Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഡിസി ജയിച്ചപ്പോള്‍ റോയല്‍സ് എങ്ങനെ പ്ലേഓഫില്‍? ഇതാണ് കാരണം! ആരാവും എതിരാളി

ഡല്‍ഹി: പഞ്ചാബ് കിങ്‌സുമായുള്ള മല്‍സരത്തില്‍ കളിക്കാനിറങ്ങും മുമ്പ് തന്നെ ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു ടിക്കറ്റെടുത്തിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ശേഷിച്ച രണ്ടു കളികളില്‍ ഒന്നില്‍ ജയിച്ചാല്‍ പ്ലേഓഫില്‍ കടക്കാമെന്നതായിരുന്നു നേരത്തേ റോയല്‍സിന്റെ മുന്നിലുള്ള വഴി. എന്നാല്‍ ഇപ്പോള്‍ അതിനു മുമ്പ് തന്നെ എങ്ങനെ അതു സംഭവിച്ചുവെന്ന ആശ്ചര്യത്തിലാണ് ആരാധകര്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വിജയമാണ് റോയല്‍സിനു തുണയായതെന്നു കാണാം. ഈ മല്‍സരത്തില്‍ ലഖ്‌നൗ ആണ് ജയിച്ചിരുന്നെങ്കില്‍ റോയല്‍സിന്റെ പ്ലേഓഫ് പ്രവേശനം ഇനിയും നീളുമായിരുന്നു. എന്നാല്‍ റിഷഭ് പന്തിന്റെ സഹായം രണ്ടു മല്‍സരം ബാക്കിനില്‍ക്കെ റോയല്‍സിനെ പ്ലേഓഫിലേക്കു നയിക്കുകയായിരുന്നു.

ROYALS

പ്ലേഓഫില്‍ ഇനി റോയല്‍സിന്റെ എതിരാളികള്‍ ആരാവുമെന്നതാണ് ചോദ്യം. കെകെആര്‍ ഇതിനകം ക്വാളിഫയര്‍ വണ്ണിലേക്കു യോഗ്യത നേടിക്കഴിഞ്ഞു. ശേഷച്ച രണ്ടു കളിയില്‍ ഒന്നില്‍ നല്ല മാര്‍ജിനില്‍ ജയിച്ചാല്‍ റോയല്‍സിനു ക്വാളിഫയര്‍ വണ്ണിലേക്കു ടിക്കറ്റ് കിട്ടും. അങ്ങനെ വന്നാല്‍ കെകെആറും റോയല്‍സും തമ്മിലായിരിക്കും ആദ്യ പ്ലേഓഫ്.

റോയല്‍സിനു ഇപ്പോള്‍ 16 പോയിന്റാണുള്ളത്. അവരുടെ ഈയൊരു പോയിന്റിലേക്കു എത്താന്‍ സാധിക്കുന്ന ടീമുകള്‍ നേരത്തേ മൂന്നു പേരുണ്ടായിരുന്നു. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ എന്നിവരായിരുന്നു ഇത്. പക്ഷെ ഡിസിയോടു പരാജയപ്പെട്ടതോടെ എല്‍എസ്ജിക്കു ഇതു അസാധ്യമായി മാറി. കാരണം അവര്‍ക്കു 12 പോയിന്റേയുള്ളൂ. അവസാന മല്‍സരം ജയിച്ചാലും 14 പോയി്ന്റ മാത്രമേ ആവുകയുള്ളൂ.

ലഖ്‌നൗ 16 പോയിന്റില്‍ എത്തില്ലെന്നു ഉറപ്പായതാണ് റോയല്‍സിനു പ്ലേഓഫ് യോഗ്യത നേടിക്കൊടുത്തത്. ഇനി 16 എന്ന സംഖ്യയിലേക്കു എത്താവുന്ന ടീമുകള്‍ സിഎസ്‌കെ, എസ്ആര്‍എച്ച് എന്നിവര്‍ മാത്രമാണ്. രണ്ടു ടീമുകള്‍ക്കും ഇപ്പോള്‍ 14 പോയിന്റ് വീതമാണുള്ളത്. സിഎസ്‌കെയ്ക്കു ഒരു മല്‍സരമാണ് ബാക്കിയുള്ളതെങ്കില്‍ ഹൈദരാബാദിനു രണ്ടു കളികളുണ്ട്.

12 മല്‍സരങ്ങളില്‍ നിന്നും എട്ടു ജയവും നാലു തോല്‍വിയുമടക്കമാണ് 16 പോയിന്റുമായി റോയല്‍സ് രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. 19 പോയിന്റുമായി തലപ്പത്തുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നേരത്തേ തന്നെ പ്ലേഓഫില്‍ കടന്നിരുന്നു. അവര്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ സഞ്ജുവിന്റെ പിങ്ക് ആര്‍മിയും പ്ലേഓഫ് ടിക്കറ്റ് കൈക്കലാക്കിയത്.

പോയിന്റ് പട്ടികയില്‍ മൂന്നും നാലു സ്ഥാനങ്ങളില്‍ 14 പോയിന്റ് വീതമുള്ള സിഎസ്‌കെയും എസ്ആര്‍എച്ചുമാണ്. അടുത്ത മല്‍സരം ജയിച്ചാല്‍ 16 പോയിന്റ് വീതം നേടി രണ്ടു ടീമുകളും പ്ലേഓഫിലെത്തും. ഇതോടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ഡിസി, ലഖ്‌നൗ ടീമുകള്‍ പുറത്താവുകയും ചെയ്യും.

sanju samson

അതേസമയം, സ്വന്തം തട്ടത്തില്‍ കെഎല്‍ രാഹുലിന്റെ എല്‍എസ്ജിക്കെതിരേ 19 റണ്‍സിന്റെ വിജയമാണ് ഡിസി കൈക്കലാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഡിസി നാലു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. അഭിഷേക് പൊറേല്‍ (68), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (57*) എന്നിവരാണ് ഡിസി ബാറ്റിങ് നിരയില്‍ മിന്നിച്ചത്.

പൊറേല്‍ 33 ബോളില്‍ അഞ്ചു ഫോറും നാലു സിക്‌സറുമടിച്ചപ്പോള്‍ സ്റ്റബ്‌സ് 25 ബോളില്‍ നാലു സിക്‌സറും മൂന്നു ഫോറുകളും പറത്തി. ഷെയ് ഹോപ്പ് (38), റിഷഭ് (33) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.

മറുപടിയില്‍ ലഖ്‌നൗ ടീമിനു ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. നിക്കോളാസ് പൂരന്‍ (61), അര്‍ഷദ് ഖാന്‍ (58*) എന്നിവരുടെ ഫിഫ്റ്റികള്‍ മാറ്റിനിര്‍ത്തിയാല്‍ എല്‍എസ്ജി ബാറ്റിങ് നിര സമ്പൂര്‍ണ പരാജയമായി മാറി. 27 ബോളില്‍ ആറു ഫോറും നാലു സിക്‌സറുമടക്കമാണ് പൂരന്‍ 61 റണ്‍സ് വാരിക്കൂട്ടിയത്. അര്‍ഷദ് 33 ബോളില്‍ അഞ്ചു സിക്‌സറും മൂന്നു ഫോറുകളും പായിച്ചു. മൂന്നു വിക്കറ്റുകള്‍ പിഴുത ഇഷാന്ത് ശര്‍മയാണ് എല്‍എസ്ജിയെ തകര്‍ത്തത്.

Story first published: Tuesday, May 14, 2024, 23:50 [IST]
Other articles published on May 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+