഡിസി ഒരു വിക്കറ്റിനു 94 റണ്‍സെന്ന ശക്തമായ സ്‌കോറില്‍ നില്‍ക്കെയാണ് റിഷഭ് ക്രീസിലെത്തിയത്. അതുവരെ വളരെ വേഗത്തില്‍ സ്‌കോര്‍ ചെയ്തു കൊണ്ടിരുന്ന ഡിസിയുടെ സ്‌കോറിങ് ഇതോടെ മന്ദഗതിയിലാവുകയും ചെയ്തു. ഒട്ടും ഒഴുക്കോടെയുള്ളതായിരുന്നില്ല റിഷഭിന്റെ ഇന്നിങ്‌സ്.

RISHABH PANT

ബോള്‍ ശരിയായി ടൈം ചെയ്യാന്‍ താരം വിഷമിച്ചു കൊണ്ടിരുന്നു. ഷോട്ട് കളിക്കുമ്പോള്‍ ശരീരം ശരിയായി ബാലന്‍സ് ചെയ്യാന്‍ പോലും റിഷഭിനായില്ല. ഷോട്ടിനു ശ്രമിക്കവെ രണ്ടു തവണയാണ് താരം നിയന്ത്രണം വിട്ട് താഴെ വീണത്. കൂടാതെ ഷോട്ടിനായി ആഞ്ഞുവീശിയപ്പോള്‍ മൂന്നു തവണ ബാറ്റ് റിഷഭിന്റെ കൈകളില്‍ നിന്നും വഴുതി തെറിക്കുകയും ചെയ്തു.

നാലാമത്തെ ബോളില്‍ ആദ്യ ഫോറടിച്ച ശേഷം പിന്നീട് ഏറെ കഴിഞ്ഞാണ് റിഷഭ് അടുത്ത ഫോറടിച്ചത്. അഗ്രസീവ് ബാറ്റിങിലൂടെ എല്‍എസ്ജിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ അദ്ദേഹത്തിനായില്ലെന്നു കാണാം. 11, 12 ഓവറുകളില്‍ ഒരു ഫോറോ, സിക്‌സറോ പോലും ഡിസിയുടെ ഇന്നിങ്‌സില്‍ കണ്ടില്ല. ആദ്യത്തെ 12 ബോളില്‍ വെറും 15 റണ്‍സ് മാത്രമേ റിഷഭിന്റെ അക്കൗണ്ടിലുണ്ടായിരുന്നുള്ളൂ. ക്രുനാല്‍ പാണ്ഡ്യയെറിഞ്ഞ 14ാം ഓവറില്‍ അദ്ദേഹം തുടരെ രണ്ടു ഫോറുകളടിച്ചങ്കിലും മൊഹ്‌സിന്‍ ഖാന്റെ അടുത്ത ഓവറില്‍ ടീമിനു ലഭിച്ചത് വെറും നാലു റണ്‍സ് മാത്രം.

കാണികളുടെ ക്ഷമ പരീക്ഷിച്ചു തന്നെ മുന്നോട്ടു പോയ റിഷഭ് ഒടുവില്‍ 17ാം ഓവറില്‍ വീഴുകയും ചെയ്തു. പേസര്‍ നവീനുല്‍ ഹഖാണ് ഡിസി ക്യാപ്റ്റനെ പുറത്താക്കിയത്. ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു ഇത്. ഓഫ്സ്റ്റംപിനു പുറത്ത് ഒരു സ്ലോ ഫുള്‍ ടോസാണ് നവീന്‍ എറിഞ്ഞത്. ബോട്ടം ഹാന്റ് കൊണ്ട് റിഷഭ് ഒരു ലൂസ് ഷോട്ടാണ് കളിച്ചത്. പ്രതീക്ഷിച്ചതു പോലെ ഇതു കണക്ടായതുമില്ല. ദീപക് ഹൂഡയ്ക്കു റിഷഭ് സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു.

ഡിസിക്കു വേണ്ടി അവസാനമായി കളിച്ച നാലു മല്‍സരങ്ങളിലും റിഷഭ് ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. 26 ശരാശരിയില്‍ 132 സ്‌ട്രൈക്ക് റേറ്റില്‍ 104 റണ്‍സ് മാത്രമാണ് നാലിന്നിങ്‌സുകളില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഒരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ പോലും ഇതിലുള്‍പ്പെടുന്നില്ല.

RISHABH PANT

മുംബൈ ഇന്ത്യന്‍സിനെതിരേ 19 ബോളില്‍ 29, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 20 ബോളില്‍ 27, രാജസ്ഥാന്‍ റോയല്‍സിനെതിരേ 13 ബോളില്‍ 15 എന്നിങ്ങനെയാണ് റിഷഭിന്റെ സ്‌കോറുകള്‍. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ എല്‍എസ്ജിക്കെതിരേയും താരം ദുരന്തമായത്.

സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് പ്രേമികളുടെ ഭാഗത്തു നിന്നും വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് റിഷഭിനു നേരെ ഉയരുന്നത്. ഡല്‍ഹിയിലെ ഫ്‌ളാറ്റ് ട്രാക്കില്‍ പോലും റിഷഭ് പന്തിനു സ്‌കോര്‍ ചെയ്യാന്‍ കഴിയുന്നില്ല. എത്ര വിരസമായ രീതിയിലാണ് ഈ കളിയില്‍ അദ്ദേഹം ബാറ്റ് വീശിയയത്. ഈ പ്രകടനം കാണുമ്പോള്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിഷഭ് സ്ഥാനം അര്‍ഹിച്ചിരുന്നോയെന്ന കാര്യം സംശയമാണെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

ടി20 ലോകകപ്പില്‍ ഒരു കാരണവശാലും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ റിഷഭ് പന്തിനെ കളിപ്പിക്കരുത്. ഈ തരത്തിലുള്ള സ്ലോ ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചാല്‍ ഇന്ത്യക്കു അതിനു വലിയ വില തന്നെ നല്‍കേണ്ടി വരും. ലോകകപ്പില്‍ സഞ്ജു സാംസണ്‍ ആവണം ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. ടീമില്‍ താന്‍ സ്ഥാനമര്‍ഹിക്കുന്നില്ലെന്നു റിഷഭ് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും ആരാധകര്‍ പറയുന്നു.

Story first published: Tuesday, May 14, 2024, 22:15 [IST]
Other articles published on May 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+