Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 74 റണ്ണിനിടെ 6 വിക്കറ്റ്! കിടു ക്യാപ്റ്റന്‍, റോയല്‍സിനെ തീര്‍ത്ത കമ്മിന്‍സിന്‍റെ തന്ത്രം

ചെന്നൈ: ഓസ്‌ട്രേലിയയെ ലോകകപ്പിലേക്കും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടത്തിലേക്കുമെല്ലാം നയിച്ച പാറ്റ് കമ്മിന്‍സ് ഐപിഎല്ലിലും കന്നിക്കിരീടമെന്ന നേട്ടത്തിനു കൈയെത്തുംദൂരത്ത് എത്തിയിരിക്കുകയാണ്. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ 36 റണ്‍സിനു തകര്‍ത്തെറിഞ്ഞാണ് അദ്ദേഹം നയിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫൈനലിലേക്കു ടിക്കറ്റെുത്തത്. ഞായറാഴ്‌ത്തെ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ഹൈദരാബാദിന്റെ എതിരാളികള്‍. നേരത്തേ നടന്ന ആദ്യ ക്വാളിഫയറിന്റെ റീപ്ലേ കൂടിയാണിത്.

റോയല്‍സിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിപ്പിച്ചത് കമ്മിന്‍സിന്റെ ഗംഭീര ക്യാപ്റ്റന്‍സിയാണെന്നു കാണാം. ചെപ്പോക്കിലെ പിച്ചില്‍ റോയല്‍സിനായി പന്തെറിയാന്‍ ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നീ ലോകോത്തര സ്പിന്നര്‍മാരുണ്ടായിരുന്നു. പക്ഷെ ദുര്‍ബലമായ സ്പിന്‍ നിരയായിരുന്നിട്ടും അവരെ വച്ച് റോയല്‍സിനെ എറിഞ്ഞിടാന്‍ കമ്മിന്‍സിനു സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. അദ്ദേഹത്തിന്റെ സര്‍പ്രൈസ് ബൗളിങ് ചേഞ്ചുകളില്‍ റോയല്‍സിന്റെ കണക്കുകൂട്ടല്‍ പാടെ പിഴയ്ക്കുകയായിരുന്നു.

CUMMINS- KLAASEN

കമ്മിന്‍സിന്റെ ആദ്യത്തെ മാസ്റ്റര്‍ സ്‌ട്രോക്കെന്നു വിശേഷിപ്പിക്കാവുന്നത് ഇംപാക്ട് പ്ലെയറായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ ഷഹബാസ് അഹമ്മദിനെ ഇറക്കിയെന്നതാണ്. കളിയിലെ ടേണിങ് പോയിന്റും ഇതു തന്നെയാണ്. ബാറ്റിങില്‍ 18 റണ്‍സ് മാത്രമെടുത്ത് പുറത്തായെങ്കിലും ബൗളിങില്‍ ഷഹബാസ് ടീമിന്റെ തുറുപ്പുചീട്ടായി മാറി. നാലോവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. യശസ്വി ജയ്‌സ്വാള്‍ (42), റിയാന്‍ പരാഗ് (6), ആര്‍ അശ്വിന്‍ (0) എന്നിവരായിരുന്നു ഷഹബാസിന്റെ ഇരകള്‍. പ്ലെയര്‍ ഓഫ് ദി മാച്ചും അദ്ദേഹം തന്നെയാണ്.

