For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ദുരന്തം ക്യാപ്റ്റന്‍സി! ഒറ്റ ഓവര്‍ കൊണ്ട് ഹൈദരാബാദിനെ തോല്‍പ്പിച്ച് കമ്മിന്‍സ്, കാണിച്ചത് ഈ അബദ്ധം

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ജയിക്കാമായിരുന്ന മല്‍സരം കളഞ്ഞു കുളിച്ചിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. എവേ മല്‍സരത്തില്‍ ജിടിയോടു ഏഴു വിക്കറ്റിന്റെ കനത്ത പരാജയമാണ് ഓറഞ്ച് ആര്‍മിക്കു നേരിട്ടത്. അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കെയാണ് പാറ്റ് കമ്മിന്‍സിന്റെ ടീം പരാജയത്തിലേക്കു വീണത്. ഈ തോല്‍വിക്കു സ്വയം പഴിക്കുകയല്ലാതെ അദ്ദേഹത്തിനു മറ്റൊന്നും ചെയ്യാനില്ല. കാരണം കൈക്കുമ്പിളില്‍ നിന്നാണ് കമ്മിന്‍സിന്റെ വലിയൊരു പിഴവ് കാരണം മല്‍സരം ഹൈദരാബാദിനു നഷ്ടമായത്.

163 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ജിടിക്കു കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. മികച്ച ബൗളിങ്ങിലൂടെ ജിടിയെ കമ്മിന്‍സും സംഘവും പ്രതിരോധത്തിലാക്കിയിരുന്നു. 14 ഓവര്‍ വരെ കളി ഹൈദരാബാദിന്റെ വരുതിലായിരുന്നു. കാരണം അവസാനത്തെ ആറോവറില്‍ ജിടിക്കു വിജയിക്കാന്‍ 55 റണ്‍സ് വേണ്ടിയിരുന്നു. രണ്ടു വിക്കറ്റിനു 108 റണ്‍സാണ് 14 ഓവര്‍ കഴിഞ്ഞപ്പോള്‍ ജിടിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്.

CUMMINS

ഏറെ അനുഭവസമ്പത്തുള്ള ഭുവനേശ്വര്‍ കുമാറിനെയായിരുന്നു 15ാം ഓവര്‍ കമ്മിന്‍സ് ഏല്‍പ്പിച്ചത്. ഈ ഓവറില്‍ ഫോറോ, സിക്‌സറോ അദ്ദേഹം വഴങ്ങിയില്ല. സായ് സുദര്‍ശനോടൊപ്പം (36) സൂപ്പര്‍ ഫിനിഷറായ ഡേവിഡ് മില്ലറായിരുന്നു (10) ക്രീസില്‍. ഈ ഘട്ടത്തില്‍ ഹൈദരാബാദിനായിരുന്നു വിജയസാധ്യത.

30 ബോളില്‍ 49 റണ്‍സായിരുന്നു ജിടിക്കു ആവശ്യമായിരുന്നു. പേസര്‍മാര്‍ക്കെതിരേ സുദര്‍ശനും മില്ലറും റണ്‍സ് കണ്ടത്താന്‍ വിഷമിക്കവെയാണ് 16ാം ഓവറില്‍ യുവ സ്പിന്നറായ മായങ്ക് മാര്‍ക്കാണ്ഡെയെ ഇവരുടെ മുന്നിലേക്കു കമ്മിന്‍സ് കൊണ്ടുവരുന്നത്. രണ്ടു ഇടംകൈയന്‍ ബാറ്റര്‍മാര്‍ ക്രീസില്‍ നില്‍ക്കെ ലെഗ് സ്പിന്നറായ മായങ്കിനെ കൊണ്ടുവരാനുള്ള നീക്കം വന്‍ ദുരന്തമായി മാറുകയും ചെയ്തു.

മാര്‍ക്കാണ്ഡെയെ സുദര്‍ശനും മില്ലറും ചേര്‍ന്ന് ശരിക്കും പഞ്ഞിക്കിടുകയായിരുന്നു. 24 റണ്‍സാണ് ഈ ഓവറില്‍ ജിടി വാരിക്കൂട്ടിയത്. രണ്ടു വൈഡുകളെറിഞ്ഞ് മാര്‍ക്കാണ്ഡെയും ഇവരെ നന്നായി സഹായിച്ചു. രണ്ടു വീതം ഫോറുകളും സിക്‌സറുകളും ഓവറില്‍ മില്ലറും സുദര്‍ശനും വാരിക്കൂട്ടി. മില്ലര്‍ രണ്ടു ഫോറും ഒരു സിക്‌സറും പറത്തിയപ്പോള്‍ സുദര്‍ശന്‍ ഒരു സിക്‌സറുമടിച്ചു.

DAVID MILLER

വൈഡുമായാണ് ഈ ഓവറിനു മാര്‍ക്കാണ്ഡെ തുടക്കമിട്ടത്. അടുത്ത രണ്ടു ബോളുകളും മില്ലര്‍ ഫോറിലേക്കു പായിക്കുകയും ചെയ്തു. മൂന്നാമത്തെ ബോള്‍ വൈഡ്. അടുത്ത ബോളില്‍ മില്ലര്‍ സിംഗിളെടുത്തു. നാലാമത്തെ ബോള്‍ സുദര്‍ശര്‍ സിക്‌സറിലേക്കു പറത്തി. ലോങ് ഓണിനു മുകളിലൂടെയായിരുന്നു ഷോട്ട്. അഞ്ചാമത്തെ ബോളില്‍ സിംഗിള്‍. അതുകൊണ്ടും ജിടിക്കു മതിയായില്ല.

അവസാന ബോളില്‍ സിക്‌സറടിച്ചാണ് മില്ലര്‍ ഓവര്‍ അവസാനിപ്പിച്ചത്. മനോഹരമായ ഒരു ഹാഫ് വോളിയിലൂടെയാണ് അദ്ദേഹം ബോള്‍ അതിര്‍ത്തി കടത്തിയത്. ഈ ഓവര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഹൈദരാബാദ് മല്‍സരം തോറ്റു കഴിഞ്ഞിരുന്നു. കാരണം 24 ബോളില്‍ 25 റണ്‍സ് മാത്രമേ ജിടിക്കു അപ്പോള്‍ ജയിക്കാന്‍ ആവശ്യമായിരുന്നുന്നുള്ളൂ. എട്ടു വിക്കറ്റുകളും അവരുടെ പക്കലുണ്ടായിരുന്നു.

അതുകൊണ്ടു തന്നെ എന്തെങ്കിലും അദ്ഭുതം സംഭവിച്ചാല്‍ മാത്രമേ ഹൈദരാബാദിനു വിജയസാധ്യതയുണ്ടായിരുന്നുള്ളൂ. പക്ഷെ കമ്മിന്‍സ് പ്രതീക്ഷിച്ചതു പോലെയാന്നും സംഭവിച്ചില്ല. 17, 18 ഓവറുകളില്‍ ഒമ്പതും 19ാം ഓവറില്‍ ആറും റണ്‍സ് ജിടി നേടി. ജയദേവ് ഉനാട്കട്ടെറിഞ്ഞ 20ാം ഓവറിലെ ആദ്യ ബോള്‍ സിക്‌സറിലേക്കു പായിച്ച് ജിടിക്കു മില്ലര്‍ മിന്നുന്ന വിജയം സമ്മാനിക്കുകയും ചെയ്തു.

Story first published: Sunday, March 31, 2024, 19:56 [IST]
Other articles published on Mar 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+