For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: തോല്‍വിക്കു ബ്രേക്കിടാം, റോയല്‍സിനു ജയിച്ചേ തീരൂ; ടീമില്‍ എന്തു മാറ്റം വരുത്തണം? നോക്കാം

ഐപിഎല്ലിലെ പ്ലേഓഫ് പോരാട്ടങ്ങള്‍ അടുത്തെത്തി നില്‍ക്കവെ രാജസ്ഥാന്‍ റോയല്‍സിന്റെ ദയനീയ പ്രകടനം ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇതേ ഫോം തുടര്‍ന്നാല്‍ സഞ്ജു സാംസണിന്റെ പിങ്ക് ആര്‍മി പ്ലേഓഫില്‍ ജയിക്കുമോയെന്ന കാര്യം സംശയമാണ്. നേരത്തേ കിരീട ഫേവറിറ്റുകളില്‍ ഏറ്റവു മുന്നിലുണ്ടായിരുന്ന ടീമുകളിലൊന്നാണ് റോയല്‍സ്. എന്നാല്‍ ഇപ്പോള്‍ അവരുടെ ഫൈനല്‍ പ്രവേശനം പോലും സംശയത്തിലാണ്. തുടര്‍ച്ചയായി നാലു മല്‍സരങ്ങളിലാണ് റോയല്‍സ് പരാജയമേറ്റു വാങ്ങിയത്.

കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനോടു അവര്‍ തോറ്റത് അഞ്ചു വിക്കറ്റിനായിരുന്നു. നേരത്തേ തന്നേ പ്ലേഓഫ് ഉറപ്പിച്ചതിനാല്‍ ഈ പരാജയങ്ങള്‍ റോയല്‍സിനു അത്ര ക്ഷീണമാവില്ല. എങ്കിലും പ്ലേഓഫിനു മുമ്പ് അവര്‍ വിജയവഴിയില്‍ തിരിച്ചെത്തേണ്ടത് അനിവാര്യമാണ്. എങ്കില്‍ മാത്രമേ പ്ലേഓഫില്‍ ആത്മവിശ്വാസത്തോടെയിറങ്ങാന്‍ റോയല്‍സിനു സാധിക്കുകയുള്ളു. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയാണ് ഞായറാഴ്ച അവരുടെ അവസാനത്തെ മല്‍സരം.

ROYALS

നിലവിലെ ടീം കോമ്പിനേഷന്‍ ക്ലിക്കാവാത്ത സാഹചര്യത്തില്‍ റോയല്‍സ് അടുത്ത കളിയില്‍ തീര്‍ച്ചയായും ഇലവനില്‍ മാറ്റം വരുത്തണം. കെകെആറിനെതിരേ റോയല്‍സിനു പരീക്ഷിക്കാവുന്ന ഏറ്റവും സന്തുലിതമായ ടീം കോമ്പിനേഷന്‍ ഏതാണെന്നു നമുക്കു പരിശോധിക്കാം. ടീം വിട്ട ജോസ് ബട്‌ലര്‍ക്കു പകരം ഇംഗ്ലണ്ടിന്റെ തന്നെ ടോം കോഹ്ലര്‍ കാഡ്‌മോറിനെയാണ് കഴിഞ്ഞ കളിയില്‍ റോയല്‍സ് ഓപ്പണിങില്‍ പരീക്ഷിച്ചത്. പക്ഷെ താരം നിരാശപ്പെടുത്തി. 23 ബോളില്‍ 18 റണ്‍സുമായി കാഡ്‌മോര്‍ പുറത്താവുകയായിരുന്നു.

കാഡ്‌മോറിനു പകരം ധ്രുവ് ജുറേലിനെ റോയല്‍സ് ഓപ്പണിങിലേക്കു കൊണ്ടുവരണം. അഗ്രസീവായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന താരമാണ് ജുറേല്‍. യുപി20 ലീഗില്‍ അദ്ദേഹം നേരത്തേ ഓപ്പണാറായി ഇറങ്ങി തിളങ്ങുകയും ചെയ്തിട്ടുണ്ട്. യശസ്വി ജയ്‌സ്വാളിനോടൊപ്പം ഇനിയുള്ള മല്‍സരങ്ങളില്‍ ജുറേല്‍ ഓപ്പണ്‍ ചെയ്യുന്നതായിരിക്കും നല്ലത്.

ഇതോടെ കാഡ്‌മോറിനെ ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്യാം. ബാറ്റിങ് ലൈനപ്പില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ മാറ്റങ്ങളൊന്നും വരുത്തേണ്ട ആവശ്യം ഇപ്പോഴില്ല. നായകന്‍ സഞ്ജു മൂന്നാം നമ്പറില്‍ തന്നെ തുടരുമ്പോള്‍ റിയാന്‍ പരാഗ് നാലാമനായും ബാറ്റ് ചെയ്യണം. സീസണില്‍ റോയല്‍ലിന്റെ രണ്ടു പ്രധാന റണ്‍വേട്ടക്കാരാണ് ഇരുവരും. 500 പ്ലസ് റണ്‍സ് രണ്ടു പേരും നേടിക്കഴിഞ്ഞു.

അഞ്ചാം നമ്പറില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറിനെ റോയല്‍സ് ഇനിയെങ്കിലും തിരിച്ചുവിളിക്കണം. കഴിഞ്ഞ കുറച്ചു മല്‍സരങ്ങളിലായി അദ്ദേഹം പുറത്തിരിക്കുകയാണ്. മുന്‍ സീസണുകളില്‍ റോയല്‍സിനായി പല മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്തിയിട്ടുള്ള ബാറ്ററാണ് ഹെറ്റ്‌മെയര്‍. അതുകൊണ്ടു തന്നെ റോയല്‍സിനു ഒരിക്കലും മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത താരം തന്നെയാണ് അദ്ദേഹം.

royals

ഹെറ്റ്‌മെയര്‍ക്കു ശേഷം ആറാം നമ്പറില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ തന്നെ മറ്റൊരു വെടിക്കെട്ട് ബാറ്ററായ റോവ്‌മെന്‍ പവെലിനെ റോയല്‍സ് ഇറക്കാം. ഫിനിഷിങ് ദൗത്യം നന്നായി നിര്‍വഹിക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. പവെലിനു ശേഷം വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനായിരിക്കും കളിക്കുക. വിക്കറ്റുകളെടുക്കുന്നതിനൊപ്പം ബാറ്റിങിലും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനു സാധിക്കും.

അശ്വിനു ശേഷം മറ്റൊരു സ്പിന്നറായ യുസ്വേന്ദ്ര ചഹലായിരിക്കും കളിക്കുക. തുടര്‍ന്നു പേസര്‍മാരുടെ ഊഴമായിരിക്കും. ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനൊപ്പം ആവേശ് ഖാന്‍, സന്ദീപ് ശര്‍മ എന്നിവരായിരിക്കും പേസ് നിരയിലുണ്ടാവുക.

റോയല്‍സിന്റെ ഏറ്റവും മികച്ച ഇലവന്‍

യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്‌മെന്‍ പവെല്‍, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ.

ഇംപാക്ട് പ്ലെയര്‍- നാന്ദ്രെ ബര്‍ഗര്‍, കേശവ് മഹാരാജ്, ശുഭം ദുബെ.

Story first published: Thursday, May 16, 2024, 15:49 [IST]
Other articles published on May 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+