Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത്തിനെ മുംബൈ ഒഴിവാക്കില്ല, പക്ഷെ ഹാര്‍ദിക് എത്തും! ടീമിന്റെ പദ്ധതി ഇതാണ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി വലിയ കൂടുമാറ്റത്തിന് തയ്യാറെടുക്കുകയാണ് ടീമുകള്‍. മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ കൈവിടുമെന്ന റിപ്പോര്‍ട്ടുകളാണ് നിലവിലെ പ്രധാന ചര്‍ച്ചാ വിഷയം. ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ 15 കോടിക്ക് ടീമിലേക്ക് തിരിച്ചെത്തിക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. അങ്ങനെ വരുമ്പോള്‍ രോഹിത്തിന് പകരം ഹാര്‍ദിക്കിനെ നായകനാക്കുമോയെന്നതാണ് ആരാധകരുടെ ചോദ്യം.

രോഹിത് ശര്‍മയെ ഒഴിവാക്കാന്‍ മുംബൈ തയ്യാറായാല്‍ അത് താരത്തോട് കാട്ടുന്ന നെറികേടായി മാറും. മുംബൈയെ അഞ്ച് തവണ കിരീടത്തിലേക്കെത്തിക്കുകയും നിലവിലെ പ്രശസ്തിയിലേക്കുയര്‍ത്തുകയും ചെയ്തതിന് പിന്നില്‍ രോഹിത്തിന്റെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ രോഹിത്തിനെ മുംബൈ കൈവിടാന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ ഹാര്‍ദിക്കിനെ മുംബൈക്ക് സ്വന്തമാക്കേണ്ടത് അത്യാവശ്യവുമാണ്.

രോഹിത്തിനെ കൈവിടാതെ എങ്ങനെ മുംബൈക്ക് ഹാര്‍ദിക്കിനെ സ്വന്തമാക്കാം? ടീമിന്റെ പദ്ധതി പരിശോധിക്കാം. നിലവില്‍ 5 ലക്ഷമാണ് മുംബൈയുടെ പേഴ്‌സില്‍ ബാക്കിയുള്ളത്. മുംബൈക്ക് ഹാര്‍ദിക്കിനെ കൊണ്ടുവരണമെങ്കില്‍ വലിയൊരു താരത്തെ തന്നെ കൈവിടണം. ജോഫ്രാ ആര്‍ച്ചറെ 8 കോടിക്കാണ് മുംബൈ വാങ്ങിയത്. 20 ലക്ഷത്തിന് വാങ്ങിയ അര്‍ഷാദ് ഖാന്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡുവല്‍ യാന്‍സന്‍ എന്നിവരേയും ആര്‍ച്ചറേയും ഒഴിവാക്കിയാലും മുംബൈക്ക് ഹാര്‍ദിക്കിനെ വാങ്ങാനുള്ള പണം തികയില്ല.

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാളെ കൈവിടാതെ മുംബൈക്ക് ഹാര്‍ദിക്കിനെ ഒപ്പം കൂട്ടുക പ്രയാസമാണ്. ഇഷാനെ കൈവിട്ടാല്‍ ലേലത്തില്‍ തിരിച്ചെത്തിക്കുക എളുപ്പമാവില്ല. ആര്‍ച്ചര്‍ക്കൊപ്പം 8.25 കോടിക്ക് സ്വന്തമാക്കിയ ടിം ഡേവിഡിനെ കൈവിടുകയെന്നതും സാഹസമാണ്. ഡേവിഡില്‍ മുംബൈ വലിയ ഭാവി കാണുന്നതിനാല്‍ താരത്തെ കൈവിട്ടേക്കില്ല. 17.5 കോടിക്ക് സ്വന്തമാക്കിയ കാമറൂണ്‍ ഗ്രീനിനേയും ഉപേക്ഷിക്കാന്‍ മുംബൈ തയ്യാറായേക്കില്ല.

