Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഹാര്‍ദിക്കിന്റെ മുംബൈ റെഡി, ഒരൊറ്റ വീക്ക്‌നെസ് മാത്രം! ഇതാ ബെസ്റ്റ് 11

ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ ഐപിഎല്ലില്‍ പുതിയൊരു തുടക്കത്തിനു തയ്യാറെടുക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ലേലത്തില്‍ മികച്ച ചില താരങ്ങളെ ടീമിലെത്തിച്ചതോടെ അടുത്ത സീസണില്‍ മുംബൈ ലൈനപ്പ് എങ്ങനെയാവുമെന്നു ചിത്രം തെളിഞ്ഞു കഴിഞ്ഞു. ഹാര്‍ദിക്കിനു കീഴില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യമായി കളിക്കാനിറങ്ങുന്നുവെന്ന പ്രത്യേകതയും അടുത്ത സീസണിനുണ്ട്.

വളരെ സന്തുലിതമായ സ്‌ക്വാഡിനെയാണ് 17ാം സീസണിലേക്കു ഹാര്‍ദിക്കിനു ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിനു കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി തീരുകയും ചെയ്യും. കഴിഞ്ഞ തവണ മുംബൈയുടെ പ്രധാനപ്പെട്ട ഒരു ദൗര്‍ബല്യം മികച്ച ബൗളര്‍മാരുടെ അഭാവമായിരുന്നു. എന്നാല്‍ ഈ വിടവ് ലേലത്തിലൂടെ മുംബൈ ഏറെക്കുറെ നികത്തിക്കഴിഞ്ഞു.

HARDIK PANDYA

പുതിയ സീസണിലെ മുംബൈയുടെ ലൈനപ്പെടുത്താല്‍ ആദ്യത്തെ ആറു സ്ഥാനങ്ങളിലും ഇന്ത്യന്‍ താരങ്ങളെ നമുക്കു കാണാന്‍ സാധിക്കും. ഇതു മുംബൈയെ കൂടുതല്‍ കരുത്തരാക്കി മാറ്റിയിരിക്കുകയാണ്. പക്ഷെ ഒരു വീക്ക്‌നെസ് മുംബൈയ്ക്കുണ്ട്. സ്പിന്‍ ബൗളിങിന്റെ കാര്യത്തിലാണ് മുംബൈയ്ക്കു ആശങ്കയുള്ളത്.

വെറ്ററന്‍ താരം പിയൂഷ് ചൗള തന്നെയാണ് ഇത്തവണയും മുംബൈയുടെ പ്രധാന സ്പിന്നര്‍. ലേലത്തില്‍ നല്ലൊരു സ്പിന്നറെ ടീമിലെത്തിക്കാന്‍ മുംബൈയ്ക്കു ഇത്തവണയുമായില്ല. ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ശ്രേയസ് ഗോപാലിനെ ലേലത്തില്‍ വാങ്ങാനായെങ്കിലും ഫസ്റ്റ് ചോയ്‌സ് ബൗളറാവുമോയെന്നതു കണ്ടു തന്നെ അറിയണം. അടുത്ത സീസണില്‍ മുംബൈയുടെ ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.

രോഹിത് ശര്‍മയും ഇഷാന്‍ കിഷനും തന്നെയായിരിക്കും ഒരിക്കല്‍ക്കൂടി മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്യക. ക്യാപ്റ്റസിയുടെ സമ്മര്‍ദ്ദമില്ലാത്തതിനാല്‍ ബാറ്റിങില്‍ ഇത്തവണ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കാക്കാന്‍ രോഹിത്തിനു കഴിയും. രോഹിത്, ഇഷാന്‍ ജോടി ക്ലിക്കായാല്‍ വലിയ ടോട്ടലുകള്‍ കുറിക്കുകയെന്നതു മുംബൈയ്ക്കു എളുപ്പമായി തീരും. മൂന്നാം നമ്പറില്‍ 360 ബാറ്ററായ സൂര്യകുമാര്‍ യാദവായിരിക്കും. നാലാം നമ്പറില്‍ ഇടംകൈയന്‍ യുവ താരം തിലക് വര്‍മയും കളിക്കും.

നായകന്‍ ഹാര്‍ദിക്കിന്റെ നമ്പര്‍ അഞ്ചായിരിക്കും. നേരത്തേ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായിരിക്കെ നാലാം നമ്പറിലും അദ്ദേഹം കളിച്ചിട്ടുണ്ടെങ്കിലും മുംബൈ ടീമില്‍ ടോപ്പ് ഫോറില്‍ കളിക്കാനിടയില്ല. ഹാര്‍ദിക്കിനു ശേഷം ആറാം നമ്പറില്‍ കളിഞ്ഞ സീസണിലെ കണ്ടെത്തലായ യുവതാരം നെഹാല്‍ വദേര കളിക്കും.

MUMBAI INDIANS

ഏഴാമനായി ക്രീസിലെത്തുക ഓസ്‌ട്രേലിയയുടെ വമ്പനടിക്കാരനായ ബാറ്റര്‍ ടിം ഡേവിഡായിരിക്കും. ഫിനിഷറുടെ റോളില്‍ വദേരയ്ക്കും ഡേവിഡിനും തിളങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡേവിഡിനു ശേഷം എട്ടാമനായി പിയൂഷ് ചൗള, ശ്രേയസ് ഗോപാല്‍ എന്നിവരിലൊരാളാണ് ഇറങ്ങുക. ബൗളിങിനോടൊപ്പം ബാറ്റിങിലും ടീമിനായി സംഭാവന ചെയ്യാന്‍ സാധിക്കുന്നയാളാണ് ശ്രേയസ്.

പക്ഷെ ചൗളയ്ക്കാവും മുന്‍തൂക്കം ലഭിച്ചേക്കുക. തുടര്‍ന്ന് ഒമ്പതാം നമ്പറില്‍ പുതുതായി ടീമിലെത്തിയ സൗത്താഫ്രിക്കയുടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ജെറാള്‍ഡ് കോട്‌സി കളിക്കും. പത്താമനായി മറ്റൊരു പുതിയ അംഗവും ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളറുമായ ദില്‍ഷന്‍ മധുഷങ്കയും ഇറങ്ങും. ഐപിഎല്ലില്‍ ഇരുവരുടെയും അരങ്ങേറ്റം കൂടിയായിക്കും ഇത്. പതിനൊന്നാമന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കും.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് 11

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നെഹാല്‍ വദേര, ടിം ഡേവിഡ്, പിയൂഷ് ചൗള / ശ്രേയസ് ഗോപാല്‍, ജെറാള്‍ഡ് കോട്‌സി, ദില്‍ഷന്‍ മധുഷങ്ക, ജസ്പ്രീത് ബുംറ.

Story first published: Tuesday, December 19, 2023, 23:00 [IST]
Other articles published on Dec 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+