Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈ ടീമില്‍ തമ്മിലടി, ടീമിനകത്ത് പ്രശ്നങ്ങള്‍, ഇതു സത്യമോ? ബ്രെവിസ് പറയുന്നത് ഇങ്ങനെ

രോഹിത് ശര്‍മയ്ക്കു പകരം ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ നായകസ്ഥാനത്തേക്കു വന്നതിനു ശേഷം ടീമിനകത്തു വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസ്. ഗുജറാത്ത് ടൈറ്റന്‍സുമായി ഞായറാഴ്ച നടന്ന സീസണിലെ ആദ്യ കളിയില്‍ മുംബൈയ്ക്കായി മിന്നിച്ച താരമാണ് അദ്ദേഹം. ഇംപാക്ട് പ്ലെയറായി കളിച്ച ബ്രെവിസ് 38 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമടക്കം 46 റണ്‍സോടെ ടോപ്‌സ്‌കോററായിരുന്നു. പക്ഷെ മല്‍സരത്തില്‍ മുംബൈ ആറു റണ്‍സിനു പൊരുതി വീഴുകയായിരുന്നു.

ഹാര്‍ദിക് പുതിയ നായകനായ ശേഷം മുംബൈ ഡ്രസിങ് റൂമിനകത്ത് വലിയ പൊട്ടിത്തെറിയാണ് സംഭവിച്ചിട്ടുള്ളതെന്നും താരങ്ങള്‍ രണ്ടു ഗ്രൂപ്പുകളായി ചേരി തിരിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജിടിയുമായുള്ള കഴിഞ്ഞ മല്‍സരത്തിനിടെ വലിയ അധിക്ഷേപവും പരിഹാസവുമായിരുന്നു കാണികളുടെ ഭാഗത്തു നിന്നു ഹാര്‍ദിക് നേരിട്ടത്. കൂടാതെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെ പല മുന്‍ താരങ്ങളും വിമര്‍ശിക്കുകയും ചെയ്തിരുന്നു.

HARDIK PANDYA

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മുംബൈ ടീമിനകത്തു പ്രത്യേകിച്ചു ഒരു മാറ്റവും ഹാര്‍ദിക് ക്യാപ്റ്റനായതിനു ശേഷം സംഭവിച്ചിട്ടില്ലെന്നാണ് ബ്രെവിസ് പറയുന്നത്. രോഹിത്തിനെ നായകസ്ഥാനത്തു നിന്നു മാറ്റിയത് ടീമിനകത്തു വലിയ വ്യത്യാസമൊന്നും വരുത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മുംബൈ ടീം പഴയതു പോലെ തന്നെയായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. ഞങ്ങള്‍ക്കു ഇപ്പോഴും ലക്ഷ്യങ്ങളുണ്ട്, ടീമിനകത്തെ അന്തരീക്ഷവും വളരെ മികച്ചതാണെന്നും ബ്രെവിസ് വ്യക്തമാക്കി.

രോഹിത് ശര്‍മ ഇപ്പോഴും വളരെ അതിശയിപ്പിക്കുന്ന ലീഡര്‍ തന്നെയാണ്. അദ്ദേഹത്തില്‍ നിന്നും ഞാന്‍ പല കാര്യങ്ങളും ദിവസേന പഠിച്ചുകൊണ്ടിരിക്കുകയാണ്. രോഹിത്തില്‍ നിന്നു മാത്രമല്ല ഹാര്‍ദിക്കില്‍ നിന്നും ഞാന്‍ പലതും പഠിക്കുന്നുണ്ട്. മുംബൈ ടീമിനകത്തെ അന്തരീക്ഷവും വളരെ മികച്ചതാണ്. ഒരു ടീമെന്ന നിലയില്‍ മുന്നിലുള്ള ഏതു വെല്ലുവിളിയെയും ഒരുമിച്ചു നേരിടാന്‍ തയ്യാറായിക്കഴിഞ്ഞതായും ബ്രെവിസ് കൂട്ടിച്ചേര്‍ത്തു.

ROHIT - HARDIK

കഴിഞ്ഞ ഡിസംബറില്‍ നടന്ന താരലേലത്തിനു തൊട്ടുമുമ്പായിരുന്നു ഹാര്‍ദിക്കിനെ ടീമിലേക്കു തിരികെ കൊണ്ടുവന്ന് മുംബൈയുടെ സര്‍പ്രൈസ് നീക്കം. ഗുജറാത്ത് ടൈറ്റന്‍സിനെ ഗംഭീരമായി നയിച്ചുകൊണ്ടിരുന്ന അദ്ദേഹത്തെ ട്രേഡ് വിന്‍ഡോയില്‍ മുംബൈ സ്വന്തമാക്കുകയായിരുന്നു. ദിവസങ്ങള്‍ക്കകം തന്നെ രോഹിത്തിനെ പുറത്താക്കുകയും ഹാര്‍ദിക്കിനെ പുതിയ നായകനാക്കുകയും ചെയ്ത് മുംബൈ വീണ്ടും എല്ലാവരെയും ഞെട്ടിച്ചു.

അതിനു ശേഷമാണ് വലിയ തോതിലുള്ള ആരാധകരോഷം ഹാര്‍ദിക്കും മുംബൈ ടീമും നേരിട്ടത്. രോഹിത് ഫാന്‍സ് ഈ നീക്കത്തെ അംഗീകരിക്കാന്‍ ഒട്ടും തയ്യാറായിരുന്നില്ല. ഇപ്പോഴും അവരുടെ കലിപ്പടങ്ങിയില്ലെന്നു ജിടിയുമായുള്ള ആദ്യ കളിയിലെ പ്രതിഷേധം ശരിവയ്ക്കുന്നു. ഹാര്‍ദിക് ക്യാപ്റ്റനായ ശേഷം സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിനു ഫോളോവേഴ്‌സിനെയും മുംബൈയ്ക്കു നഷ്ടമായിരുന്നു.

ക്യാപ്റ്റനെന്ന നിലയില്‍ ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡാണ് ഹാര്‍ദിക്കിനുള്ളത്. ഇതുവരെ 32 മല്‍സരങ്ങളിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. ഇതില്‍ 22ലും ജയിച്ചപ്പോള്‍ പരാജയപ്പെട്ടത് വെറും 10 എണ്ണത്തില്‍ മാത്രം. 68.97 ആണ് വിജയശതമാനം. 2022ല്‍ ക്യാപ്റ്റനായുള്ള ആദ്യ സീസണില്‍ തന്നെ ജിടിയെ ഹാര്‍ദിക് ചാംപ്യന്‍മാരാക്കിയിരുന്നു. കഴിഞ്ഞ തവണ അദ്ദേഹം ടീമിനെ റണ്ണറപ്പാക്കുകയും ചെയ്തു.

Story first published: Wednesday, March 27, 2024, 15:37 [IST]
Other articles published on Mar 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+