rohit sharma

ഇവരെയെല്ലാം ഒഴിവാക്കിയിട്ട് ലേലത്തില്‍ തിരികെ പിടിക്കാം എന്ന പദ്ധതി നടക്കില്ല. അതുകൊണ്ടുതന്നെ മുംബൈ രോഹിത് ശര്‍മയെ ഒഴിവാക്കി ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെത്തിക്കും. ഇതിന് ശേഷം ലേലത്തിലൂടെ ചെറിയ തുകയ്ക്ക് രോഹിത്തിനെ ടീമിലേക്ക് തിരിച്ചെത്തിക്കും. ഇതാണ് ടീമിന്റെ പദ്ധതിയെന്നാണ് ലഭിക്കുന്ന വിവരം. 16.5 കോടി പ്രതിഫലം വാങ്ങുന്ന ഇഷാനെ കൈവിടാന്‍ മുംബൈ തയ്യാറാകില്ല. രോഹിത്തിനെ മുംബൈ ഒഴിവാക്കിയാലും മറ്റാരും സീനിയര്‍ താരത്തെ സ്വന്തമാക്കിയേക്കില്ല.

അതുകൊണ്ടുതന്നെ മുംബൈക്ക് ഏറ്റവും എളുപ്പം രോഹിത്തിനെ ഒഴിവാക്കിയിട്ട് ലേലത്തിലൂടെ തിരികെ എത്തിക്കുന്നതാണ്. ഈ നീക്കമാണ് മുംബൈയുടെ മാസ്റ്റാര്‍ പ്ലാന്‍. എന്നാല്‍ മുംബൈയുടെ പദ്ധതികള്‍ തകിടം മറിയാനും സാധ്യതയുണ്ട്. രോഹിത് ശര്‍മയെ മുംബൈ ഒഴിവാക്കിയാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ആര്‍സിബിയും താരത്തില്‍ താല്‍പര്യം കാട്ടിയേക്കും. രണ്ട് ടീമിനും മികച്ചൊരു നായകനേയും ഓപ്പണറേയും ആവശ്യമാണ്.

അതുകൊണ്ടുതന്നെ രോഹിത്തിനെ ഒഴിവാക്കിയ ശേഷം ലേലത്തിലൂടെ തിരികെ എത്തിക്കുകയെന്നത് അല്‍പ്പം പ്രയാസമാവും. ഹാര്‍ദിക് അരങ്ങേറ്റ സീസണില്‍ ഗുജറാത്തിനെ കിരീടത്തിലേക്കെത്തിക്കുകയും കഴിഞ്ഞ സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്തിരുന്നു. മുംബൈയിലേക്ക് തിരിച്ചെത്തുമ്പോള്‍ ഹാര്‍ദിക് നായകസ്ഥാനം ആവശ്യപ്പെടാനും സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ ഹാര്‍ദിക്കിന് കീഴില്‍ രോഹിത് കളിക്കേണ്ടി വരും.

ഇതിന് താരം തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്. രോഹിത് ടീം മാനേജ്‌മെന്റുമായി ഉടക്കി പിരിയുന്ന സാഹചര്യം ഉണ്ടാവുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. എന്തായാലും രോഹിത്തിനെ കൈവിടാന്‍ മുംബൈ തയ്യാറായേക്കില്ല. കൈവിട്ടാല്‍ ടീമിന്റെ ആരാധക പിന്തുണയെ അത് ബാധിക്കുമെന്നുറപ്പാണ്. നിലവിലെ മുംബൈയുടെ ടീം സാഹചര്യം പരിശോധിക്കുമ്പോള്‍ രോഹിത്തിനെപ്പോലൊരു സീനിയര്‍ നായകന്‍ തുടരേണ്ടത് അത്യാവശ്യമാണ്.

Story first published: Saturday, November 25, 2023, 13:13 [IST]
Other articles published on Nov 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+