Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ആര്‍സിബിക്കു എങ്ങനെ കപ്പടിക്കാം? കെകെആര്‍, ആര്‍ആര്‍ ടീമിനെ കണ്ടു പഠിക്കാന്‍ കൈഫ്

പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ കളിച്ചിട്ടും ഇതുവരെ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമുകളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ഫൈനല്‍ വരെയെത്തിയെങ്കിലും കപ്പിനരികെ അവര്‍ക്കു പിഴയ്ക്കുകയായിരുന്നു. ഈ സീസണിലാവട്ടെ ആര്‍സിബിയുടെ പ്ലേഓഫ് സാധ്യതകള്‍ തുലാസിലുമാണ്. കന്നി ഐപിഎല്‍ ട്രോഫിയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കണമെങ്കില്‍ റോയല്‍സ് എന്താണ് ചെയ്യേണ്ടതെന്നു ഉപദേശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്.

വലിയ താരനിര എല്ലാ കാലത്തും ആര്‍സിബിക്കുണ്ടായിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, ജാക്വസ് കാലിസ്, ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയ ഇതിഹാസങ്ങളെല്ലാം നേരത്തേ അവര്‍ക്കായി കളിച്ചു കഴിഞ്ഞു. ഇത്തവണ വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, ഫാഫ് ഡുപ്ലെസി തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അവരുടെ ടീമിന്റെ ഭാഗമാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് ആര്‍സിബി ടീമില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഭാവിയില്‍ വരുത്തേണ്ടതെന്നു കൈഫ് ചൂണ്ടിക്കാണിച്ചത്.

rcb

ആര്‍സിബി വളരെ മോശമായിട്ടാണ് ഈ ഐപിഎല്‍ സീസണില്‍ തുടങ്ങിയതെന്നു അദ്ദേഹം പറയുന്നു. ആര്‍സിബി വളരെ മോശമായിട്ടാണ് തുടക്കത്തില്‍ കളിച്ചത്. അതുകൊണ്ടു തന്നെയാണ് തുടര്‍ച്ചയായി ആറു മല്‍സരങ്ങളില്‍ അവര്‍ തോല്‍ക്കുകയും ചെയ്തത്. അതായത് ടൂര്‍ണമെന്റില്‍ ഒരു മാസത്തോളം ഒരു ജയം പോലും അവര്‍ നേടിയിട്ടില്ലെന്നു ചുരുക്കം. അതുകൊണ്ടാണ് പോയിന്റ് പട്ടികയില്‍ ആര്‍സിബി പിന്നിലായിപ്പോയത്. ഇപ്പോള്‍ നടത്തിയ ഈ തിരിച്ചുവരവിനെ അഭിനന്ദിച്ചേ തീരൂ. പക്ഷെ അവര്‍ പ്ലേഓഫിലെത്താനുള്ള സാധ്യത വളരെ കുറവാണെന്നും കൈഫ് വ്യക്തമാക്കി.

ഇന്ത്യന്‍ താരങ്ങളെ ആര്‍സിബി വളര്‍ത്തിയെടുക്കുകയും പിന്തുണയ്ക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത വര്‍ഷത്തേക്കു ആര്‍സിബിക്കുള്ള പാഠമാണിത്. നിങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ പിന്തുണച്ചേ തീരൂ. ഇന്ത്യന്‍ കളിക്കാരില്‍ നിക്ഷേപിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇപ്പോള്‍ തലപ്പത്തു നില്‍ക്കുന്നു. രാജസ്ഥാന്‍ റോയല്‍സും അങ്ങനെ തന്നെയാണെന്നും കൈഫ് നിരീക്ഷിച്ചു.

ആര്‍സിബി തീര്‍ച്ചയായും അടുത്ത സീസണില്‍ ഇന്ത്യന്‍ താരങ്ങളെ ടീമിലെത്തിക്കണം. സ്‌കൗട്ടിങ് നടത്തി അവരെ കണ്ടെത്തുകയും പിന്തുണയ്ക്കുകയും വേണം. ഇന്ത്യന്‍ താരങ്ങളില്‍ ആര്‍സിബി നിക്ഷേപിക്കണം. ടീമിനു കിരീടം നേടിത്തരുന്നത് അവരായിരിക്കും. കെകെആര്‍ അതു ചെയ്തു, റോയല്‍സും അതു ചെയ്തു.

kohli patidar

യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍, സഞ്ജു സാംസണ്‍ എന്നിവരെ ഉദാഹരണമാക്കിയെടുക്കാം. ആര്‍ആര്‍ ഇവരില്‍ ഒരുപാട് നിക്ഷേപിച്ചു, ഇപ്പോള്‍ അതിന്റെ ഫലമാണ് ടീമിനു ലഭിച്ചുകൊണ്ടിരിത്തുന്നത്. അതുകൊണ്ടു തന്നെ ആര്‍സിബി ഇന്ത്യന്‍ താരങ്ങളെ തിരിച്ചറിയുകയും പിന്തുണയ്ക്കുകയും വേണമെന്നും കൈഫ് ആവശ്യപ്പെട്ടു.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനു വിദേശ താരങ്ങളോടു പ്രത്യേക താല്‍പ്പര്യമുണ്ട്. ഗ്ലെന്‍ മാക്‌സ്വെല്ലിനെ പോലെയുള്ള സ്റ്റാറുകളില്ലാതെ എങ്ങനെ മല്‍സരം വിജയിക്കാമെന്നു ആര്‍സിബി ഇപ്പോള്‍ പഠിച്ചുകഴിഞ്ഞു. ഇതു തീര്‍ച്ചയായും അവര്‍ക്കു വലിയൊരു പാഠമായിരിക്കണമെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

ഈ സീസണില്‍ ആര്‍സിബിയുടെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നായി മാക്‌സ്വെല്‍ മാറിക്കഴിഞ്ഞു. വെറും എട്ടു മല്‍സരങ്ങളിലായി ഏഴു ഇന്നിങ്‌സുകളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 5.14 എന്ന ദയനീയ ശരാശരിയില്‍ വെറും 36 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ. മൂന്നു മല്‍സരങ്ങളില്‍ മാക്‌സ്വെല്‍ ഡെക്കാവുകയും ചെയ്ചു.

Story first published: Thursday, May 16, 2024, 14:21 [IST]
Other articles published on May 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+