176 റണ്‍സ് ചേസ് ചെയ്യവെ മോശമല്ലാത്ത തുടക്കമാണ് റോയല്‍സിനു ലഭിച്ചത്. 42 ബോളില്‍ അവര്‍ ഒരു വിക്കറ്റിനു 56 റണ്‍സെടുത്തിരുന്നു. ആദ്യത്തെ ഏഴോവറില്‍ പേസര്‍മാരെ മാത്രമാണ് കമ്മിന്‍സ് പരീക്ഷിച്ചത്. തുടര്‍ന്നാണ് എട്ടാം ഓവറില്‍ ഷഹബാസിനെ കമ്മിന്‍സ് കൊണ്ടുവന്നത്. രണ്ടാമത്തെ ബോളില്‍ ജയ്‌സ്വാള്‍ സിക്‌സര്‍ പായിച്ചെങ്കിലും അഞ്ചാമത്തെ ബോളില്‍ ഷഹബാസ് വിക്കറ്റും പിഴുതു. തുടര്‍ന്നങ്ങോട്ടു ക്യാപ്റ്റന്‍ കമ്മിന്‍സിന്റെ അഴിഞ്ഞാട്ടമാണ് കണ്ടത്. അടുത്ത 74 റണ്‍സെടുക്കുന്നതിനിടെ റോല്‍സിന്റെ ആറു വിക്കറ്റുകളാണ് എസ്ആര്‍എച്ച് പിഴുതത്.

SRH

ഷഹബാസിന്റെ ഓവറില്‍ ജയ്‌സ്വാള്‍ പുറത്താവുകയും പിച്ചില്‍ നിന്നും ടേണ്‍ ലഭിക്കുകയും ചെയ്യുന്നുണ്ടെന്നു ബോധ്യമായതോടെ കമ്മിന്‍സ് അടുത്ത ഓവറില്‍ പാര്‍ട്ട് ടൈം ബൗളറായ അഭിഷേക് ശര്‍മയെ പരീക്ഷിക്കുകയായിരുന്നു. ഈ ചൂതാട്ടം ഫലവും കണ്ടു. മൂന്നാമത്തെ ബോളില്‍ തന്നെ 10 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണിനെ അഭിഷേക് മടക്കുകയും ചെയ്തു. ഇതോടെ റോയല്‍സ് ഒന്നിന് 65ല്‍ നിന്നും മൂന്നിനു 69ലേക്കും വീണു.

പിന്നീട് കളിയിലേക്കു തിരികെ വരാന്‍ സാധിക്കാത്ത തരത്തില്‍ തന്റെ സ്ലോ ബൗളര്‍മാരെ വച്ച് റോയല്‍സിനെ കമ്മിന്‍സ് വരിഞ്ഞുമുറുക്കി. ഇരു എന്‍ഡുകളിലും ഷഹബാസ്- അഭിഷേക് ജോടിയെ അദ്ദേഹം മാറി മാറി പരീക്ഷിച്ചു. ഇതിനിടെ ഒരോവര്‍ മറ്റൊരു സ്ലോ ബൗളറായ എയ്ഡന്‍ മാര്‍ക്രമിനും നല്‍കി. 16ാം ഓവര്‍ വരെ സ്ലോ ബൗളര്‍മാരെ മാത്രമേ കമ്മിന്‍സ് എറിയിച്ചുള്ളൂ. ഈ തന്ത്രം വന്‍ വിജയമാവുകയും ചെയ്തു.

16 ഓവര്‍ കഴിയുമ്പോഴേക്കും ആറിനു 113 റണ്‍സെന്ന നിലയിലേക്കു തകര്‍ന്ന റോയല്‍സ് പരാജയം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഷഹബാസും അഭിഷേകും നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയെന്നതാണ് ശ്രദ്ധേയമായ കാര്യം. അഞ്ചു വിക്കറ്റുകള്‍ ഇവര്‍ പങ്കിടുകയും ചെയ്തു. ഷഹബാസ് 23 റണ്‍സിനു മൂന്നും അഭിഷേക് 24 റണ്‍സിനു രണ്ടും വിക്കറ്റുകളാണ് പിഴുതത്. മല്‍സരം റോയല്‍സില്‍ നിന്നും തട്ടിയെടുത്തതും ഈ രണ്ടു പേര്‍ തന്നെയാണ്.

Story first published: Friday, May 24, 2024, 23:55 [IST]
Other articles published on May 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+